വമ്പന്‍ തിരിച്ചുവരവിന് മുംബൈ ഇന്ത്യന്‍സ്- ഇംഗ്ലണ്ടില്‍ വിജയക്കുതിപ്പ്, തുടരെ നാലാം ജയം
ഐപിഎല്ലിന്റെ കഴിഞ്ഞ സീസണില്‍ ആരാധകരെ ഏറ്റവുമധികം നിരാശപ്പെടുത്തിയ ടീമുകളിലൊന്നായിരുന്നു അഞ്ചു തവണ ചാംപ്യന്മാരായ രോഹിത് ശര്‍മയുടെ മുംബൈ ഇന്ത്യന്‍സ്. ടൂര്‍ണമെന്റില്‍ ആദ്യമായി മുംബൈയ്ക്കു പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനം കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നിരുന്നു. 14 മല്‍സരങ്ങളില്‍ വെറും നാലു കളികളിലാണ് അവര്‍ക്കു ജയിക്കാനായത്. 10 മല്‍സരങ്ങളില്‍ മുംബൈ പരാജയപ്പെടുകയും ചെയ്തു. മുമ്പൊരു സീസണിലും അവര്‍ ഇത്രയുമധികം മല്‍സരങ്ങളില്‍ പരാജയപ്പെട്ടിരുന്നില്ല.

അടുത്ത സീസണില്‍ മുംബൈയുടെ ശക്തമായ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. പുതിയ സീസണിലേക്കുള്ള തയ്യാറെടുപ്പുകള്‍ മുംബൈ ഇതിനകം ആരംഭിച്ചു കഴിഞ്ഞുവെന്നതാണ് ശ്രദ്ധേയമായ കാര്യം. തയ്യാറെടുപ്പുകളുടെ ഭാഗമായി താരങ്ങള്‍ക്കു കൂടുതല്‍ മല്‍സരപരിചയം ലഭിക്കുന്നതിനായി നിലവില്‍ ഇംഗ്ലണ്ടില്‍ പര്യടനം നടത്തുകയാണ് മുംബൈ ടീം.

മുംബൈ ഇന്ത്യന്‍സിന്റെ രണ്ടാംനിര ടീമാണ് ഇപ്പോള്‍ ഇംഗ്ലണ്ടിലുള്ളത്. ഇവിടെയുള്ള കൗണ്ടി ക്ലബ്ബുകളുമായി സൗഹൃദ മല്‍സരങ്ങളിലും അവര്‍ കളിക്കുന്നുണ്ട്. ഇതിനകം നാലു മല്‍സരങ്ങളില്‍ മുംബൈ ടീം കളിച്ചുകഴിഞ്ഞു. ഇവയിലെല്ലാം അവര്‍ വിജയം കൊയ്തുവെന്നതാണ് ആരാധകരെ സംബന്ധിച്ച് ആഹ്ലാദിക്കാന്‍ വക നല്‍കുന്ന കാര്യം. കൗണ്ടിയുടെ രണ്ടാംനിര ഇലവനുമായിട്ടായിരുന്നു മുംബൈയുടെ കളികള്‍.
IND vs WI: ധവാന്റെ ടീം ഇന്ത്യക്കു മുന്നില്‍ വിന്‍ഡീസ് വിറയ്ക്കും! കാരണങ്ങളറിയാം

ഇംഗ്ലണ്ട് പര്യടനത്തിലെ മുംബൈ ഇന്ത്യന്‍സ് ടീമിന്റെ മല്‍സരഫലങ്ങളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. എങ്കിലും കഴിഞ്ഞ സീസണില്‍ ടീമിന്റെ കണ്ടെത്തലായ യുവ ബാറ്റര്‍ തിലക് വര്‍മ, പകരക്കാരനായി വന്ന് ശ്രദ്ധേയമായ പ്രകടനം നടത്തിയ സ്പിന്നര്‍ കുമാര്‍ കാര്‍ത്തികേയ, സ്പിന്നര്‍ റിത്വിക് ഷോക്കീന്‍, ബാറ്റര്‍ രമണ്‍ദീപ് സിങ് തുടങ്ങിയവരെല്ലാം ഇംഗ്ലണ്ട് പര്യടനത്തിലെ മുംബൈ സംഘത്തിലുണ്ടെന്നാണ് വിവരം.

കൂടാതെ നിലവില്‍ യുകെയിലുള്ള അര്‍ജുന്‍ ടെണ്ടുല്‍ക്കറും മുംബൈ ടീമിനൊപ്പം ചേര്‍ന്നു കഴിഞ്ഞുവെന്നാണ് സൂചനകള്‍. കൂടാതെ സൗത്താഫ്രിക്കയുടെ പുതിയ ബാറ്റിങ് സെന്‍സേഷന്‍ ഡെവാള്‍ഡ് ബ്രെവിസും മുംബൈ ടീമിനൊപ്പമുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
മായങ്ക് മര്‍ക്കാണ്ഡെ, രാഹുല്‍ ബുധി, അന്‍മോല്‍പ്രീത് സിങ്, മലയാളി താരം ബേസില്‍ തമ്പി, മുരുഗന്‍ അശ്വിന്‍, ആര്യന്‍ ജുയാല്‍, ആകാഷ് മേധ്വാള്‍, അര്‍ഷദ് ഖാന്‍ തുടങ്ങിയവരും മുംബൈ സംഘത്തിലുണ്ടെന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു.
IND vs ENG: രോഹിത്തിന് ഹാര്‍ദിക്കിനോടു അസൂയ! ഇല്ലെങ്കില്‍ ഇങ്ങനെ ചെയ്യുമോ? വിമര്‍ശനം

മുഖ്യ കോച്ചും ശ്രീലങ്കയുടെ മുന്‍ ഇതിഹാസ താരവുമായ മഹേല ജയവര്‍ധനെയ്ക്കു കീഴിലാണ് മുംബൈ ഇന്ത്യന്‍സിന്റെ ഇംഗ്ലണ്ട് പര്യടനം. ഇന്ത്യയുടെ അണ്‍ക്യാപ്ഡ് താരങ്ങളുടെ പ്രകടനം ഈ പര്യടനത്തില്‍ വിലയിരുത്തുകയും അടുത്ത സീസണിലേക്കുള്ള പ്ലാനിങ് നടത്തുകയുമാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. മുംബൈ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുറയും നിലവില്‍ ഇന്ത്യന്‍ ടീമിനൊപ്പം അന്താരാഷ്ട്ര മല്‍സരങ്ങളുടെ തിരക്കിലാണ്.

ഇംഗ്ലണ്ടിലെ മികച്ച ക്ലബ്ബുകളുമായി ചുരുങ്ങിയത് 10 ടി20 മല്‍സരങ്ങളെങ്കിലും മുംബൈ ഇന്ത്യന്‍സ് ഈ പര്യടനത്തില്‍ കളിക്കമെന്നായിരുന്നു നേരത്തേയുള്ള റിപ്പോര്‍ട്ടുകള്‍. മുംബൈയെ കൂടാതെ നിലവില്‍ മറ്റൊരു ഐപിഎല്‍ ഫ്രാഞ്ചൈസിയും വിദേശത്തു മല്‍സരപരിചയം ലഭിക്കുന്നതിനായി ടീമുകളെ ഇത്തവണ അയച്ചിട്ടില്ല.
കൊമേഷ്യല്‍ പര്യടനം അല്ലാത്തതിനാല്‍ തന്നെ ഈ ടൂറിനു മുംബൈ ഇന്ത്യന്‍സിന ബിസിസിഐയുടെ അനുമതിയും ആവശ്യമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications