Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അന്ന് ധോണിയുടെ സഹതാരം, ഇന്ന് ബസ് ഡ്രൈവര്‍! ദുരിതം പേറുന്ന താരത്തെ അറിയുമോ?

1

ക്രിക്കറ്റ് സ്‌റ്റൈലിങ് ഗെയിമാണ്. വളരെ ആഡംഭരമായ ജീവിത സാഹചര്യവും വലിയ സമ്പാദ്യവുമെല്ലാം ക്രിക്കറ്റ് താരമായാല്‍ സ്വന്തമാക്കാനാവും. ഇപ്പോള്‍ ഐപിഎല്‍ പോലുള്ള ഫ്രാഞ്ചൈസി ക്രിക്കറ്റുകളുടെ വരവോടെ വലിയ പ്രതിഫലം താരങ്ങളെ തേടിയെത്തുന്നു. ദേശീയ ടീമിനായി കളിച്ച താരങ്ങളുടെ ജീവിതം പരിശോധിച്ചാല്‍ അവരെല്ലാം അത്യാഡംഭരത്തില്‍ ജീവിക്കുന്നവരാണെന്ന് കാണാനാവും. എന്നാല്‍ ചില ക്രിക്കറ്റ് താരങ്ങളുടെ ജീവിതം മാത്രം ഇത്തരം പതിവ് കാഴ്ചകളില്‍ നിന്ന് വ്യത്യസ്തമാണ്.

അതിലൊരാളാണ് ശ്രീലങ്കക്കാരനായ സുരാജ് രന്ദീവ്. സൂപ്പര്‍ സ്പിന്നര്‍മാരിലൊരാളായിരുന്ന താരം ഒരു കാലത്ത് ശ്രീലങ്കന്‍ ടീമിലെ സജീവ ഭാഗമായിരുന്നു. പ്രമുഖരായ പല ബാറ്റ്‌സ്മാന്‍മാരെയും കുടുക്കാന്‍ സ്പിന്നറെന്ന നിലയില്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ഐപിഎല്ലില്‍ എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സിലെ സഹതാരമെന്ന നിലയിലും കളിച്ചിട്ടുള്ള താരം ഇന്ന് ജീവിത പ്രതിസന്ധികളോട് പോരടിക്കുകയാണ്.

1

തന്റെ ഒപ്പമുണ്ടായിരുന്ന പല പ്രമുഖരും ഇന്ന് അത്യാഡംഭര ജീവിതം നയിക്കുമ്പോള്‍ ഉപജീവനത്തിനായി ഓസ്‌ട്രേലിയയില്‍ ബസ് ഡ്രൈവര്‍ ജോലി നോക്കുകയാണ് അദ്ദേഹം. ഫിംഗര്‍ സ്പിന്നറെന്ന നിലയില്‍ പേരെടുക്കാന്‍ അദ്ദേഹത്തിനായെങ്കിലും വലിയൊരു കരിയര്‍ സൃഷ്ടിക്കാനായില്ല. എങ്കിലും ക്രിക്കറ്റുമായി ബന്ധപ്പെട്ടുള്ള മറ്റ് ജോലികള്‍ക്കിറങ്ങാന്‍ അദ്ദേഹത്തിന് അവസരം ലഭിക്കുമായിരുന്നെങ്കിലും സാഹചര്യങ്ങള്‍ക്കൊണ്ട് ഓസ്‌ട്രേലിയയില്‍ അദ്ദേഹത്തിന് ഡ്രൈവറായി ജോലി നോക്കേണ്ടി വന്നു.

ആളെ മനസിലായോ?, എന്തൊരു കോലമെടേ...,സൂപ്പര്‍ ക്രിക്കറ്റ് താരത്തിന് ട്രോളോട് ട്രോള്‍

2

2009 ഡിസംബറിലാണ് സുരാജ് ശ്രീലങ്കന്‍ ടീമില്‍ അരങ്ങേറ്റം കുറിക്കുന്നത്. 2016വരെ അദ്ദേഹം ദേശീയ ടീമിന്റെ ഭാഗമായിരുന്നു. 12 ടെസ്റ്റും 31 ഏകദിനവും 17 ടി20യും കളിച്ച് യഥാക്രമം 43, 36, 7 എന്നിങ്ങനെ വിക്കറ്റുകളും അദ്ദേഹം നേടി. 2011ലെ ഐപിഎല്ലിലാണ് ധോണി നായകനായ ചെന്നൈ സൂപ്പര്‍ കിങ്‌സ് സുരാജിനെ ടീമിലെത്തിച്ചത്. എട്ട് മത്സരത്തില്‍ നിന്ന് ആറ് വിക്കറ്റാണ് നേടിയത്.

3

2011ലെ ഏകദിന ലോകകപ്പിനുള്ള ശ്രീലങ്കന്‍ ടീമിലും അദ്ദേഹം ഉള്‍പ്പെട്ടിരുന്നു. 2010ല്‍ ഇന്ത്യക്കെതിരായ മത്സരത്തില്‍ വീരേന്ദര്‍ സെവാഗിന് സെഞ്ച്വറി നിഷേധിച്ച് ഇന്ത്യന്‍ ആരാധകരുടെ കണ്ണിലെ കരടായി സുരാജ് മാറി. ഇന്ത്യക്ക് ജയിക്കാന്‍ ഒരു റണ്‍സും സെവാഗിന് സെഞ്ച്വറിയടിക്കാന്‍ ഒരു റണ്‍സും വേണമെന്നിരിക്കെ സുരാജ് വൈഡ് എറിഞ്ഞ് മത്സരം അവസാനിപ്പിച്ചു. സെവാഗിന് സെഞ്ച്വറിയും നഷ്ടമായി.

IND vs ZIM: ഇവരെ ഇന്ത്യ തഴയരുത്, അവസരം കൊടുക്കണം, സ്ഥാനം അര്‍ഹിക്കുന്ന അഞ്ച് പേരിതാ

4

മികച്ച സ്പിന്നര്‍മാരുടെ പേരിനൊപ്പം തന്നെ എത്തിയിട്ടും ഇത്തരമൊരു ദുരവസ്ഥയിലേക്ക് താരം എങ്ങനെ എത്തിപ്പെട്ടുവെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. എന്തായാലും ക്രിക്കറ്റിന്റെ ആഡംഭര മുഖങ്ങള്‍ക്ക് അപ്പുറം ഇത്തരം ചില ദുരിതം പേറുന്ന താര ജീവിതങ്ങളും ഉണ്ടെന്നതാണ് വസ്തുത. ഏഴ് വര്‍ഷത്തോളം ദേശീയ ടീമിന്റെ ഭാഗമായിരുന്നിട്ടും ഇത്തരമൊരു അവസ്ഥ സുരാജിന് നേരിടേണ്ടിവന്നു എന്നതാണ് ദൗര്‍ഭാഗ്യകരം.

Story first published: Saturday, July 23, 2022, 10:45 [IST]
Other articles published on Jul 23, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+