Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

2014ല്‍ ഇംഗ്ലണ്ടിലെ ഏകദിന പരമ്പര നേട്ടം, ഇതാ അന്നത്തെ ടീം- നാലു പേര്‍ ഇത്തവണയും കളിച്ചു!

എട്ടു വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവില്‍ ഇന്ത്യന്‍ ടീം ഇംഗ്ലണ്ടില്‍ വീണ്ടുമൊരു ഏകദിന പരമ്പര നേട്ടം ആഘോഷിച്ചിരിക്കുകയാണ്. മുന്‍ നായകന്‍ വിരാട് കോലിക്കു സാധിക്കാതെ പോയതാണ് ആദ്യ ശ്രമത്തില്‍ തന്നെ പുതിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മ നേടിയെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ അഞ്ചു വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയത്തോടെയാണ് ഇന്ത്യ 2-1നു പരമ്പര പോക്കറ്റിലാക്കിയത്. നേരത്തേ ടി20 പരമ്പരയും ഇന്ത്യ ഇതേ മാര്‍ജിനില്‍ വിജയിട്ടിരുന്നു.

ഇതിനു മുമ്പ് 2014ലായിരുന്നു ഇംഗ്ലണ്ടില്‍ ഇന്ത്യ ഏകദിന പരമ്പര നേട്ടം സ്വന്തമാക്കിയത്. അന്നു ടീമിന്റെ ക്യാപ്റ്റന്‍ എംഎസ് ധോണിയായിരുന്നു. ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ അന്നുണ്ടായിരുന്ന കളിക്കാര്‍ ആരൊക്കെയായിരുന്നുവെന്നു നോക്കാം.

ധവാന്‍, രഹാനെ (ഓപ്പണര്‍മാര്‍)

ധവാന്‍, രഹാനെ (ഓപ്പണര്‍മാര്‍)

ഇത്തവണത്തെ പരമ്പരയില്‍ നായകന്‍ രോഹിത് ശര്‍മയുടെ ഓപ്പിങ് പങ്കാളിയായിരുന്ന ശിഖര്‍ ധവാനും മുന്‍ ടെസ്റ്റ് ടീം വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയുമായിരുന്നു 2014ലെ പര്യടനത്തില്‍ ഇന്ത്യന്‍ ഓപ്പണര്‍മാര്‍. രോഹിത് അന്നു അവസാന കളിയില്‍ പ്ലെയിങ് ഇലവനില്‍ ഇല്ലായിരുന്നുവെന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം. പരമ്പരയിലെ ആദ്യ കളിയില്‍ ഹിറ്റ്മാന്‍ ടീമിലുണ്ടായിരുന്നു.

2

രോഹിത്തിനു പകരമാണ് രഹാനെ ഓപ്പണറായി എത്തിയത്. പരമ്പരയിലെ ഒരു കളിയില്‍ അദ്ദേഹം സെഞ്ച്വറി നേടുകയും ചെയ്തു. ധവാനും ഈ പരമ്പര മികച്ചതായിരുന്നു. ബാറ്റിങില്‍ മികച്ച സംഭാവനകള്‍ നല്‍കാന്‍ അദ്ദേഹത്തിനും കഴിഞ്ഞു.

സഞ്ജുവും ഇന്ത്യയെ നയിച്ചു! ഒരിക്കല്‍ മാത്രം, നിങ്ങളറിയാത്ത ക്യാപ്റ്റന്‍മാര്‍

കോലി, റായുഡു, റെയ്‌ന, ധോണി (ക്യാപ്റ്റന്‍)

കോലി, റായുഡു, റെയ്‌ന, ധോണി (ക്യാപ്റ്റന്‍)

നിലവില്‍ ടീമിലുള്ള മുന്‍ നായകന്‍ വിരാട് കോലി, അമ്പാട്ടി റായുഡു, സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌ന, ക്യാപ്റ്റന്‍ എംഎസ് ധോണി എന്നിവരാണ് മധ്യനിരയിലുണ്ടായിരുന്നത്. മൂന്നാം നമ്പറില്‍ കോലി തന്നെയായിരുന്നു അന്നും കളിച്ചിരുന്നത്.

4

റായുഡുവും അന്നു നന്നായി പെര്‍ഫോം ചെയ്തിരുന്നു. പരമ്പരയിലെ രണ്ടു മല്‍സരങ്ങളില്‍ അദ്ദേഹം മികച്ച സ്‌കോര്‍ കണ്ടെത്തുകയും ചെയ്തു. ഒരു ഫിഫ്റ്റിയും ഇതിലുള്‍പ്പെടും. റെയ്‌നയും ധോണിയും പതിവുപോലെ ഈ പരമ്പരയിലും മിന്നുന്ന ഫോമില്‍ തന്നെയായിരുന്നു. റെയ്‌നയാവട്ടെ പരമ്പരയില്‍ ഒരു സെഞ്ച്വറിയും തന്റെ പേരില്‍ കുറിച്ചിരുന്നു.

ഇന്ത്യയുടെ ഭാവി ടി20 ക്യാപ്റ്റന്‍- ഹാര്‍ദിക് മതി! കാരണങ്ങളറിയാം

ജഡേജ, അശ്വിന്‍, ഭുവി, ഷമി, ഉമേഷ്

ജഡേജ, അശ്വിന്‍, ഭുവി, ഷമി, ഉമേഷ്

ഇത്തവണത്തെ പരമ്പരയുടെ ഭാഗമായ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും 2014ലെ പര്യടനത്തിന്റെ ഭാഗമായിരുന്നു. റെയ്‌നയെക്കൂടാതെ ടീമിലെ മറ്റൊരു ഓള്‍റൗണ്ടര്‍ ജഡ്ഡുവായിരുന്നു. ഇന്ത്യന്‍, ടീമിലെ സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍ ആര്‍ അശ്വിനായിരുന്നു. പേസ് ബൗളിങിനു ചുക്കാന്‍ പിടിച്ചത് ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, ഉമേഷ് യാദവ് എന്നിവരായിരുന്നു. ഷമിക്കു ഇത്തവണത്തെ പരമ്പരയിലും ഇന്ത്യക്കു വേണ്ടി കളിക്കാന്‍ സാധിച്ചു.

6

ഭുവിയാവട്ടെ ഇപ്പോഴും ഇന്ത്യന്‍ ടി20 ടീമിന്റെ ഭാഗമാണെങ്കിലും ഏകദിനത്തില്‍ പുറത്താണ്. ഈ കാരണത്താല്‍ ഇത്തവണത്തെ പരമ്പരയില്‍ ഭുവിക്കു കളിക്കാനായില്ല. എന്നാല്‍ ടി20 പരമ്പര ഇന്ത്യ 2-1നു സ്വന്തമാക്കിയപ്പോള്‍ അദ്ദേഹം തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ചിരുന്നു. ഉമേഷാവട്ടെ ഇപ്പോള്‍ ടെസ്റ്റില്‍ മാത്രമേ ഇന്ത്യന്‍ ടീമിന്റെ ഭാഗമായുള്ളൂ. ഭുവിയും ഉമേഷും 2014ലെ ഏകദിന പരമ്പര വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചവരായിരുന്നു.

Story first published: Monday, July 18, 2022, 19:11 [IST]
Other articles published on Jul 18, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+