Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിരമിച്ചാല്‍ ധോണി അടുത്ത ഐപിഎല്‍ കളിക്കുമോ? സിഎസ്‌കെ ഒഫീഷ്യല്‍ പറയുന്നത് ഇങ്ങനെ...

ചെന്നൈ: ലോകകപ്പില്‍ നിന്നും ടീം ഇന്ത്യ പുറത്തായതിനു പിന്നാലെ ഉയരുന്ന പ്രധാന ചോദ്യം മുന്‍ നായകന്‍ എംഎസ് ധോണിയുടെ വിരമിക്കലിനെ കുറിച്ചാണ്. ലോകകപ്പിലെ ഇന്ത്യയുടെ അവസാന മല്‍സരമായിരിക്കും ധോണിയുടേത് എന്ന തരത്തില്‍ നേരത്തേ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചാല്‍ അദ്ദേഹം അടുത്ത സീസണിലെ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി കളിക്കുമോയെന്ന ആശങ്കയും ആരാധകര്‍ക്കുണ്ട്.

ഐപിഎല്ലില്‍ സിഎസ്‌കെയുടെ മഞ്ഞക്കുപ്പായത്തില്‍ ഇനി ധോണിയെ കാണുമോയെന്നതിനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ടീമിന്റെ ഒഫീഷ്യല്‍.

തീര്‍ച്ചയായും കളിക്കും

തീര്‍ച്ചയായും കളിക്കും

2020ലെ ഐപിഎല്ലിലും സിഎസ്‌കെയ്ക്കു വേണ്ടി ധോണി കളിക്കുമെന്ന് ടീമിന്റെ ഒഫീഷ്യല്‍ ഉറപ്പിച്ചു പറയുന്നു. മാത്രമല്ല അടുത്ത തവണയും ധോണി തന്നെയായിരിക്കും ടീമിന്റെ ക്യാപ്റ്റനെന്നും അദ്ദേഹം വ്യക്തമാക്കി.
അഭ്യൂഹങ്ങള്‍ എന്തു തന്നെയുമാവട്ടെ ഐപിഎല്ലില്‍ സിഎസ്‌കെയ്ക്കു വേണ്ടി ധോണി കളിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ടെന്ന് ഒഫീഷ്യല്‍ അറിയിച്ചു. 2008ലെ പ്രഥമ സീസണ്‍ മുതല്‍ ധോണി സിഎസ്‌കെയ്‌ക്കൊപ്പമുണ്ട്. സസ്‌പെന്‍ഷന്‍ കാരം സിഎസ്‌കെ രണ്ടു വര്‍ഷം പുറത്തായപ്പോള്‍ അദ്ദേഹം റൈസിങ് പൂനെ ജയന്റ്‌സിനൊപ്പമായിരുന്നു.

ധോണിയും സൂചന നല്‍കി

ധോണിയും സൂചന നല്‍കി

അടുത്ത ഐപിഎല്ലിലും താന്‍ കളിക്കുമെന്ന് കഴിഞ്ഞ സീസണിനു ധോണിയും സൂചന നല്‍കിയിരുന്നു. 2020ലെ ഐപിഎല്ലില്‍ കാണുമോയെന്ന ചോദ്യത്തിന് ഉണ്ടാവുമെന്നാണ് പ്രതീക്ഷയെന്നു അദ്ദേഹം പറഞ്ഞിരുന്നു.
കഴിഞ്ഞ ഐപിഎല്ലലിന്റെ ഫൈനലില്‍ മുംബൈ ഇന്ത്യന്‍സിനോടു പരാജയപ്പെട്ട ശേഷമാണ് ധോണി ഇക്കാര്യം പറഞ്ഞത്.

വിമരിക്കല്‍ എപ്പോള്‍?

വിമരിക്കല്‍ എപ്പോള്‍?

ധോണി അധികം വൈകാതെ വിരമിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണെങ്കിലും ഇതേക്കുറിച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്കോ, മറ്റു ടീമംഗങ്ങള്‍ക്കോ ഒന്നും അറിയില്ലെന്നതാണ് യാഥാര്‍ഥ്യം.
തന്റെ ഭാവിയെക്കുറിച്ച് ധോണി ഇതുവരെ ആരോടും വെളിപ്പെടുത്തിയിട്ടുമില്ല. അടുത്ത മാസം നടക്കാനിരിക്കുന്ന ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ അദ്ദേഹം കളിക്കുമോയെന്ന കാര്യം സംശയത്തിലാണ്.

Story first published: Sunday, July 14, 2019, 13:13 [IST]
Other articles published on Jul 14, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+