For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ധോണി ക്യാപ്റ്റന്‍, അഞ്ച് ഇന്ത്യക്കാര്‍- ഓള്‍ടൈം ടി20 ഇലവനെ തിരഞ്ഞെടുത്ത് വിന്‍ഡീസ് താരം

എവിന്‍ ലൂയിസാണ് ടീമിനെ തിരഞ്ഞെടുത്തത്

ഐസിസിയുടെ ടി20 ലോകകപ്പ് യുഎഇയില്‍ പുരോഗമിക്കവെ ഓള്‍ടൈം ടി20 ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് വെസ്റ്റ് ഇന്‍ഡീസ് ഓപ്പണര്‍ എവിന്‍ ലൂയിസ്. വെടിക്കെട്ട് താരമായ അദ്ദേഹം ഐപിഎല്ലിന്റെ രണ്ടാംപാദത്തില്‍ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി കളിച്ചിരുന്നു. റോയല്‍സ് പുറത്തുവിട്ട വീഡിയോയിലാണ് ലൂയിസ് ടി20യില്‍ തന്റെ എക്കാലത്തെയും മികച്ച ഇലവനെ തിരഞ്ഞെടുത്തത്.

ഇന്ത്യന്‍ താരങ്ങളുടെ ആധിപത്യമാണ് അദ്ദേഹത്തിന്റെ ഇലവനിലുളളത്. 11 പേരില്‍ അഞ്ചും ഇന്ത്യയില്‍ നിന്നുള്ളവരാണ്. ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയാണ് ടി20 ഇലവന്റെ ക്യാപ്റ്റന്‍. തന്റെ ദേശീയ ടീമില്‍ നിന്നും മൂന്നു പേരേയും ലൂയിസ് തിരഞ്ഞെടുത്തു. സൗത്താഫ്രിക്ക, അഫ്ഗാനിസ്താന്‍, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളുടെ ഓരോ താരങ്ങളും ഇലവനില്‍ ഇടപിടിച്ചു.

 ഗെയ്‌ലും രോഹിത്തും ഓപ്പണര്‍മാര്‍

ഗെയ്‌ലും രോഹിത്തും ഓപ്പണര്‍മാര്‍

ദേശീയ ടീമിലെ സഹതാരവും യൂനിവേഴ്‌സല്‍ ബോസുമായ ക്രിസ് ഗെയ്ല്‍, ഇന്ത്യന്‍ സൂപ്പര്‍ താരവും വൈസ് ക്യാപ്റ്റനുമായ രോഹിത് ശര്‍മ എന്നിവരെയാണ് ലൂയിസ് തന്റെ ഓള്‍ടൈം ടി20 ഇലവന്റെ ഓപ്പണര്‍മാരാക്കിയിരിക്കുന്നത്. നിലവില്‍ ഈ ഫോര്‍മാറ്റിലെ ഏറ്റവും അപകടകാരികളായ രണ്ടു ഓപ്പണര്‍മാര്‍ കൂടിയാണ് ഇരുവരും. ടി20യില്‍ പല ബാറ്റിങ് റെക്കോര്‍ഡുകളുടെയും അവകാശിയാണ് ഗെയ്ല്‍. ടി20യില്‍ ഏറ്റവുമധികം റണ്‍സ്, സിക്‌സര്‍, ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ എന്നീ റെക്കോര്‍ഡുകളെല്ലാം ഗെയ്‌ലിനു അവകാശപ്പെട്ടതാണ്.
തന്റെ ഓള്‍ടൈം ഇലവനില്‍ ലൂയിസ് മൂന്നും നാലും സ്ഥാനങ്ങള്‍ നല്‍കിയിരിക്കുന്നത് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി, സൗത്താഫ്രിക്കയുടെ മുന്‍ ഇതിഹാസം എബി ഡിവില്ലിയേഴ്‌സ് എന്നിവരെയാണ്. ടി20യില്‍ 50ന് മുകളില്‍ ബാറ്റിങ് ശരാശരിയുള്ള താരമാണ് കോലി. എബിഡിയാവട്ടെ ക്രീസിന്റെ എല്ലാ മൂലയിലേക്കും ഷോട്ടുകള്‍ പറത്താന്‍ മിടുക്കനുമാണ്. അതുകൊണ്ടു തന്നെയാണ് അദ്ദേഹത്തിനു ആരാധകര്‍ മിസ്റ്റര്‍ 360യെന്ന വിളിപ്പേര് നല്‍കിയിരിക്കുന്നത്.

 പൊള്ളാര്‍ഡ്, ധോണി, റസ്സല്‍

പൊള്ളാര്‍ഡ്, ധോണി, റസ്സല്‍

ലൂയിസിന്റെ ഓള്‍ടൈം ഇലവനില്‍ അഞ്ച് മുതല്‍ ഏഴ് വരെ സ്ഥാനങ്ങളിലുള്ളത് വെസ്റ്റ് ഇന്‍ഡീസ് ക്യാപ്റ്റനും സൂപ്പര്‍ ഓള്‍റൗണ്ടറുമായ കരെണ്‍ പൊള്ളാര്‍ഡ്, ഇന്ത്യന്‍ ഇതിഹാസം എംഎസ് ധോണി, വിന്‍ഡീലസിന്റെ അപകടകാരിയായ ഓള്‍റൗണ്ടര്‍ ആന്ദ്രെ റസ്സല്‍ എന്നിവരാണ്. വിന്‍ഡീസിനു വേണ്ടിയും ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടിയുമെല്ലാം നിരവധി മാച്ച് വിന്നിങ് ഇന്നിങ്‌സുകള്‍ കളിച്ചിട്ടുള്ള താരമാണ് പൊള്ളാര്‍ഡ്.
ധോണിയാവട്ടെ ലോകത്തിലെ ഏറ്റവും മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളും വിക്കറ്റ് കീപ്പര്‍മാരില്‍ ഒരാളും ഫിനിഷറുമാണ്. ഓള്‍ടൈം ഇലവനിലെ വിക്കറ്റ് കീപ്പറും ധോണി തന്നെയാണ്. ധോണിക്കൊപ്പം റസ്സലും ഇലവനില്‍ ഫിനിഷറുടെ റോളില്‍ ഓള്‍ടൈം ഇലവനില്‍ കളിക്കും.

 ബൗളിങ് നിര

ബൗളിങ് നിര

റസ്സലിനു പിന്നാലെയെത്തുക ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ്. സ്പിന്നറായും ബാറ്റ്‌സ്മാനായുമെല്ലാം ഒരുപോലെ തിളങ്ങാന്‍ മിടുക്കനായ ജഡ്ഡു ഫീല്‍ഡിലെ മിന്നല്‍പ്പിണര്‍ കൂടിയാണ്. ജഡേജയെക്കൂടാതെ എവിന്‍ ലൂയിസിന്റെ ടി20 ഇലവനിലെ മറ്റൊരു സ്പിന്നര്‍ അഫ്ഗാനിസ്താന്റെ സ്പിന്‍ സെന്‍സേഷന്‍ റാഷിദ് ഖാനാണ്. രണ്ടു ഫാസ്റ്റ് ബാളര്‍മാരാണ് ഇലവനിലുള്ളത്. ഒന്ന് ഇന്ത്യന്‍ പേസ് ബൗളിങിന്റെ കുന്തമുനയായ ജസ്പ്രീത് ബുംറയാണെങ്കില്‍ മറ്റൊരാള്‍ ഓസ്‌ട്രേലിയയുടെ മിച്ചെല്‍ സ്റ്റാര്‍ക്കാണ്.

 എവിന്‍ ലൂയിസിന്റെ ഓള്‍ടൈം ടി20 ഇലവന്‍

എവിന്‍ ലൂയിസിന്റെ ഓള്‍ടൈം ടി20 ഇലവന്‍

ക്രിസ് ഗെയ്ല്‍ (വെസ്റ്റ് ഇന്‍ഡീസ്), രോഹിത് ശര്‍മ (ഇന്ത്യ), വിരാട് കോലി (ഇന്ത്യ), എബി ഡിവില്ലിയേഴ്‌സ് (സൗത്താഫ്രിക്ക), കരെണ്‍ പൊള്ളാര്‍ഡ് (വെസ്റ്റ് ഇന്‍ഡീസ്), എംഎസ് ധോണി (ക്യാപ്റ്റന്‍ & വിക്കറ്റ് കീപ്പര്‍, ഇന്ത്യ), ആന്ദ്രെ റസ്സല്‍ (വെസ്റ്റ് ഇന്‍ഡീസ്), രവീന്ദ്ര ജഡേജ (ഇന്ത്യ), റാഷിദ് ഖാന്‍ (അഫ്ഗാനിസ്താന്‍), ജസ്പ്രീത് ബുംറ (ഇന്ത്യ), മിച്ചെല്‍ സ്റ്റാര്‍ക്ക് (ഓസ്‌ട്രേലിയ).

Story first published: Friday, October 29, 2021, 20:34 [IST]
Other articles published on Oct 29, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+