For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ധോണി വിരമിക്കുന്നത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളി നിര്‍ത്തുന്നത് പോലെ- മുന്‍ ഇംഗ്ലണ്ട് സ്പിന്നര്‍

മോണ്ടി പനേസറാണ് ഇക്കാര്യം പറഞ്ഞത്

ലണ്ടന്‍: ഇന്ത്യയുടെ മുന്‍ ഇതിഹാസ ക്യാപ്റ്റന്‍ എംഎസ് ധോണിയുടെ വിരമിക്കുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങള്‍ പരക്കവെ തന്റെ അഭിപ്രായം തുറന്നു പറഞ്ഞിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ വംശജനായ മുന്‍ സ്പിന്നപര്‍ മോണ്ടി പനേസര്‍. ഫുട്‌ബോളില്‍ നിന്നും പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോ വിരമിക്കുന്നതു പോലെയാണ് ക്രിക്കറ്റില്‍ നിന്നും ധോണി ഗുഡ്‌ബൈ പറയുന്നതിനെ അദ്ദേഹം താരതമ്യം ചെയ്തത്. ധോണി വിരമിച്ചാല്‍ അത് ക്രിക്കറ്റിലുണ്ടാക്കുന്ന ആഘാതം വളരെ വലുതായിരിക്കു, ഇതു തന്നെയാണ് റൊണാള്‍ഡോ കളി നിര്‍ത്തിയാല്‍ ഫുട്‌ബോളിലും സംഭവിക്കുകയെന്ന് പനേസര്‍ ചൂണ്ടിക്കാട്ടി.

1

ഇന്ത്യയുടെ ഏറ്റവും മികച്ച ക്യാപ്റ്റനാണ് ധോണി. നിശ്ചിത ഓനര്‍ ക്രിക്കറ്റിലെ അവിശ്വസനീയ താരം കൂടിയാണ് അദ്ദേഹം. മാത്രമല്ല അസാധാരണ വിക്കറ്റ് കീപ്പറും ലോകം കണ്ട എക്കാലത്തെയും മികച്ച അഞ്ചു ക്യാപ്റ്റന്‍മാരില്‍ ഒരാള്‍ കൂടിയാണ്. നമുക്ക് ലഭിച്ച എക്കാലത്തെയും മികച്ച ക്രിക്കറ്റര്‍മാരില്‍ ഒരാളുമാണ് ധോണി. നാളെ റൊണാള്‍ഡോ വിരമിക്കുകയാണെങ്കില്‍ ഫുട്‌ബോളിന് ഒരുപാട് ആരാധകരെയായിരിക്കും നഷ്ടാവുക. അതുപോലെ തന്നെയാണ് ധോണിയുടെ വിരമിക്കലും ക്രിക്കറ്റിനെ ബാധിക്കുക. ക്രിക്കറ്റിലും അതേ ആഘാതം ധോണിയുടെ വിരമിക്കല്‍ ഏല്‍പ്പിക്കും. അത്രയും വലിയ ആരാധകവൃന്ദമാണ് അദ്ദേഹത്തിനുള്ളതെന്നും പനേസര്‍ വിശദമാക്കി.

2

ധോണി വിരമിച്ചെന്ന തരത്തില്‍ കഴിഞ്ഞ ദിവസം ട്വിറ്ററില്‍ ഹാഷ് ടാഗ് ട്രെന്‍ഡിങായി മാറിയിരുന്നു. ഒടുവില്‍ അദ്ദേഹത്തിന്റെ ഭാര്യ സാക്ഷി ധോണി തന്നെ ഇവ വെറും അഭ്യൂഹങ്ങളാണെന്നും ലോക്ക്ഡൗണ്‍ ആളുകളുടെ മനോനില തെറ്റിച്ചെന്നും ആഞ്ഞടച്ചിരുന്നു. ധോണിയുടെ ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവിന് വേദിയാവേണ്ടിയിരുന്നതായിരുന്നു ഐപിഎല്ലിന്റെ 13ാം സീസണ്‍. എന്നാല്‍ കൊവിഡ്-19 കാരണം ടൂര്‍ണമെന്റ് അനിശ്ചിതമായി മാറ്റി വച്ചിരിക്കുകയാണ്.

3

ഇംഗ്ലണ്ട് വേദിയായ കഴിഞ്ഞ വര്‍ഷത്തെ ഏകദിന ലോകകപ്പിലാണ് ധോണിയെ അവസാനമായി കളിക്കളത്തില്‍ കണ്ടത്. ജൂലൈയില്‍ നടന്ന ലോകകപ്പിന്റെ സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരേയായിരുന്നു അദ്ദേത്തിന്റെ അവസാന മല്‍സരം. ഈ കളിയില്‍ തോറ്റ് ഇന്ത്യ പുറത്തായ ശേഷം ക്രിക്കറ്റില്‍ നിന്നും വലിയൊരു ബ്രേക്കെടുക്കുകയായിരുന്നു ധോണി.

Story first published: Thursday, May 28, 2020, 16:45 [IST]
Other articles published on May 28, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+