ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവ് നീളുന്നു, ധോണി വൈകാതെ വിരമിക്കുമോ? പ്രതികരിച്ച് മാനേജര്‍
റാഞ്ചി: ഇന്ത്യയുടെ ഇതിഹാസ താരവും മുന്‍ നായകനുമായ എംഎസ് ധോണി കഴിഞ്ഞ ദിവസം 39ാം പിറന്നാള്‍ ആഘോഷിച്ചിരുന്നു. ഇതോടെ ഇനിയെത്ര കാലം ക്രിക്കറ്റില്‍ ധോണിയെ കാണാന്‍ കഴിയുമെന്ന ആശങ്കയിലാണ് ആരാധകര്‍. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ക്രിക്കറ്റില്‍ നിന്നും പൂര്‍ണമായി വിട്ടുനില്‍ക്കുകയാണ് അദ്ദേഹം.
ഐപിഎല്ലിന്റെ 13ാം സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം കളിക്കളത്തിലേക്കു തിരിച്ചുവരാനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം. എന്നാല്‍ കൊവിഡും തുടര്‍ന്നുണ്ടായ ലോക്ക്ഡൗണും കാരണം ധോണിയുടെ മടങ്ങിവരവ് നീളുകയായിരുന്നു. ഇതിനിടെയാണ് അദ്ദേഹം 39ലേക്കു ചുവടുവച്ചത്. ധോണിയുടെ പിറന്നാള്‍ ആഘോഷത്തെക്കുറിച്ചും ഭാവിയെക്കുറിച്ചും പ്രതികരിച്ചിരിക്കുകയാണ് കുട്ടിക്കാലം മുതലുള്ള സുഹൃത്തും മാനേജരുമായ മിഹിര്‍ ദിവാകര്‍.

പിറന്നാള്‍ ദിവസം രാത്രി ധോണിയെ താന്‍ ഫോണില്‍ വിളിച്ചിരുന്നതായി മിഹിര്‍ പിടിഐയോടു പറഞ്ഞു. രാത്രി വൈകിയാണ് ധോണിയെ വിളിച്ചത്. കുറച്ചു നേരം സംസാരിക്കുകയും ചെയ്തു. ഒരു സാധാരണ സംസാരം മാത്രമായിരുന്നു അത്. പതിവുപോലെ കുടുംബത്തിനൊപ്പം വീട്ടില്‍ തന്നെയാണ് അദ്ദേഹം. വളരെ ചെറിയ രീതിയില്‍ പിറന്നാളും ആഘോഷിച്ചു.
സുഹൃത്തുക്കളായതിനാല്‍ തന്നെ ക്രിക്കറ്റിനെക്കുറിച്ചു ധോണിയുമായി അധികം സംസാരിക്കാറില്ല. എന്നാല്‍ സംസാരിച്ചപ്പോഴും മുമ്പ് നേരില്‍ കണ്ടപ്പോഴുമൊന്നും വിരമിക്കുന്നതിനെക്കുറിച്ച് ധോണി ചിന്തിക്കുന്നില്ലെന്നാണ് മനസ്സിലായതെന്നും മിഹിര്‍ വ്യക്തമാക്കി.

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി കളിക്കാന്‍ തന്നെയാണ് ധോണി ആഗ്രഹിക്കുന്നതെന്നു മിഹിര്‍ പറഞ്ഞു. ഐപിഎല്ലില്‍ കളിക്കണമെന്ന ദൃഡനിശ്ചയത്തില്‍ തന്നെയാണ് ധോണി. അതിനു വേണ്ടി അദ്ദേഹം കഠിനാധ്വാനം നടത്തുകയും ചെയ്തിരുന്നു.
ഐപിഎല്ലിന്റെ പുതിയ സീസണിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ഒരു മാസത്തോളം ചെന്നൈയില്‍ സിഎസ്‌കെയുടെ ക്യാംപില്‍ ധോണിയുണ്ടായിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി എല്ലാം നിര്‍ത്തി വച്ചതെന്നും മിഹിര്‍ കൂട്ടിച്ചേര്‍ത്തു.

ഇപ്പോള്‍ റാഞ്ചിയിലെ ഫാംഹൗസിലാണെങ്കിലും ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ധോണി ഒരു വിട്ടുവീഴ്ചയും കാണിക്കുന്നില്ലെന്നു മിഹിര്‍ വ്യക്തമാക്കി. ഫിറ്റ്‌നസ് നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ ഫാം ഹൗസില്‍ ധോണി നടത്തിക്കൊണ്ടിരിക്കുകയാണ്. ലോക്ക്ഡൗണ്‍ അവസാനിച്ചാല്‍ ഉടന്‍ പരിശീലനം പുനരാരംഭിക്കും. എല്ലാ കാര്യങ്ങള്‍ എപ്പോള്‍ സാധാരണ നിലയിലേക്കു മടങ്ങിവരുമെന്നതിനെ ആശ്രയിച്ചായിരിക്കും ഇനിയെല്ലാമെന്നും മിഹിര്‍ പറഞ്ഞു.
ഐപിഎല്ലിന്റെ 13ാം സീസണ്‍ സപ്തംബര്‍- ഒക്ടോബര്‍ മാസങ്ങളിലായി ഇന്ത്യയിലോ, വിദേശത്തോ ആയി നടത്താന്‍ ബിസിസിഐ ആലോചിക്കുന്നുണ്ട്
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications