Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

2020ല്‍ വിരമിച്ചു, എന്നിട്ടും ധോണിക്ക് ലെജന്റ്‌സ് ക്രിക്കറ്റ് കളിക്കാന്‍ സാധിക്കില്ല, കാരണമിതാണ്

1

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഇതിഹാസമാണ് എംഎസ് ധോണി. നായകനായും വിക്കറ്റ് കീപ്പറായും ഫിനിഷറായും ക്രിക്കറ്റ് ലോകത്തെ അടക്കിഭരിക്കാന്‍ ധോണിക്കായി. വലിയ ആരാധക പിന്തുണയുള്ള താരങ്ങളിലൊരാള്‍ക്കൂടിയാണ് ധോണി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് 2020ല്‍ വിടപറഞ്ഞതാണെങ്കിലും ഇപ്പോഴും ധോണിയുടെ ആരാധകരില്‍ കുറവ് വന്നിട്ടില്ല. എതിരാളികള്‍ പോലും ആരാധിക്കുന്ന താരമാണ് ധോണിയെന്നതാണ് വസ്തുത.

വിരമിച്ച ക്രിക്കറ്റ് താരങ്ങളെ ഉള്‍പ്പെടുത്തി റോഡ് സേഫ്റ്റി ലെജന്റ്‌സ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ഇപ്പോള്‍ നടക്കുന്നുണ്ട്. ലീഗ് ടൂര്‍ണമെന്റില്‍ വിരമിച്ച പല പ്രമുഖരും പങ്കെടുക്കുന്നുണ്ട്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, യൂസുഫ് പഠാന്‍, യുവരാജ് സിങ്, മുഹമ്മജ് കൈഫ്, വീരേന്ദര്‍ സെവാഗ് തുടങ്ങി ഇന്ത്യന്‍ ക്രിക്കറ്റിലെ വിരമിച്ച ഒട്ടുമിക്ക സൂപ്പര്‍ താരങ്ങളും ഈ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നുണ്ട്. എന്നാല്‍ 2020ല്‍ വിരമിച്ചിട്ടും ധോണി എന്തുകൊണ്ടാണ് ഈ ടൂര്‍ണമെന്റില്‍ കളിക്കാന്‍ സാധിക്കാത്തത്.

1


അതിനൊരു കാരണമുണ്ട്. ബിസിസി ഐയുടെ നിയമം തന്നെയാണ് പ്രശ്‌നം. ധോണി അന്താരാഷ്ട്ര ക്രിക്കറ്റ് മതിയാക്കിയെങ്കിലും ഐപിഎല്ലില്‍ സിഎസ്‌കെയ്ക്കായി കളിക്കുന്നുണ്ട്. ഇത് തന്നെയാണ് പ്രശ്‌നം. ബിസിസി ഐ നിയമപ്രകാരം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് മറ്റേതെങ്കിലും ലീഗില്‍ കളിക്കുന്നതോ പരിശീലിപ്പിക്കുന്നതോ ആയ താരങ്ങള്‍ക്ക് ലെജന്റ്‌സ് ലീഗില്‍ കളിക്കാന്‍ സാധിക്കുന്നില്ല.

ധോണി ഈ വര്‍ഷവും സിഎസ്‌കെയുടെ ക്യാപ്റ്റനായി തുടരുമെന്നാണ് വിവരം. അതുകൊണ്ട് തന്നെ അദ്ദേഹത്തിന് റോഡ് സേഫ്റ്റി സീരിസില്‍ കളിക്കാനാവില്ല. ധോണി കളിച്ചിരുന്നെങ്കില്‍ ടൂര്‍ണമെന്റിന് കൂടുതല്‍ പ്രചാരം ലഭിക്കുമായിരുന്നു. ഇതിനോടകം തന്നെ വലിയ പ്രചാരം ടൂര്‍ണമെന്റിന് ലഭിക്കുന്നുണ്ട്. തങ്ങളുടെ മുന്‍ ഇതിഹാസങ്ങളുടെ കളി വീണ്ടും കാണാനുള്ള സുവര്‍ണ്ണാവസരമാണ് ആരാധകര്‍ക്ക് ലഭിക്കുന്നത്. സച്ചിന്റെയും യുവരാജിന്റെയുമെല്ലാം ബാറ്റിങ് വീണ്ടും കാണുമ്പോള്‍ വലിയ പിന്തുണ ആരാധകരും നല്‍കുന്നു.

T20 World Cup: തലവേദന ഒഴിയാതെ ഇന്ത്യ, അഞ്ച് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം വേണം!, അറിയാം

2

ധോണി എല്ലാത്തരം ക്രിക്കറ്റില്‍ നിന്നും വിരമിച്ചാലും സിഎസ്‌കെയുമായുള്ള ബന്ധം അവസാനിപ്പിച്ചേക്കില്ല. പരിശീലകനെന്ന നിലയില്‍ അദ്ദേഹം സിഎസ്‌കെയ്‌ക്കൊപ്പം തുടര്‍ന്നേക്കും. അതുകൊണ്ട് തന്നെ ധോണി റോഡ് സേഫ്റ്റി സീരിസില്‍ ഭാവിയിലും കളിക്കാനുള്ള സാധ്യത കുറവാണ്. സഹീര്‍ ഖാന്‍, ആശിഷ് നെഹ്‌റ എന്നിവര്‍ക്കെല്ലാം ഐപിഎല്‍ ടീമുകളുടെ ചുമതലയുള്ളതിനാലാണ് ഇവര്‍ ടൂര്‍ണമെന്റില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്ന് പറയാം.

T20 World Cup: 'അവന്‍ പ്ലേയിങ് 11 വേണം', ഡികെ-റിഷഭ് എന്നിവരിലെ ബെസ്റ്റ് ആരെന്ന് ഗില്‍ക്രിസ്റ്റ്

3

എന്തായാലും റോഡ് സേഫ്റ്റി ബോധവത്കരണത്തിന്റെ ഭാഗമായി നടക്കുന്ന റോഡ് സേഫ്റ്റി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ വിദേശ താരങ്ങളുടെയും വലിയ പിന്തുണ ലഭിക്കുന്നു. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ പരിശീലകനായതിനാല്‍ ബ്രയാന്‍ ലാറ ഇത്തവണ പങ്കെടുക്കുന്നില്ല. സനത് ജയസൂര്യ, തിലകരത്‌ന ദില്‍ഷന്‍, ജാക്‌സ് കാലിസ് എന്നിവരെല്ലാം ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നുണ്ട്.

Story first published: Sunday, September 25, 2022, 13:47 [IST]
Other articles published on Sep 25, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+