Dhoni Never Tires: ഹേറ്റേഴ്‌സിനെതിരേ ഒത്തുചേര്‍ന്ന് ധോണി ഫാന്‍സും സിഎസ്‌കെയും... പുതിയ ട്രെന്‍ഡിങ്
മുംബൈ: ഇതിഹാസ നായകന്‍ എംഎസ് ധോണി വിരമിച്ചെന്ന (dhoni retires) തരത്തില്‍ ഹഷ് ടാഗ് കഴിഞ്ഞ ട്വിറ്ററില്‍ ട്രെന്‍ഡിങായി മാറിയിരുന്നു. ബുധനാഴ്ച വൈകീട്ടോടെയാണ് ഈ ഹാഷ് ടാഗ് വൈറലായി മാറിയത്. ഇതേ തുടര്‍ന്ന് വിമര്‍ശകരുടെ വായടപ്പിക്കാന്‍ ധോണിയുടെ ഭാര്യ സാക്ഷിക്കു തന്നെ രംഗത്തു വരേണ്ടി വന്നു. ഇവയെല്ലാം വെറും അഭ്യൂഹം മാത്രമാണെന്നായിരുന്നു സാക്ഷിയുടെ പ്രതികരണം.
ഇപ്പോഴിതാ പുതിയൊരു ട്രെന്‍ഡിങിന് ധോണിയുടെ ആരാധകരും അദ്ദേഹത്തിന്റെ ഐപിഎല്‍ ടീമായ ചെന്നൈ സൂപ്പര്‍ കിങ്‌സും ചേര്‍ന്നു തുടക്കമിട്ടിരിക്കുകയാണ്. ധോണിനെവര്‍ടയേഴ്‌സെന്ന (dhoni never tires) എന്ന ഹാഷ് ടാഗാണ് ഇവര്‍ ഹേറ്റേഴ്‌സിനെതിരേ ആയുധമാക്കിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് നിരവധി പോസ്റ്റുകളാ് വന്നു കൊണ്ടിരിക്കുന്നത്.

രണ്ടു വര്‍ഷത്തെ വിലക്കിനു ശേഷം സിഎസ്‌കെയുടെ ഐപിഎല്ലിലേക്കുള്ള മടങ്ങിവരവായിരുന്നു 2018ലെ സീസണ്‍. മൂന്നാം തകിരീട വിജയവുമായാണ് ധോണിയും സിഎസ്‌കെയും ഐപിഎല്ലിലേക്കുള്ള തിരിച്ചുവരവ് രാജകീയമാക്കിയത്. ഈ സീസണിലെ അവിസ്മരണീയ സംഭവങ്ങള്‍ അക്കമിട്ട് നിരത്തിയാണ് സിഎസ്‌കെ തങ്ങളുടെ പ്രിയ ക്യാപ്റ്റന്‍ ധോണിയെ പുകഴ്ത്തിയത്.
മായാലോകത്തെത്തിക്കുകയും രോമാഞ്ചമുണ്ടാക്കുകയും ചെയ്യുന്ന ഒരു കഥയെന്ന വിശേഷണത്തോടെയായിരുന്നു സിഎസ്‌കെയുടെ ട്വീറ്റ്.

നിങ്ങള്‍ കളിക്കുന്നത് കാണികള്‍ക്കു വേണ്ടിയല്ല, മറിച്ച് രാജ്യത്തിനു വേണ്ടിയാണെന്നായിരുന്നു ധോണി നെവര്‍ ടയേഴ്‌സ് എന്ന ഹാഷ് ടാഗിനോടൊപ്പം മറ്റൊരാളുടെ ട്വീറ്റ്.
ഉറങ്ങിയെഴുന്നേല്‍ക്കുമ്പോള്‍ ധോണി നെവര്‍ ടയേഴ്‌സ് ട്രെന്‍ഡിങായി മാറുന്നത് കാണാനാണ് ആഗ്രഹം. അദ്ദേഹം ഒരിക്കലും നിര്‍ത്തില്ല, ഉടന്‍ മടങ്ങിയെത്തുമെന്നായിരുന്നു മറ്റൊരു ട്വീറ്റ്.

2008 മുതല്‍ 16 വരെ ഐസിസിയുടെ ഏകദിന ടീം ഓഫ് ദി ഇയര്‍ ക്യാപ്റ്റന്‍മാരുടെ ലിസ്റ്റ് പുറത്തു വിട്ടാണ് മറ്റൊരാള്‍ ധോണിയെ പിന്തുണച്ചത്. ഇത് ധാരാളമെന്നായിരുന്നു ധോണി നെവര്‍ ടയേഴ്‌സ് എന്ന ഹാഷ് ടാഗിനൊപ്പം ഇയാള്‍ കുറിച്ചത്.
2009, 11, 12, 13, 14 വര്‍ഷങ്ങളില്‍ ഐസിസിയുടെ ഏകദിന ടീം ഓഫ് ഇയര്‍ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടത് ധോണിയായിരുന്നു.

ഇവയെല്ലാം അഭ്യൂഹങ്ങള്‍ മാത്രമാണ് ! ലോക്ക്ഡൗണ്‍ ആളുകളുടെ മനോനില തെറ്റിച്ചിരിക്കുന്നു, എനിക്കു മനസ്സിലാക്കാന്‍ കഴിയും! എന്നായിരുന്നു സാക്ഷിയുടെ ട്വീറ്റ്. എന്നാല്‍ അധികം വൈകാതെ സാക്ഷി ഇതു ഡിലീറ്റ് ചെയ്തു.
ഇതാദ്യമായല്ല ധോണിയുടെ വിരമിക്കലുമായി ബന്ധപ്പെട്ടു സാക്ഷിക്കു പ്രതികരിക്കേണ്ടി വരുന്നത്. നേരത്തേയും സമാനമായി ധോണി വിരമിക്കുമെന്ന് അഭ്യൂഹങ്ങള്‍ പരന്നപ്പോള്‍ അവ തെള്ളി സാക്ഷി രംഗത്തു വന്നിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications