വണ്‍ഡേ ക്രിക്കറ്റിലെ 5 സെല്‍ഫിഷ് ഇന്നിംഗ്‌സുകള്‍.. സച്ചിന്റെ നൂറാം സെഞ്ചുറിയും ഉണ്ട്!
റെക്കോര്‍ഡുകളുടെ കളിയാണ് ക്രിക്കറ്റ്. അവിടെ ടീമിന്റെ ജയവും തോല്‍വിയും മാത്രമല്ല കളിക്കാരുടെ നേട്ടങ്ങളും അടയാളപ്പെടുത്തപ്പെടും. ടീം ഗെയിമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, വ്യക്തിഗത നേട്ടങ്ങള്‍ക്ക് ഇത്രയും പ്രാധാന്യം കൊടുക്കുന്ന മറ്റൊരു കളിയുണ്ടോ എന്ന് പോലും സംശയം.
Read Also: മഞ്ജു വാര്യര്‍ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുന്നെന്ന് ദിലീപ് മീഡിയ ക്ലബ്ബ്! എന്താണ് ഇവരുടെ പ്രശ്‌നം?
ക്രിക്കറ്റിലെ റെക്കോര്‍ഡ് പുസ്തകങ്ങളില്‍ നേട്ടങ്ങളുണ്ടാക്കുന്ന പല താരങ്ങളെയും സെല്‍ഫിഷ് എന്ന് വിളിക്കാറുണ്ട്. എന്നാല്‍ സെല്‍ഫ്‌ലെസ് ആയ പല താരങ്ങളും ക്രിക്കറ്റിലുണ്ട് എന്നതും മറക്കരുത്. ഇവിടെ സ്‌പോര്‍ട്‌സ്‌കീട പറയുന്നത് ഏകദിന ക്രിക്കറ്റിലെ അഞ്ച് സെല്‍ഫിഷ് ഇന്നിംഗ്‌സുകളെ പറ്റിയാണ്, ക്രിക്കറ്റ് ദൈവം സച്ചിനടക്കമുള്ളവരടങ്ങിയ ആ ലിസ്റ്റിലേക്ക്...

സച്ചിന്റെ നൂറാം സെഞ്ചുറി
ലോക ക്രിക്കറ്റില്‍ തന്നെ ആരും തകര്‍ക്കാന്‍ ഇടയില്ലാത്ത റെക്കോര്‍ഡാണ് സച്ചിന്‍ തെണ്ടുല്‍ക്കറുടെ നൂറ് സെഞ്ചുറികള്‍. എന്നാല്‍ 2012 ഏഷ്യാകപ്പില്‍ സച്ചിന്‍ ഈ നേട്ടം കൈവരിച്ചപ്പോള്‍ അതിന് ഇന്ത്യന്‍ ടീം നല്‍കിയ വില ബംഗ്ലാദേശിനെതിരായ മത്സരമായിരുന്നു. ദുര്‍ബലരായ ബംഗ്ലാദേശിനെതിരെ 147 പന്തില്‍ 114 റണ്‍സാണ് അന്ന് സച്ചിന്‍ അടിച്ചത്. ഇന്ത്യ കളിയും തോറ്റു.

ഡേവിഡ് വാര്‍ണര്‍
ലോകത്തെ ഏറ്റവും വിനാശകാരിയായ ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളാണ് വാര്‍ണര്‍. 140 പന്തില്‍ ശ്രീലങ്കയ്‌ക്കെതിരെ 100 റണ്‍സെടുത്ത വാര്‍ണറുടെ ഇന്നിംഗ്‌സ് ഓസ്‌ട്രേലിയയുടെ ജയസാധ്യതയാണ് ഇല്ലാതാക്കിയത്. നാല്‍പ്പത്തിയാറാം ഓവര്‍ വരെ ബാറ്റ് ചെയ്ത വാര്‍ണര്‍ ആകെ അടിച്ചത് നാല് ഫോറും ഒരു സിക്‌സും

മൈക്കല്‍ വാന്‍ഡോര്‍ട്ട്
319 റണ്‍സ് ജയിക്കാന്‍ വേണ്ട കളിയില്‍ 117 പന്തില്‍ 48 റണ്‍സെടുത്ത ബാറ്റ്‌സ്മാനെ എന്ത് വിളിക്കണം. അരങ്ങേറ്റ മത്സരത്തില്‍ ഇങ്ങനെയൊരു പാതകം ചെയ്ത മൈക്കല്‍ വാന്‍ഡര്‍ട്ടിനെ പിന്നീട് ശ്രീലങ്ക കളിപ്പിച്ചില്ല. കളി ശ്രീലങ്ക 116 റണ്‍സിന് തോല്‍ക്കുകയും ചെയ്തു.

ജാക്ക് കാലിസ്
കാലിസിനെ പോലെ ഒരു ഓള്‍റൗണ്ടര്‍ ഏതൊരു ക്യാപ്റ്റന്റെയും സ്വപ്‌നമാണ്. എന്നാല്‍ ഓസ്‌ട്രേലിയ്‌ക്കെതിരെ 377 റണ്‍സ് പിന്തുടരുമ്പോള്‍ കാലിസ് ചെയ്തത് നോക്കൂ, 63 പന്തില്‍ 48 റണ്‍സ്. അതും ഓപ്പണര്‍മാര്‍ രണ്ടുപേരും ചേര്‍ന്ന് 20 ഓവറില്‍ 160 റണ്‍സ് അടിച്ച ശേഷം. കളി സൗത്താഫ്രിക്ക 84 റണ്‍സിന് തോറ്റു.

സുനില്‍ ഗാവസ്‌കര്‍
174 പന്തില്‍ 36 റണ്‍സെടുത്ത ഗാവസ്‌കറിന്റെ ഇന്നിംഗ്‌സിനെ സെല്‍ഫിഷ് എന്ന് വിളിക്കാമോ എന്ന് ചോദിച്ചാല്‍ ഉത്തരമില്ല. പക്ഷേ ഏകദിന ചരിത്രത്തിലെ ഏറ്റവും പഴികേട്ട മെല്ലെപ്പോക്കുകളില്‍ ഒന്നാണ് ഈ ഇന്നിംഗ്‌സ് എന്നതില്‍ സംശയം വേണ്ട.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications