For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കരിയറില്‍ 13ലധികം ശസ്ത്രക്രിയ, എന്നിട്ടും തിരിച്ചുവന്ന് ഹീറോയായി, അറിയാമോ ഈ താരത്തെ?

ക്രിക്കറ്റില്‍ മൂന്ന് ഫോര്‍മാറ്റിലും കളിച്ച് മികവ് കാട്ടിയ താരങ്ങളെല്ലാം ഫിറ്റ്‌നസില്‍ എത്രമാത്രം ശ്രദ്ധിച്ചിരുന്നുവെന്ന് അവരുടെ കരിയര്‍ നോക്കിയാല്‍ വ്യക്തമാവും

1

ഏതൊരു കായിക താരത്തെ സംബന്ധിച്ചും കരിയറിലെ ഏറ്റവും വലിയ വെല്ലുവിളി എന്തെന്ന ചോദ്യത്തിന് ഫിറ്റ്‌നസ് എന്നാണ് ഉത്തരം. മികച്ച ഫിറ്റ്‌നസില്ലാത്ത താരത്തിന് ഒരിക്കലും മികച്ച കരിയര്‍ സൃഷ്ടിച്ചെടുക്കാനാവില്ല. ക്രിക്കറ്റില്‍ മൂന്ന് ഫോര്‍മാറ്റിലും കളിച്ച് മികവ് കാട്ടിയ താരങ്ങളെല്ലാം ഫിറ്റ്‌നസില്‍ എത്രമാത്രം ശ്രദ്ധിച്ചിരുന്നുവെന്ന് അവരുടെ കരിയര്‍ നോക്കിയാല്‍ വ്യക്തമാവും. ഇവരില്‍ പലര്‍ക്കും കരിയറില്‍ വലിയ പരിക്ക് നേരിട്ടിട്ടും മനോഭാവംകൊണ്ടും പോരാട്ടവീര്യംകൊണ്ടും ടീമിലേക്ക് തിരിച്ചുവന്നവരാണ്.

സച്ചിന്‍ ടെണ്ടുല്‍ക്കറുടെയടക്കം കരിയര്‍ പരിശോധിച്ചാല്‍ നിരവധി തവണ പരിക്ക് പ്രയാസപ്പെടുത്തിയത് കാണാനാവും. എന്നിട്ടും തിരിച്ചുവന്ന് മൂന്ന് ഫോര്‍മാറ്റിലും കളിക്കാന്‍ സച്ചിനായി. എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ചരിത്രത്തില്‍ത്തന്നെ ഏറ്റവും കൂടുതല്‍ പരിക്കേറ്റ് ശസ്ത്രക്രിയ ചെയ്യേണ്ടി വന്നൊരു താരമുണ്ട്. അത് മറ്റാരുമല്ല ഇന്ത്യയുടെ മുന്‍ ഇടം കൈയന്‍ പേസര്‍ ആശിഷ് നെഹ്‌റയാണ്.

1

മുഹമ്മദ് അസ്ഹറുദ്ദീന്റെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ ഇന്ത്യന്‍ ടീമിലേക്ക് വരികയും സൗരവ് ഗാംഗുലിയുടെ കീഴില്‍ വളരുകയും ചെയ്ത നെഹ്‌റ രാഹുല്‍ ദ്രാവിഡ്, എംഎസ് ധോണി, വിരാട് കോലി എന്നിവരുടെയെല്ലാം ക്യാപ്റ്റന്‍സിക്ക് കീഴില്‍ കളിച്ച നെഹ്‌റ ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഇടം കൈയന്‍ പേസര്‍മാരിലൊരാളാണ്. ഇന്ത്യക്കായി കളിക്കുമ്പോള്‍ അടിക്കടി പരിക്കേറ്റിരുന്ന താരമായിരുന്നു നെഹ്‌റ. എന്നാല്‍ മികവ് നഷ്ടപ്പെടാതെ തിരിച്ചുവരാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.

ആളെ മനസിലായോ?, എന്തൊരു കോലമെടേ...,സൂപ്പര്‍ ക്രിക്കറ്റ് താരത്തിന് ട്രോളോട് ട്രോള്‍

2

തന്റെ അറിവില്‍ കരിയറില്‍ 13ലധികം ശസ്ത്രക്രിയ ചെയ്തിട്ടുണ്ടെന്നാണ് നെഹ്‌റ പറയുന്നത്. 'പേസറായിരുന്നതിനാല്‍ത്തന്നെ പരിക്കേല്‍ക്കാനുള്ള സാധ്യത സ്വാഭാവികമാണ്. എനിക്ക് കരിയറില്‍ 13ലധികം തവണ പരിക്കിനെത്തുടര്‍ന്ന് ശസ്ത്രക്രിയ ചെയ്യേണ്ടി വന്നിട്ടുണ്ട്. കൈമുട്ടിനും കാല്‍ക്കുഴയ്ക്കുമാണ് കൂടുതല്‍ തവണ ശസ്ത്രക്രിയ ചെയ്തത്. തോളിനും ശസ്ത്രക്രിയ ചെയ്യേണ്ടി വന്നിട്ടുണ്ട്. നാക്കിലും കണ്ണിലുമൊഴിക്കെ മിക്കയിടത്തും ശസ്ത്രക്രിയ ചെയ്തിട്ടുണ്ട്'- നെഹ്‌റ ചാറ്റ് വിത്ത് ചാമ്പ്യന്‍ ഷോയിലാണ് തന്റെ പരിക്കുകളെക്കുറിച്ച് തുറന്ന് പറഞ്ഞിട്ടുള്ളത്.

3

പരിശീലനത്തിന് ശേഷം തിരിച്ചുവരുമ്പോള്‍ ഞാന്‍ വണ്ടിയോടിക്കുമ്പോള്‍ സെവാഗ് അതുപോലെ ഉറങ്ങും. വളരെ രസമുള്ള നാളുകളായിരുന്നു അത്. അവനോടൊപ്പം ഒരുമിച്ച് നിരവധി വര്‍ഷം കളിക്കാന്‍ സാധിച്ചതും വളരെ സന്തോഷം നല്‍കുന്ന കാര്യമാണ്. കരിയറില്‍ ചെറിയ ചെറിയ പരിക്കുകളൊന്നും എന്നെ ബാധിച്ചിരുന്നില്ല. സംഭവിച്ചതെല്ലാം വലുതായിരുന്നു' - നെഹ്‌റ പറഞ്ഞു.

കരിയറില്‍ ഏറ്റവും ആസ്വദിച്ചിരുന്ന നിമിഷങ്ങളെക്കുറിച്ചും നെഹ്‌റ പറഞ്ഞു. യുവരാജ് സിങ്, ഹര്‍ഭജന്‍ സിങ്, സഹീര്‍ ഖാന്‍, രോഹിത് ശര്‍മ, ഹര്‍ദിക് പാണ്ഡ്യ എന്നിവരെല്ലാം വളരെ രസകരമായ സ്വഭാവമുള്ളവരാണെന്നും നിരവധി തമാശകള്‍ ഒരുമിച്ച് ഒപ്പിച്ചിട്ടുണ്ടെന്നും നെഹ്‌റ പറഞ്ഞു. വിരമിച്ച ശേഷം പരിശീലനത്തിലേക്ക് തിരിഞ്ഞ നെഹ്‌റ ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ പരിശീലകനായി കിരീടവും ചൂടിച്ചു.

IND vs ZIM: ഇവരെ ഇന്ത്യ തഴയരുത്, അവസരം കൊടുക്കണം, സ്ഥാനം അര്‍ഹിക്കുന്ന അഞ്ച് പേരിതാ

4

ഇന്ത്യക്കായി 17 ടെസ്റ്റില്‍ നിന്നും 44 വിക്കറ്റും 120 ഏകദിനത്തില്‍ നിന്ന് 157 വിക്കറ്റും 27 ടി20യില്‍ നിന്ന് 34 വിക്കറ്റുമാണ് നെഹ്‌റ കരിയറില്‍ നേടിയത്. 88 ഐപിഎല്ലില്‍ നിന്ന് 106 വിക്കറ്റും അദ്ദേഹത്തിന്റെ പേരിലുണ്ട്. ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ നേരിട്ടില്ലായിരുന്നെങ്കില്‍ അല്‍പ്പം കൂടി വലിയൊരു കരിയര്‍ സൃഷ്ടിച്ചെടുക്കാന്‍ നെഹ്‌റക്ക് സാധിക്കുമായിരുന്നു,

Story first published: Saturday, July 23, 2022, 15:43 [IST]
Other articles published on Jul 23, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+