
തലപ്പത്ത് ജഡേജ
ഇന്ത്യയുട ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാരേക്കാള്‍ ലോവര്‍ ഓര്‍ഡറിലുള്ള സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്കാണ് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ടെസ്റ്റില്‍ ഏറ്റവും മികച്ച ശരാശരിയുള്ളത്. 70.7 എന്ന ഗംഭീര ശരാശരി കഴിഞ്ഞ ഒരു വര്‍ഷത്തിനിടയിലെ പ്രകടനം നോക്കിയാല്‍ അദ്ദേഹത്തിനുണ്ടെന്നു കാണാം. 70ന് മുകളില്‍ ബാറ്റിങ് ശരാശരിയുള്ള ഏക ഇന്ത്യന്‍ താരവും ജഡ്ഡു തന്നെയാണ്.
ജഡേജയ്ക്കു പിറകില്‍ രണ്ടാംസ്ഥാനം വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനാണ്. 67 ആണ് റെഡ് ബോള്‍ ക്രിക്കറ്റില്‍ കഴിഞ്ഞ 12 മാസത്തിനിടയില്‍ താരത്തിന്റെ ശരാശരി.
നിലവില്‍ കാറപകടത്തില്‍ പരിക്കേറ്റ് വിശ്രമിക്കുന്നതിനാല്‍ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയില്‍ റിഷഭ് കളിക്കുന്നില്ല. ഇന്ത്യന്‍ നിരയില്‍ 50ന് മുകളില്‍ ബാറ്റിങ് ശരാശരിയുള്ള രണ്ടു പേര്‍ ജഡേജയും റിഷഭും മാത്രമാണെന്നതാണ് എടുത്തു പറയേണ്ട കാര്യം.
Also Read: IPL: ഇതിഹാസങ്ങള്‍, പക്ഷെ മുംബൈയില്‍ ഫ്‌ളോപ്പ്! യുവിയടക്കം അഞ്ചു പേര്‍- അറിയാം

ശ്രേയസും പുജാരയും
ടെസ്റ്റില്‍ ബാറ്റിങ് ശരാശരിയുടെ കാര്യത്തില്‍ ശ്രേയസ് അയ്യരും ചേതേശ്വര്‍ പുജാരയും മൂന്നാംസ്ഥാനത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. 48.7 ശരാശരിയോടെയാണ് ശ്രേയസ് മൂന്നാംസ്ഥാനത്തു നില്‍ക്കുന്നത്. 48.2 ശരാശരിയുള്ള പുജാര തൊട്ടു താഴെയും നില്‍ക്കുന്നു.
ഓസ്‌ട്രേലിയക്കതിരേ ഇപ്പോള്‍ നടക്കുന്ന പരമ്പരയില്‍ രണ്ടു പേര്‍ക്കും കാര്യമായ ഇംപാക്ടുണ്ടാക്കാനായിട്ടില്ല. ഡല്‍ഹിയിലെ രണ്ടാം ടെസ്റ്റില്‍ ഇറങ്ങിയതോടെ പുജാര 100 ടെസ്റ്റുകളെന്ന വമ്പന്‍ നാഴികക്കല്ല് പൂര്‍ത്തിയാക്കിയിരുന്നു. ശ്രേയസാവട്ടെ പരിക്കു കാരണം ആദ്യ ടെസ്റ്റില്‍ കളിച്ചിരുന്നില്ല. രണ്ടാം െടസ്റ്റില്‍ രണ്ടിന്നിങ്‌സുകളിലും ചെറിയ സ്‌കോറുകള്‍ക്കു പുറത്താവുകയും ചെയ്തു.
പുജാരയ്ക്കു ശേഷം ശരാശിയില്‍ പിന്നിലുള്ളത് സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍മാരായ ആര്‍ അശ്വിന്‍ (37), അക്ഷര്‍ പട്ടേല്‍ (32.6) എന്നിവരാണ്. ഓസ്‌ട്രേലിയക്കെതിരേ നേരത്തേ കളിച്ച രണ്ടു ടെസ്റ്റുകളിലും ഫിഫ്റ്റി പ്ലസുമായി അക്ഷര്‍ ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു.
Also Read: ബാറ്റിങില്‍ കസറുന്ന അക്ഷര്‍, കൈയടിക്കേണ്ടത് പോണ്ടിങിന്! ആ വീക്ക്‌നെസ് മാറ്റിയെടുത്തു

കോലിക്കും മുകളില്‍ ഷമി
ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍മാരായ വിരാട് കോലി, കെഎല്‍ രാഹുല്‍ എന്നിവരേക്കാള്‍ മികച്ച ശരാശരി ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിക്കാണെന്നതാണ് രസകരമായ കാര്യം. 21.8 ശരാശരിയാണ് ഷമിക്കുള്ളത്. കരിയറിലെ മോശം സമയത്തു കൂടി പോയ്‌ക്കൊണ്ടിരിക്കുന്ന കോലിയും രാഹുലും അതിലും താഴെയാണ്. കോലിയുടെ ശരാശരി 21.2ഉം രാഹുലിന്റേത് 13.6ഉം ആണ്.
ഓസ്‌ട്രേലിയക്കെതിരേ നാഗ്പൂരില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഷമിയുടെ ബാറ്റിങ് പ്രകടനം ഏറെ കൈയടി നേടിയിരുന്നു. മുന്‍നിര ബാറ്റര്‍മാരെപ്പോലും നാണിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ വെടിക്കെട്ട് ഇന്നിങ്‌സ്. 47 ബോളില്‍ മൂന്നു സിക്‌സറും രണ്ടു ഫോറുമുള്‍പ്പെടെ 37 റണ്‍സെടുത്ത് ഷമി പുറത്താവുകയായിരുന്നു.


Click it and Unblock the Notifications












