പാകിസ്താനോട് തോറ്റ് കപ്പ് പോയി, എന്നിട്ടും കോലി എന്തിനാണ് ചിരിച്ചത്? അമീര്‍ പറയുന്നു

2017ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ ഇന്ത്യന്‍ ആരാധകര്‍ക്ക് പെട്ടെന്ന് മറക്കാനാവാത്തതാണ്. അന്ന് പാകിസ്താനോട് തോറ്റ് പേരുകെട്ട ഇന്ത്യന്‍ നിര നാണംകെട്ട ദിവസമായിരുന്നു. ഇന്ത്യയുടെ ബൗളിങ് നിരയും ബാറ്റിങ് നിരയും ഒരുപോലെ നിരാശപ്പെടുത്തിയ മത്സരമായിരുന്നു ഇത്.
വിരാട് കോലിയുടെ ക്യാപ്റ്റന്‍സിക്ക് കീഴിലിറങ്ങിയ ഇന്ത്യ 180 റണ്‍സിന്റെ വമ്പന്‍ തോല്‍വിയാണ് പാകിസ്താനോട് നേരിട്ടത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ നാല് വിക്കറ്റിന് 338 റണ്‍സടിച്ചപ്പോള്‍ ഇന്ത്യ 30.3 ഓവറില്‍ 158 റണ്‍സിനാണ് കൂടാരം കയറിയത്.
ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തില്‍ത്തന്നെ വലിയ നിരാശയുണ്ടാക്കുന്ന തോല്‍വിയാണിതെന്ന് പറയാം. എന്നാല്‍ മത്സരശേഷം പാകിസ്താന്‍ താരങ്ങളോടൊപ്പം തമാശ പറഞ്ഞ് ചിരിക്കുന്ന വിരാട് കോലിയുടെ വീഡിയോയും ചിത്രങ്ങളും അന്ന് വൈറലായിരുന്നു.
വലിയ വിമര്‍ശനവും കോലിക്ക് നേരെ ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ അന്ന് കോലി പാക് താരങ്ങളോടൊപ്പം ചിരിച്ച സംഭവത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് പാകിസ്താന്‍ സൂപ്പര്‍ പേസര്‍ മുഹമ്മദ് അമീര്‍.

അജ്മല്‍ ക്യാച്ച് പാഴാക്കിയത് പറഞ്ഞാണ് ചിരിച്ചത്
ചാമ്പ്യന്‍സ് ട്രോഫി ഫൈനലിന് ശേഷം ഞാനും വിരാട് കോലിയും യുവരാജ് സിങ്ങും അസര്‍ അലിയും ഒന്നിച്ച് നിന്ന് സംസാരിക്കുകയായിരുന്നു. സായിദ് അജ്മല്‍ ക്യാച്ച് പാഴാക്കിയതിനെപ്പറ്റി അസര്‍ വിവരിക്കുന്നുണ്ടായിരുന്നു. രസകരമായാണ് അസര്‍ അത് അവതരിപ്പിച്ചത്. ഇതാണ് എല്ലാവരേയും ചിരിപ്പിച്ചത്. ഇത്രയും അധികം തവണ ചര്‍ച്ചചെയ്ത് ചിരിച്ച മറ്റൊരു സംഭവമില്ലെന്ന് പറയാം'-അമീര്‍ പറഞ്ഞു.
സയിദ് അജ്മല്‍ ക്യാച്ചിനായി വരികയും ഷുഹൈബ് മാലിക്കുമായുള്ള ആശയക്കുഴപ്പത്തെത്തുടര്‍ന്ന് ക്യാച്ച് നഷ്ടപ്പെടുത്തിയതുമാണ് സംഭവം. അജ്മല്‍ കൈവിരിച്ച് ക്യാച്ചിനായി ശ്രമിക്കുന്നതിന്റെയും ഒടുവില്‍ മാലിക്കിനും അജ്മലിനും ക്യാച്ചെടുക്കാന്‍ സാധിക്കാതെ പോവുകയും ചെയ്യുന്നതിന്റെ വീഡിയോ ഇന്നും ചിരി സൃഷ്ടിക്കുന്നതാണ്.

കോലി പറഞ്ഞത് മറ്റൊരു കഥ
തോല്‍വിയിലും കോലിയുടെ ചിരി ചര്‍ച്ചയായതോടെ വിശദീകരണവുമായി താരം രംഗത്തെത്തിയിരുന്നു. അന്ന് കോലി പറഞ്ഞത് ഇങ്ങനെയായിരുന്നു. 'നിരാശപ്പെടുത്തുന്ന തോല്‍വിയാണ്. എന്നാല്‍ പാകിസ്താന്‍ അഭിനന്ദനം അര്‍ഹിക്കുന്നു. കാരണം അവര്‍ നന്നായി കളിച്ചു.
അന്നേ ദിവസം ആരെയും നിരാശപ്പെടുത്താന്‍ അവര്‍ക്ക് സാധിക്കുമായിരുന്നു. ഞാന്‍ ചിരിച്ചുകൊണ്ട് നില്‍ക്കാന്‍ കാരണം എന്റെ ടീമിനെ ഓര്‍ത്തിട്ടാണ്. അവരുടെ പോരാട്ടം അഭിമാനിക്കാവുന്നതാണ്. എന്നാല്‍ ഞങ്ങളെക്കാള്‍ നന്നായി അന്നേ ദിവസം കളിക്കാന്‍ പാകിസ്താനായി. ചില സമയങ്ങളില്‍ നമ്മളെക്കാള്‍ നന്നായി എതിരാളികള്‍ കളിക്കും.
പന്തുകൊണ്ടും അവര്‍ വളരെ ആക്രമണോത്സകത കാട്ടി. തെറ്റുകളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് മുന്നോട്ട് പോവുകയാണ് വേണ്ടത്'- കോലി അന്ന് പറഞ്ഞു.
Also Read: IND vs AUS: പ്ലേയിങ് 11 ആരൊക്കെ? ഇന്ത്യക്ക് മുന്നില്‍ മൂന്ന് ചോദ്യങ്ങള്‍! രാഹുല്‍ വേണോ?

ഇന്ത്യയെ തകര്‍ത്ത അമീര്‍
ഓവലില്‍ നടന്ന ഫൈനലില്‍ 339 റണ്‍സ് വിജയലക്ഷ്യം നേടാന്‍ കരുത്തുള്ള ബാറ്റിങ് നിര ഇന്ത്യക്കുണ്ടായിരുന്നു. എന്നാല്‍ മുഹമ്മദ് അമീറിന്റെ തീപ്പൊരി ബൗളിങ് ഇന്ത്യയെ തകര്‍ക്കുകയായിരുന്നു. രോഹിത് ശര്‍മയെ ഡെക്കിന് പുറത്താക്കിയ അമീര്‍ ശിഖര്‍ ധവാനെയും വിരാട് കോലിയേയും വലിയ സ്‌കോര്‍ നേടാതെ പുറത്താക്കി.
6 ഓവറില്‍ 16 റണ്‍സ് വഴങ്ങി 3 വിക്കറ്റാണ് അമീര്‍ നേടിയത്. ഹസന്‍ അലിയും മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ഷദാബ് ഖാന്‍ രണ്ടും ജുനൈദ് ഖാന്‍ ഒരു വിക്കറ്റും സ്വന്തമാക്കി. ഇതോടെ ഇന്ത്യ തകര്‍ന്നടിഞ്ഞു. ഹര്‍ദിക് പാണ്ഡ്യ (76) മാത്രമാണ് ഇന്ത്യക്കായി ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. 22 റണ്‍സ് നേടിയ യുവരാജാണ് രണ്ടാമത്തെ പ്രധാന സ്‌കോറര്‍.
ഫഖര്‍ സമാന്‍ (114) സെഞ്ച്വറി നേടിയതാണ് പാകിസ്താന് കരുത്തായത്. അസര്‍ അലി (59), ബാബര്‍ അസം (46), മുഹമ്മദ് ഹഫീസ് (57*) എന്നിവരും പാക് നിരയില്‍ തിളങ്ങി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications