ടി20 ലോകകപ്പ് കളിച്ച പ്രായം കുറഞ്ഞ താരമാര്?, ഈ നാല് പേരാണ് ചുള്ളന്മാര്‍, അറിയാം

ദേശീയ ക്രിക്കറ്റ് ടീമില്‍ ഇടം പിടിക്കുകയെന്നത് തന്നെ വളരെ പ്രയാസമുള്ള കാര്യമാണ്. നിരവധി വെല്ലുവിളികളെയും പോരാട്ടങ്ങളെയും മറികടന്ന് ക്രിക്കറ്റ് ടീമിലേക്കെത്തിയാല്‍ത്തന്നെ ലോകകപ്പ് ടീമില്‍ ഇടം പിടിക്കുകയെന്നത് വളരെ കടുപ്പമുള്ള കാര്യമാണ്. അനുഭവസമ്പത്തും കളിച്ച് മികച്ച റെക്കോഡുമുള്ളവരെയാണ് പൊതുവേ ലോകകപ്പ് ടീമിലേക്ക് പരിഗണിക്കാറ്. അല്ലാതെ ലോകകപ്പ് ടീമില്‍ അവസരം ലഭിക്കുന്നവര്‍ വളരെ വിരളമാണെന്ന് തന്നെ പറയാം. അവസരത്തിനായി ഇത്രയും ശക്തമായ മത്സരം നിലനില്‍ക്കുന്ന ലോകകപ്പ് ടീമില്‍ 18 വയസിന് മുമ്പ് ഇടം പിടിച്ചവര്‍ ആരെങ്കിലുമുണ്ടോ?. ഇല്ലെന്ന് പറയാന്‍ വരട്ടെ. നാല് താരങ്ങളാണ് ഈ നേട്ടത്തിലേക്കെത്തിയിട്ടുള്ളത്. ഇത് ആരൊക്കെയാണെന്ന് നോക്കാം.

മുഹമ്മദ് അമീര്‍
പാകിസ്താന്റെ മുഹമ്മദ് അമീറാണ് ഇതിലൊരാള്‍. ഇടം കൈയന്‍ പേസുകൊണ്ട് തുടക്കം മുതല്‍ തിളങ്ങിയിരുന്ന അമീര്‍ 18 വയസിന് മുമ്പ് പാകിസ്താനായി ടി20 ലോകകപ്പ് കളിച്ചിട്ടുണ്ട്. 2009ലെ ടി20 ലോകകപ്പില്‍ അമീര്‍ അരങ്ങേറുമ്പോള്‍ പ്രായം 17 വയസും 55 ദിവസവും. ഓവലില്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു ഈ മത്സരം. പാക് ടീമിനൊപ്പം വലിയ ഭാവി പ്രതീക്ഷിച്ച താരമാണ് അമീര്‍. എന്നാല്‍ ഒത്തുകളി വിവാദത്തില്‍ ഉള്‍പ്പെട്ട് വിലക്ക് നേരിട്ടത് താരത്തിന് വലിയ തിരിച്ചടിയായി. പിന്നീട് തിരിച്ചെത്തി ഏറെ നാള്‍ തുടര്‍ന്നെങ്കിലും ടീം മാനേജ്‌മെന്റുമായുള്ള അഭിപ്രായ ഭിന്നതയെത്തുടര്‍ന്ന് അമീര്‍ നേരത്തെ തന്നെ വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു.

റാഷിദ് ഖാന്‍
അഫ്ഗാന്റെ സൂപ്പര്‍ സ്പിന്നര്‍ റാഷിദ് ഖാനും 18 വയസിന് മുമ്പ് ടി20 ലോകകപ്പ് കളിച്ച താരമാണ്. 2016ലെ ടി20 ലോകകപ്പിലൂടെയാണ് അമീറിന്റെ കടന്നുവരവ്. സ്‌കോട്ട്‌ലന്‍ഡിനെതിരായ മത്സരത്തിലൂടെയാണ് റാഷിദ് ഖാന്‍ അരങ്ങേറ്റം കുറിച്ചത്. 17 വയസും 170 ദിവസവുമായിരുന്നു പ്രായം. 12 ടി20 ലോകകപ്പ് മത്സരം കളിച്ച റാഷിദ് 19 വിക്കറ്റാണ് വീഴ്ത്തിയത്. 21ാം വയസില്‍ അഫ്ഗാന്റെ ക്യാപ്റ്റനാവാനുള്ള ഭാഗ്യവും ലഭിച്ച താരമാണ് റാഷിദ്. പ്രായത്തിനെക്കാളും അനുഭവസമ്പത്തുള്ള റാഷിദ് ഖാന്‍ ഇപ്പോള്‍ അഫ്ഗാന്റെ വജ്രായുധമാണ്. ടി20യില്‍ വലിയ താരമൂല്യം റാഷിദ് ഖാനുണ്ട്.

അഹമ്മദ് ഷഹ്‌സാദ്
പാകിസ്താന്റെ അഹമ്മദ് ഷഹ്‌സാദും 18 വയസിന് മുമ്പ് ടി20 ലോകകപ്പ് കളിച്ച താരമാണ്. 17 വയസും 196 ദിവസവും പ്രായം ഉള്ളപ്പോഴാണ് ഷഹ്‌സാദ് പാകിസ്താനായി ടി20 ലോകകപ്പ് കളിച്ചത്. 2009ലെ ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു ഇത്. 2014ല്‍ ബംഗ്ലാദേശിനെതിരേ സെഞ്ച്വറിയടക്കം നേടാന്‍ താരത്തിനായി. എന്നാല്‍ ടീം മാനേജ്‌മെന്റുമായ അഭിപ്രായ ഭിന്നതയെത്തുടര്‍ന്ന് താരം തഴയപ്പെട്ടു. പല തവണ ടീം മാനേജ്‌മെന്റിനെതിരേ പ്രതികരിച്ച് ഷഹ്‌സാദ് രംഗത്തെത്തിയിരുന്നു. പ്രതിഭാശാലിയായിരുന്നെങ്കിലും വലിയ പിന്തുണ ടീം മാനേജ്‌മെന്റ് നല്‍കിയില്ല.

ജോര്‍ജ് ഡോക്രല്‍
അയര്‍ലന്‍ഡ് ഓള്‍റൗണ്ടര്‍ ജോര്‍ജ് ഡോക്രലും 18 വയസിന് മുമ്പ് ടി20 ലോകകപ്പ് കളിച്ച താരമാണ്. 2010ലെ ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ കളിക്കുമ്പോള്‍ 17 വയസും 282 ദിവസവുമായിരുന്നു താരത്തിന്റെ പ്രായം. വലം കൈയന്‍ ബാറ്റ്‌സ്മാനും ഇടം കൈയന്‍ സ്പിന്നറുമായ താരം നാല് ടി20 ലോകകപ്പ് അയര്‍ലന്‍ഡിനായി കളിച്ചു. കരിയറില്‍ 105 ടി20 മത്സരങ്ങള്‍ അദ്ദേഹം കളിച്ചിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications