ബ്രെവിസ്, ഡേവിഡ്, ആര്‍ച്ചര്‍, റാഷിദ്, കറെന്‍.. പക്ഷെ എംഐ തരിപ്പണം! ഐപിഎല്ലിലും ആവര്‍ത്തിക്കും

പ്രഥമ സൗത്താഫ്രിക്ക20 (SA20) ലീഗില്‍ ലേലം പൂര്‍ത്തിയായപ്പോള്‍ കടലാസില്‍ ഏറ്റവും കരുത്തരായിരുന്നു മുംബൈ ഇന്ത്യന്‍സിന്റെ ഉടമസ്ഥതയിലുള്ള എംഐ കേപ്ടൗണ്‍. സീസണ്‍ ഇനി നടത്തേണ്ടതു തന്നെയില്ലെന്നും കേപ്ടൗണിനെ നേരിട്ട് വിജയികളായി പ്രഖ്യാപിക്കുന്നതാവും നല്ലതെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടിയിരുന്നു. കാരണം ടി20 സ്‌പെഷ്യലിസ്റ്റുകളായ താരങ്ങളാല്‍ സമ്പന്നമായിരുന്നു കേപ്ടൗണ്‍.
അഫ്ഗാനിസ്താന്റെ സ്പിന്‍ സൂപ്പര്‍ സ്റ്റാര്‍ റാഷിദ് ഖാന്‍ നയിച്ച കേപ്ടൗണ്‍ ടീമില്‍ ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് താരം ടിം ഡേവിഡ്, ജൂനിയര്‍ എബി ഡിവില്ലിയേഴ്‌സെന്നറിയപ്പെടുന്ന ഡെവാള്‍ഡ് ബ്രെവിസ്, ഇംഗ്ലീഷ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സാം കറെന്‍, സൗത്താഫ്രിക്കന്‍ സ്പീഡ് സ്റ്റാര്‍ കാഗിസോ റബാഡ, ഇംഗ്ലീഷ് സ്റ്റാര്‍ പേസര്‍ ജോഫ്ര ആര്‍ച്ചര്‍ തുടങ്ങിയവരെല്ലാമുണ്ടായിരുന്നു. എന്നിട്ടും സൗത്താഫ്രിക്ക20 ലീഗില്‍ സെമി ഫൈനല്‍ പോലുമെത്താതെ അവസാന സ്ഥാനത്തേക്കു വീണ് കേപ്ടൗണ്‍ നാണംകെട്ടിരിക്കുകയാണ്.
ആറു ടീമുകള്‍ മാറ്റുരച്ച ലീഗില്‍ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനം കൊണ്ട് കേപ്ടൗണ്‍ തൃപ്തിപ്പെട്ടു. 10 മല്‍സരങ്ങളില്‍ കളിച്ച അവര്‍ക്കു വെറും മൂന്നെണ്ണത്തില്‍ മാത്രമേ വിജയിക്കാനായുള്ളൂ. ശേഷിച്ച ഏഴിലും അവര്‍ പരാജയപ്പെടുകയായിരുന്നു. മുംബൈ ഇന്ത്യന്‍സിന്റെ ഉടമസ്ഥതയിലുള്ള ഫ്രാഞ്ചൈസി ആയതിനാല്‍ തന്നെ സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേരാണ് കേപ്ടൗണിനെ കളിയാക്കിയിരിക്കുന്നത്. മുംബൈ ഇന്ത്യന്‍സിനെയും ചിലര്‍ വെറുതെവിട്ടില്ല.

2008ലെ ഡെക്കാനെപ്പോലെ
2008ലെ പ്രഥമ ഐപിഎല്ലില്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സിനു നേരിട്ടതു പോലെയൊരു ദുരന്തമാണ് ഇപ്പോള്‍ എംഐ കേപ്ടൗണിനും സൗത്താഫ്രിക്ക20 ലീഗില്‍ സംഭവിച്ചിരിക്കുന്നത്. അന്നു ആദം ഗില്‍ക്രിസ്റ്റ്, ആന്‍ഡ്രു സൈമണ്ട്‌സ്, ഷാഹിദ് അഫ്രീഡി തുടങ്ങിയ വമ്പന്‍ കളിക്കാരുണ്ടായിട്ടും ഡെക്കാന്‍ അവസാന സ്ഥാനത്തായിരുന്നു ഫിനിഷ് ചെയ്തതെന്നു ഒരു യൂസര്‍ ചൂണ്ടിക്കാട്ടി.

മികച്ച ക്യാപ്റ്റന്‍ കൂടി വേണം
എത്ര ശക്തമായ ടീമാണെങ്കിലും മല്‍സരങ്ങള്‍ വിജയിക്കാന്‍ മികച്ചൊരു ക്യാപ്റ്റന്‍ കൂടി ആവശ്യമാണന്നു ഇത് ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുകയാണ്. മുംബൈ ഇന്ത്യന്‍സിനു അഞ്ചു ഐപിഎല്‍ ട്രോഫികള്‍ നേടിക്കൊടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ പ്രാധാന്യം എംഐയ്ക്കു ഇപ്പോള്‍ ബോധ്യമായിട്ടുണ്ടാവുമെന്നും ഒരു യൂസര്‍ വിലയിരുത്തി.
ബൗളിങില്‍ മാത്രമല്ല ബാറ്റിങിലും കരുത്തരായ എംഐ കേപ്ടൗണായിരുന്നു എസ്എ20 ലീഗിലെ ഏറ്റവും ശക്തരായ ടീം. പക്ഷെ അവര്‍ക്കു ഇതു പ്രയോജനപ്പെടുത്താന്‍ സാധിച്ചില്ലെന്നാണ് തനിക്കു തോന്നുന്നതെന്നും ഒരു യൂസര്‍ കുറിച്ചു.
Also Read: IND vs AUS: സൂര്യയും ഇഷാനുമില്ല! ശ്രേയസിനു പകരം അവന്‍ മതി- ഇതാ ജാഫറുടെ ഇന്ത്യന്‍ 11

ആദ്യ സീസണ്‍ ഇങ്ങനെത്തന്നെ
എംഐ ഫ്രാഞ്ചൈസി ആദ്യത്തെ സീസണില്‍ ഇങ്ങനെ തന്നെയാണ് കളിക്കാറുള്ളത്. അടുത്ത സീസണില്‍ അവര്‍ പകരം വീട്ടുമെന്നും ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.
റാഷിദ് ഖാനെ എന്തിനാണ് എംഐ കേപ്ടൗണിന്റെ ക്യാപ്റ്റന്‍സിയേല്‍പ്പിച്ചത്? ഒരു പ്ലാനിങുമില്ലാതെ പല തീരുമാനങ്ങളും ടീം മാനേജ്‌മെന്റ് സ്വീകരിച്ചു. ഇതാണ് അവരെ മോശം അവസ്ഥയിലെത്തിച്ചത്.
ഒരു സിഎസ്‌കെ ഫാനെന്ന നിലയില്‍ എംഐയുമായുളള ഫൈനലായിരുന്നു ഞാന്‍ ആഗ്രഹിച്ചത്. അടുത്ത വര്‍ഷം അതുണ്ടാവുമെന്നു പ്രതീക്ഷിക്കുന്നതായും ഒരു യൂസര്‍ പ്രതികരിച്ചു.
Also Read: മാസ് 'ഡയലോഗ്', ഒപ്പം വീഡിയോയും, സഞ്ജുവിനെ ഇനി കാണുക ഐപിഎല്ലിലോ?

ഐപിഎല്ലിലും ആവര്‍ത്തിക്കും
വരാനിരിക്കുന്ന ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സും ഗ്രൂപ്പു ഘട്ടത്തില്‍ അവസാന സ്ഥാനത്തു ഫിനിഷ് ചെയ്ത് ഇതാവര്‍ത്തിക്കുമെന്നായിരുന്നു ഒരു യൂസറുടെ പരിഹാസം.
ശക്തരായ താരങ്ങള്‍ ഉണ്ടായതു കൊണ്ടു മാത്രം മികച്ചൊരു ടീമുണ്ടാവില്ലെന്നാണ് ഇതു തെളിയിക്കുന്നതെന്നായിരുന്നു ഒരു യൂസര്‍ കുറിച്ചത്.
ഹിറ്റ്മാന്‍ ക്യാപ്റ്റന്‍മാരിലെ ഗോട്ടാണെന്നു (GOAT) എംഐ കേപ്ടൗണിന്റെ ഈ പതനം ശരിവയ്ക്കുന്നതായി ഒരു യൂസര്‍ ചൂണ്ടിക്കാട്ടി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications