Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ദേശീയ ടീമില്‍ സൂപ്പര്‍ ക്യാപ്റ്റന്‍സ്! പക്ഷെ ഐപിഎല്ലില്‍ നാണംകെട്ടു- അഞ്ച് പേരിതാ

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ലോക ക്രിക്കറ്റില്‍ത്തന്നെ വിപ്ലവകരമായ മാറ്റംകൊണ്ടുവന്ന ക്രിക്കറ്റ് ലീഗാണ്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുഖച്ഛായ മാറ്റിയ ഐപിഎല്ലിലൂടെ വളര്‍ന്ന് ദേശീയ ടീമിലേക്കെത്തിയവര്‍ ഏറെയാണ്.

ഐപിഎല്‍ നിരവധി യുവതാരങ്ങള്‍ക്ക് ദേശീയ ടീമിലേക്ക് വളരാന്‍ വഴിതുറന്നിട്ടുണ്ട്. ഇന്നത്തെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ വളര്‍ച്ചയിലടക്കം ഐപിഎല്ലിന്റെ പങ്ക് വലുതാണ്. ഐപിഎല്ലിന്റെ ചരിത്രം പരിശോധിക്കുമ്പോള്‍ മികവ് കാട്ടിയ നിരവധി നായകന്മാരെ കാണാനാവും.

ഇന്ത്യക്കാര്‍ മാത്രമല്ല ഇതില്‍ വിദേശ നായകന്മാരുമുണ്ട്. എന്നാല്‍ ലോക ക്രിക്കറ്റില്‍ അതി ഗംഭീര റെക്കോഡുകള്‍ നേടിയെടുക്കുകയും എന്നാല്‍ ഐപിഎല്ലില്‍ ഫ്‌ളോപ്പാവുകയും ചെയ്ത ചില സൂപ്പര്‍ നായകന്മാരുമുണ്ട്. ഇത്തരത്തിലുള്ള അഞ്ച് പേര്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

ആരോണ്‍ ഫിഞ്ച്

ആരോണ്‍ ഫിഞ്ച്

ഓസ്‌ട്രേലിയയുടെ സൂപ്പര്‍ നായകന്മാരിലൊരാളാണ് ആരോണ്‍ ഫിഞ്ച്. 2021ലെ ടി20 ലോകകപ്പ് ഓസ്‌ട്രേലിയക്ക് നേടിക്കൊടുത്ത് നായകനാണ് ഫിഞ്ച്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ മികവ് കാട്ടിയിട്ടുള്ള ഫിഞ്ച് ക്യാപ്റ്റനെന്ന നിലയിലും ബാറ്റ്‌സ്മാനെന്ന നിലയിലും തിളങ്ങിയിരുന്നു.

എന്നാല്‍ ഐപിഎല്ലിലേക്ക് വരുമ്പോള്‍ ഫിഞ്ച് ഫ്‌ളോപ്പ്മാനാണ്. ടൂര്‍ണമെന്റ് ചരിത്രത്തിലെ ഏറ്റവും മോശം താരങ്ങളിലൊരാളാണ് ഫിഞ്ച്. 90 ഇന്നിങ്‌സില്‍ നിന്ന് 2091 റണ്‍സാണ് ഫിഞ്ച് നേടിയത്. ശരാശരി 24.89 മാത്രം. ഐപിഎല്ലിലെ ഒട്ടുമിക്ക ടീമിനായും കളിച്ചിട്ടുള്ള ഫിഞ്ച് പൂനെ വാരിയേഴ്‌സിനെയാണ് നയിച്ചത്. എന്നാല്‍ വലിയ മികവ് കാട്ടാനായിട്ടില്ല.

Also Read: സച്ചിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു! പക്ഷെ പ്രതികരിച്ച രീതി അത്ഭുതപ്പെടുത്തും- നാല് സംഭവങ്ങള്‍

ജെപി ഡുമിനി

ജെപി ഡുമിനി

മുന്‍ ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ജെപി ഡുമിനിയാണ് ഈ പട്ടികയിലെ മറ്റൊരാള്‍. ദേശീയ ടീമിനൊപ്പം മികവ് കാട്ടിയിട്ടുള്ള താരമാണ് ഡുമിനി. എന്നാല്‍ ഐപിഎല്ലില്‍ ക്യാപ്റ്റനെന്ന നിലയില്‍ താരം ഫ്‌ളോപ്പായിരുന്നു. മുംബൈ ഇന്ത്യന്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നിവര്‍ക്കായെല്ലാം അദ്ദേഹം കളിച്ചിട്ടുണ്ട്.

2015ല്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ നയിക്കാന്‍ ഡുമിനിക്ക് അവസരം ലഭിച്ചെങ്കിലും അദ്ദേഹത്തിന് മികവ് കാട്ടാനായില്ല. ഏഴാം സ്ഥാനത്താണ് ടീം ഫിനിഷ് ചെയ്തത്. അഞ്ച് മത്സരം ജയിച്ചപ്പോള്‍ 8 മത്സരം തോറ്റു. കളിക്കാരനെന്ന നിലയില്‍ 39.78 ശരാശരിയില്‍ 2000 റണ്‍സ് അദ്ദേഹം നേടി.

കുമാര്‍ സംഗക്കാര

കുമാര്‍ സംഗക്കാര

മുന്‍ ശ്രീലങ്കന്‍ നായകനും വിക്കറ്റ് കീപ്പറും ഇതിഹാസ ബാറ്റ്‌സ്മാനുമാണ് കുമാര്‍ സംഗക്കാര. 2011ലെ ഏകദിന ലോകകപ്പില്‍ ശ്രീലങ്കയെ ഫൈനലലിലേക്കെത്തിക്കാന്‍ സംഗക്കാരക്കായിട്ടുണ്ട്. മികച്ച റെക്കോഡുകള്‍ ദേശീയ ക്രിക്കറ്റില്‍ നേടിയെടുത്തിട്ടുള്ള സംഗക്കാര ഐപിഎല്ലില്‍ ക്യാപ്റ്റനെന്ന നിലയില്‍ ഫ്‌ളോപ്പായിരുന്നു.

കിങ്‌സ് 11 പഞ്ചാബിനെ 47 മത്സരത്തില്‍ നയിക്കാന്‍ സംഗക്കാരക്കായിട്ടുണ്ട്. ഇതില്‍ 15 മത്സരം ജയിച്ചപ്പോള്‍ 30 മത്സരവും തോറ്റു. 2012ന്റെ പാതിവഴിയില്‍ സംഗക്കാര നായകസ്ഥാനം ഒഴിയുകയും ചെയ്തിരുന്നു. ബാറ്റ്‌സ്മാനെന്ന നിലയിലും വലിയൊരു മികവ് കാട്ടാന്‍ സംഗക്കാരക്ക് സാധിച്ചിരുന്നില്ല.

ഓയിന്‍ മോര്‍ഗന്‍

ഓയിന്‍ മോര്‍ഗന്‍

മുന്‍ ഇംഗ്ലണ്ട് സൂപ്പര്‍ നായകനാണ് ഓയിന്‍ മോര്‍ഗന്‍. ഇംഗ്ലണ്ടിനെ 2019ലെ ഏകദിന ലോകകപ്പ് കിരീടം ചൂടിച്ചത് മോര്‍ഗനായിരുന്നു. ശാന്തതയോടെ മത്സരത്തെ മുന്നോട്ട് കൊണ്ടുപോകുന്ന സൂപ്പര്‍ നായകനാണ് മോര്‍ഗന്‍. എന്നാല്‍ ഐപിഎല്ലില്‍ താരം അത്ര മികച്ച ക്യാപ്റ്റനായിരുന്നില്ല.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ നായകസ്ഥാനത്തേക്കെത്തിയെങ്കിലും ടീമിനെ മികച്ച നിലയിലേക്കെത്തിക്കാന്‍ അദ്ദേഹത്തിനായില്ല. ഇതോടെ മോര്‍ഗനെ പാതിവഴിയില്‍ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് ഇറക്കുകയും പകരം ദിനേഷ് കാര്‍ത്തികിനെ കെകെആര്‍ ക്യാപ്റ്റനാക്കുകയും ചെയ്തിരുന്നു.

Also Read: കെ എല്‍ രാഹുലിന്റെ ആസ്തി അറിയാമോ? മാസം ലഭിക്കുന്നത് കോടികള്‍! കാറുകളോട് പ്രിയം

റിക്കി പോണ്ടിങ്

റിക്കി പോണ്ടിങ്

മൂന്ന് തവണ ഓസ്‌ട്രേലിയയെ ലോക കിരീടം ചൂടിച്ച ക്യാപ്റ്റനാണ് റിക്കി പോണ്ടിങ്. ബാറ്റ്‌സ്മാനെന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലും ഇതിഹാസങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ചവനാണ് പോണ്ടിങ്. എന്നാല്‍ അന്താരാഷ്ട്ര ക്രിക്കറ്റിലെ മികച്ച നായകനാണെങ്കിലും ഐപിഎല്ലില്‍ അദ്ദേഹം ഫ്‌ളോപ്പായിരുന്നു.

മുംബൈ ഇന്ത്യന്‍സിനെ നയിച്ച് വലിയ നേട്ടത്തിലേക്കെത്തിക്കാന്‍ പോണ്ടിങ്ങിനായില്ല. ബാറ്റ്‌സ്മാനെന്ന നിലയിലും പോണ്ടിങ്ങിന് തിളങ്ങാനായില്ല. പിന്നീട് മുംബൈയുടെ പരിശീലകനായി ടീമിനെ കിരീടത്തിലേക്കെത്തിക്കാന്‍ പോണ്ടിങ്ങിന് സാധിച്ചിരുന്നു.

Story first published: Thursday, February 23, 2023, 20:20 [IST]
Other articles published on Feb 23, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+