Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WTC 2023: ഓസീസ് പരമ്പര കളിച്ചു, പക്ഷെ ഫൈനലില്‍ ഇവര്‍ക്ക് സീറ്റില്ല? മൂന്ന് ഇന്ത്യക്കാരിതാ

1

മുംബൈ: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പര തുടര്‍ച്ചയായ മൂന്നാം തവണയും ഇന്ത്യ അലമാരയിലെത്തിച്ചിരിക്കുകയാണ്. രണ്ട് തവണ ഓസ്‌ട്രേലിയയില്‍ പരമ്പര നേടി ഞെട്ടിച്ച ഇന്ത്യ ഇത്തവണ തട്ടകത്തിലും പരമ്പര നിലനിര്‍ത്തി.

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി കിരീടം ഇന്ത്യയെ സംബന്ധിച്ച് അഭിമാനിക്കാവുന്നതാണ്. ഇതോടൊപ്പം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലും സീറ്റ് നേടാന്‍ ഇന്ത്യക്ക് സാധിച്ചിട്ടുണ്ട്. ഓവറില്‍ നടക്കുന്ന ഫൈനലില്‍ ഓസ്‌ട്രേലിയയെത്തന്നെയാണ് ഇന്ത്യ നേരിടേണ്ടത്.

പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ കളിച്ച ഇന്ത്യ ന്യൂസീലന്‍ഡിനോട് തോറ്റിരുന്നു. ഇത്തവണ ഈ പിഴവ് നികത്തി കിരീടത്തില്‍ മുത്തമിടാന്‍ ഇന്ത്യക്ക് സാധിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

ഓവലിലാണ് ഫൈനല്‍ മത്സരമെന്നതിനാല്‍ ഇന്ത്യക്ക് കാര്യങ്ങള്‍ കടുപ്പമായിരിക്കും. ഇംഗ്ലണ്ടിലെ പേസ് സാഹചര്യത്തില്‍ അനുഭവസമ്പന്നരായ താരങ്ങളുമായി ഇന്ത്യക്ക് മുന്നോട്ട് പോകേണ്ടതായുണ്ട്. അതുകൊണ്ട് തന്നെ ചില അഴിച്ചുപണികള്‍ ടീമില്‍ നടത്തുമെന്നുറപ്പ്.

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യ കളിപ്പിക്കുകയും എന്നാല്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കളിപ്പിക്കാന്‍ സാധ്യതയില്ലാത്തതുമായ മൂന്ന് താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

അക്ഷര്‍ പട്ടേല്‍

അക്ഷര്‍ പട്ടേല്‍

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനമാണ് അക്ഷര്‍ പട്ടേല്‍ കാഴ്ചവെച്ചത്. ഇടം കൈയന്‍ സ്പിന്‍ ഓള്‍റൗണ്ടറായ താരം മൂന്ന് ഫിഫ്റ്റിയടക്കം നേടിയാണ് പരമ്പരയില്‍ മിന്നിച്ചത്. എന്നാല്‍ ബൗളറെന്ന നിലയില്‍ വലിയ മികവ് കാട്ടാന്‍ അക്ഷറിന് സാധിച്ചില്ല.

ഇതുവരെ വിദേശത്ത് ടെസ്റ്റ് കളിക്കാത്ത താരമാണ് അക്ഷര്‍. ടേണില്ലാത്ത പിച്ചില്‍ അക്ഷറിന് മികവ് കാട്ടുക പ്രയാസമാണ്. പേസിനെ തുണക്കുന്ന പിച്ചായിരിക്കും ഓവലിലേത്. അതുകൊണ്ട് തന്നെ ഇന്ത്യ മൂന്ന് പേസര്‍മാരെയും രണ്ട് സ്പിന്നര്‍മാരെയുമാവും കളിപ്പിക്കുക.

ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവരെ ഇന്ത്യ കളിപ്പിക്കാനാണ് സാധ്യത. ജഡേജക്ക് സീറ്റുറപ്പാണെങ്കിലും അശ്വിന്‍-അക്ഷര്‍ എന്നിവരിലൊരാള്‍ക്കാണ് അവസരം ലഭിക്കുക. രോഹിത് അശ്വിനെ കൂടുതല്‍ പിന്തുണക്കുന്ന നായകനാണ്.

അക്ഷറിന്റെ മികവിനെക്കാള്‍ അശ്വിന്റെ അനുഭവസമ്പത്തിന് രോഹിത് മുന്‍തൂക്കം നല്‍കിയേക്കും. അങ്ങനെ വന്നാല്‍ അശ്വിന്‍ അക്ഷറിനെ മറികടന്ന് ഫൈനല്‍ കളിക്കാനാണ് സാധ്യത കൂടുതലാണ്.

Also Read: WTC 2023: അശ്വിന്‍ വേണ്ട! കീപ്പര്‍ സര്‍പ്രൈസ്, ഫൈനലില്‍ ഇന്ത്യയുടെ ബെസ്റ്റ് 11 ഇതാ

കെ എല്‍ രാഹുല്‍

കെ എല്‍ രാഹുല്‍

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യത്തെ രണ്ട് മത്സരത്തിലും കെ എല്‍ രാഹുലാണ് ഇന്ത്യക്കായി ഓപ്പണ്‍ ചെയ്തത്. മോശം ഫോമിനെത്തുടര്‍ന്ന് രാഹുലിനെ മൂന്നാം ടെസ്റ്റില്‍ നിന്ന് മാറ്റി പകരം ശുബ്മാന്‍ ഗില്ലിനെയാണ് ഇന്ത്യ കളിപ്പിച്ചത്.

മൂന്നാം ടെസ്റ്റില്‍ കാര്യമായി മികവ് കാട്ടിയില്ലെങ്കിലും നാലാം ടെസ്റ്റില്‍ ഇന്ത്യക്കായി തകര്‍പ്പന്‍ സെഞ്ച്വറി നേടാന്‍ ഗില്ലിന് സാധിച്ചു. ഇതോടെ രാഹുലിന്റെ ചീട്ടുകീറിയെന്ന് പറയാം. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യ ഗില്ലിന് അവസരം നല്‍കാനാണ് സാധ്യത കൂടുതല്‍.

രാഹുലിന്റെ അനുഭവസമ്പത്ത് പരിഗണിച്ചാല്‍ ഗില്ലിനെക്കാള്‍ മുന്‍തൂക്കമുണ്ട്. ഇംഗ്ലണ്ടില്‍ ടെസ്റ്റ് സെഞ്ച്വറി നേടിയിട്ടുള്ള താരമാണ് രാഹുല്‍. എന്നാല്‍ ഫോമിലേക്ക് വരുമ്പോള്‍ രാഹുല്‍ പിന്നോട്ട് പോവും. മൂന്ന് ഫോര്‍മാറ്റിലും മിന്നും ഫോമില്‍ കളിക്കുന്ന ഗില്ലിന് അവസരം ലഭിക്കുമ്പോള്‍ രാഹുലിന് കരക്കിരുന്ന് കളി കാണേണ്ടിവരും.

Also Read: IND vs AUS: വീണ്ടും ക്യാച്ച് വിട്ടു, ഭരത് എന്താണ് കാട്ടുന്നത്! തലയില്‍ കൈവെച്ച് രോഹിത്

കെ എസ് ഭരത്

കെ എസ് ഭരത്

ഇന്ത്യയുടെ വിക്കറ്റ് കീപ്പറായി പ്ലേയിങ് 11ലുണ്ടായിരുന്നത് കെ എസ് ഭരത്തായിരുന്നു. അരങ്ങേറ്റ പരമ്പരയിലെ നാല് മത്സരത്തിലും കളിക്കാന്‍ ഭരത്തിന് സാധിച്ചെങ്കിലും മികവ് കാട്ടാനായില്ല. ബാറ്റിങ്ങില്‍ നിരാശപ്പെടുത്തിയത് മാത്രമല്ല വിക്കറ്റിന് പിന്നിലും ഫ്‌ളോപ്പായി.

നിരവധി ക്യാച്ചുകളും ഭരത് കൈവിട്ടു. ഓവലില്‍ ഭരത്തിനെ ഇന്ത്യ വിക്കറ്റ് കീപ്പറാക്കില്ലെന്നുറപ്പ്. ഇഷാന്‍ കിഷനെ ഇന്ത്യ വിക്കറ്റ് കീപ്പറാക്കാനാണ് സാധ്യത കൂടുതല്‍. റിഷഭ് പന്തിന്റെ പരിക്ക് ഇന്ത്യയെ വലിയ പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്.

Story first published: Monday, March 13, 2023, 16:30 [IST]
Other articles published on Mar 13, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+