For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പ്രണയത്തിന് മതമില്ല! അന്യമതസ്ഥയെ വിവാഹം കഴിച്ചു- ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളിതാ

ഇന്ത്യന്‍ താരങ്ങളില്‍ മിക്കവരും വിവാഹം കഴിച്ചത് പ്രണയത്തിലൂടെയാണ്

1

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ ആരാധക പിന്തുണകൊണ്ടും പ്രശസ്തികൊണ്ടും സാമ്പത്തികമായും വലിയ ഉയര്‍ച്ചയില്‍ നില്‍ക്കുന്നവരാണ്. ഇതില്‍ ഒട്ടുമിക്ക താരങ്ങളും അത്യാഡംഭര ജീവിതം നയിക്കുന്നവരുമാണ്. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ വിവാഹ ജീവിതവും പ്രണയവുമെല്ലാം ആരാധകര്‍ക്ക് എന്നും ഇഷ്ട വിഷയമാണ്.

ഇന്ത്യന്‍ താരങ്ങളില്‍ മിക്കവരും വിവാഹം കഴിച്ചത് പ്രണയത്തിലൂടെയാണ്. മിക്കവരും ബാല്യകാല സുഹൃത്തുക്കളെയാണ് വിവാഹം കഴിച്ചതെന്ന് പറയാം. ഇതില്‍ ചിലര്‍ വിവാഹം കഴിച്ചത് അന്യമതസ്ഥകളെയാണ്. പ്രണയത്തിന് മതമില്ലെന്ന് തെളിയിച്ച് മാതൃക കാട്ടിയ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

സഹീര്‍ ഖാന്‍-സാഗരിക ഘാട്ട്‌ഗെ

സഹീര്‍ ഖാന്‍-സാഗരിക ഘാട്ട്‌ഗെ

ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍മാരിലൊരാളായിരുന്നു സഹീര്‍ ഖാന്‍. ഇടം കൈയന്‍ പേസുകൊണ്ട് നിരവധി ആരാധകരെ സൃഷ്ടിച്ച സഹീര്‍ ഖാന്‍ വിവാഹം കഴിച്ചത് അന്യമതസ്ഥയായ സ്ത്രീയെയാണ്. സഹീര്‍ മുസ്ലിം മത വിശ്വാസിയാണ്. എന്നാല്‍ അദ്ദേഹത്തിന്റെ ഭാര്യയായ സാഗരിക ഘാട്ട്‌ഗെ ഹിന്ദുമത വിശ്വാസിയാണ്.

ബോളിവുഡ് മോഡലായും അഭിനേത്രിയായും പ്രശസ്തയാണ് സാഗരിക. 2017ലാണ് ഇരുവരും തമ്മിലുള്ള പ്രണയ വാര്‍ത്തകള്‍ പുറത്തുവരുന്നത്. അധികം വൈകാതെ തന്നെ ഇരുവരും വിവാഹതിരാവുകയും ചെയ്തു. ഇപ്പോഴും മാതൃകാ ദമ്പതികളായി ഇരുവരും മുന്നോട്ട് പോകുന്നു.

Also Read: IND vs NZ: ശുബ്മാനെ ഹീറോയെന്ന് വിളിക്കാനാവില്ല! മൂന്ന് പ്രശ്‌നങ്ങള്‍-പരിഹാരം കടുപ്പം

മുഹമ്മദ് കൈഫ്-പൂജാ യാദവ്

മുഹമ്മദ് കൈഫ്-പൂജാ യാദവ്

ഇന്ത്യയുടെ മുന്‍ താരങ്ങളിലൊരാളാണ് മുഹമ്മദ് കൈഫ്. ഫീല്‍ഡിങ് മികവുകൊണ്ട് ആരാധക ഹൃദയത്തില്‍ ഇടം പിടിച്ച കൈഫ് വിവാഹം കഴിച്ചത് പൂജാ യാദവിനെയാണ്. കൈഫ് മുസ്ലിം മത വിശ്വാസിയും പൂജ ഹിന്ദു മത വിശ്വാസിയുമാണ്.

നാല് വര്‍ഷത്തോളം പ്രണയിച്ച ശേഷമായിരുന്നു ഇരുവരുടെയും വിവാഹം. 2007ലാണ് ആദ്യമായി ഇരുവരും കണ്ടുമുട്ടുന്നത്. സൗഹൃദം പ്രണയത്തിലേക്കും പിന്നീട് വിവാഹത്തിലേക്കും എത്തുകയായിരുന്നു. ഇരുവര്‍ക്കും രണ്ട് മക്കളാണുള്ളത്. മൂത്തമകന്‍ കബീറും രണ്ടാമത്തെ മകള്‍ ഇവയും.

യുവരാജ് സിങ്-ഹസല്‍ കീച്ച്

യുവരാജ് സിങ്-ഹസല്‍ കീച്ച്

യുവരാജ് സിങ് ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ ഹീറോയാണ്. 2007ലെ ടി20 ലോകകപ്പും 2011ലെ ഏകദിന ലോകകപ്പും ഇന്ത്യ അലമാരയിലെത്തിച്ചപ്പോള്‍ ഏറ്റവും കൈയടി നേടിയത് യുവരാജായിരുന്നു. ഇടം കൈ ബാറ്റിങ്ങുകൊണ്ടും ഫീല്‍ഡിങ്ങുകൊണ്ടും ബൗളിങ്ങുകൊണ്ടും മാത്രമല്ല സൗന്ദര്യംകൊണ്ടും യുവരാജ് ഇന്ത്യയുടെ സൂപ്പര്‍ ഹീറോയായിരുന്നു.

വലിയ ആരാധക പിന്തുണയുള്ള യുവരാജ് വിവാഹം കഴിച്ചതും അന്യമതസ്ഥയെയായിരുന്നു. ബ്രിട്ടീഷ് മോഡലായ ഹസന്‍ കീച്ചിനെയാണ് യുവി വിവാഹം ചെയ്തത്. രണ്ട് പേരും തമ്മിലുള്ള പ്രണയം ആരാധകര്‍ വളരെയധികം ചര്‍ച്ച ചെയ്തിരുന്നതാണ്.

അര്‍ബുദബാധിതനായി യുവരാജ് കരിയറിലും ജീവിതത്തിലും വലിയ പ്രതിസന്ധി നേരിട്ടപ്പോള്‍ ഹസല്‍ കീച്ച് യുവിക്കൊപ്പമുണ്ടായിരുന്നു. ഇരുവരും ഇപ്പോഴും സന്തോഷത്തോടെ ജീവിക്കുന്ന ദമ്പതികളാണ്.

അജിത് അഗാര്‍ക്കര്‍-ഫാത്തിമ

അജിത് അഗാര്‍ക്കര്‍-ഫാത്തിമ

ഇന്ത്യയുടെ മുന്‍ പേസ് ഓള്‍റൗണ്ടറാണ് അജിത് അഗാര്‍ക്കര്‍. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി കളിച്ചിട്ടുള്ള അജിത് അഗാര്‍ക്കര്‍ ഒരു കാലത്ത് ഇന്ത്യന്‍ ടീമിലെ സജീവ സാന്നിധ്യമായിരുന്നു. ഹിന്ദുമത വിശ്വാസിയായ അജിത് വിവാഹം ചെയ്തിരിക്കുന്നത് മുസ്ലിം മത വിശ്വാസിയായ ഫാത്തിമയെയാണ്.

അജിത്തിന്റെ സുഹൃത്തിന്റെ സഹോദരിയാണ് ഫാത്തിമ. ഈ സൗഹൃദമാണ് പ്രണയത്തിലേക്കും വിവാഹത്തിലേക്കുമെത്തിയത്. 1999ല്‍ ആരംഭിച്ച പ്രണയം 2002ല്‍ വിവാഹത്തിലേക്കെത്തി. ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളെല്ലാം പങ്കെടുത്ത ആഘോഷ വിവാഹമായിരുന്നു അന്ന് നടന്നത്.

മുഹമ്മദ് അസ്ഹറുദ്ദീന്‍-സംഗീത ബിജ്‌ലാനി

മുഹമ്മദ് അസ്ഹറുദ്ദീന്‍-സംഗീത ബിജ്‌ലാനി

ഇന്ത്യയുടെ മുന്‍ നായകനും സൂപ്പര്‍ താരവുമാണ് മുഹമ്മദ് അസ്ഹറുദ്ദീന്‍. ഒത്തുകളി വിവാദത്തില്‍പ്പെട്ട് കരിയര്‍ നശിച്ചെങ്കിലും ഇന്നും ഇന്ത്യന്‍ ആരാധകരുടെ സൂപ്പര്‍ താരങ്ങളിലൊരാളാണ്‌അസ്ഹറുദ്ദീന്‍. മുസ്ലിം മത വിശ്വാസിയായ അസ്ഹറുദ്ദീന്‍ വിവാഹം കഴിച്ചത് ഹിന്ദുവായ സംഗീത ബിജ്‌ലാനിയെയാണ്. മിസ് യൂനിവേഴ്‌സ് ആയിട്ടുള്ള സംഗീത അഭിനേത്രിയെന്ന നിലയിലും പ്രശസ്തയാണ്.

Also Read: സെവാഗും എബിഡിയുമല്ല! റോള്‍ മോഡല്‍ മറ്റൊരാള്‍-തുറന്ന് പറഞ്ഞ് ഷഫാലി വര്‍മ

ദിനേഷ് കാര്‍ത്തിക്-ദീപികാ പള്ളിക്കല്‍

ദിനേഷ് കാര്‍ത്തിക്-ദീപികാ പള്ളിക്കല്‍

ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ താരം ദിനേഷ് കാര്‍ത്തികും സ്‌ക്വാഷ് താരം ദീപികാ പള്ളിക്കലും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. കാര്‍ത്തിക് ഹിന്ദു മതസ്ഥനാണ്. മലയാളിയായ ദീപിക ക്രിസ്ത്യന്‍ മതവിശ്വാസിയും. കാര്‍ത്തിക് ആദ്യ വിവാഹബന്ധം വേര്‍പെടുത്തിയിരുന്നു.

അതിന് ശേഷമാണ് ദീപികയുമായി പ്രണയത്തിലാവുന്നതും പിന്നീട് വിവാഹത്തിലേക്കെത്തിയതും. രണ്ട് പേരുടെയും വിശ്വാസ പ്രകാരവും ആചാര പ്രകാരവും വിവാഹം നടന്നിരുന്നു.

Story first published: Wednesday, January 18, 2023, 12:06 [IST]
Other articles published on Jan 18, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+