2018ല്‍ ഗില്ലിനൊപ്പം ലോകകപ്പ് ടീമില്‍ കളിച്ചു! പിന്നീട് അഡ്രസില്ല-നാല് പേര്‍ ഇതാ

മുംബൈ: ഇന്ത്യയുടെ യുവ സൂപ്പര്‍ താരമാണ് ശുബ്മാന്‍ ഗില്‍. സമീപകാലത്തായി തകര്‍പ്പന്‍ പ്രകടനമാണ് ഗില്‍ കാഴ്ചവെച്ചത്. ശ്രീലങ്കയ്‌ക്കെതിരേയും ന്യൂസീലന്‍ഡിനെതിരേയും ഗംഭീര പ്രകടനം നടത്തിയ ശുബ്മാന്‍ ഗില്‍ ഇരട്ട സെഞ്ച്വറി പ്രകടനവുമായി തിളങ്ങിയിരുന്നു.
അണ്ടര്‍ 19 ലോകകപ്പിലെ മിന്നും പ്രകടനത്തോടെയാണ് ഗില്‍ ശ്രദ്ധ പിടിച്ചുപറ്റുന്നത്. പൃഥ്വി ഷാ നയിച്ച ടീമിനെ കിരീടത്തിലേക്കെത്തിക്കുന്നതില്‍ മുഖ്യ പങ്ക് ഗില്ലിനായിരുന്നു. അഞ്ച് ഇന്നിങ്‌സില്‍ നിന്ന് 372 റണ്‍സാണ് ഗില്‍ അടിച്ചെടുത്തത്. ഇതില്‍ ഒരു സെഞ്ച്വറിയും മൂന്ന് ഫിഫ്റ്റിയും ഉള്‍പ്പെടും.
അണ്ടര്‍19 ലോകകപ്പിലെ ഗംഭീര പ്രകടനം തുടര്‍ന്ന ഗില്‍ ഇപ്പോള്‍ ടെസ്റ്റിലും ഏകദിനത്തിലും ഇന്ത്യയുടെ മുഖ്യ ഓപ്പണറാണ്. ടി20യില്‍ ഗില്ലിന്റെ പ്രകടനം ഇനിയും മെച്ചപ്പെടാനുണ്ടെന്ന് പറയാം. നിലവില്‍ ഇന്ത്യയുടെ ഏകദിനത്തിലെ വിശ്വസ്തനായും ഭാവി ഇതിഹാസമായും മാറാന്‍ ഗില്ലിന് സാധിച്ചിട്ടുണ്ട്.
2018ലെ അണ്ടര്‍ 19 ലോകകപ്പില്‍ ഗില്ലിനൊപ്പം തകര്‍പ്പന്‍ പ്രകടനം കാഴ്ചവെക്കുകയും എന്നാല്‍ പിന്നീട് ഒന്നുമാവാന്‍ സാധിക്കാതെ പോവുകയും ചെയ്ത ചില താരങ്ങളുണ്ട്. അത് ആരൊക്കെയാണെന്ന് പരിശോധിക്കാം.

മന്‍ജോത് കല്‍റ
2018ലെ അണ്ടര്‍19 ലോകകപ്പിലെ റണ്‍വേട്ടക്കാരിലെ മൂന്നാമനായിരുന്നു മന്‍ജോത്. ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരേ മാച്ച് വിന്നിങ് സെഞ്ച്വറി നേടിയ താരമാണ് മന്‍ജോത്. ഈ പ്രകടന മികവുകൊണ്ട് ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിലേക്കും മന്‍ജോതിന് വിളിയെത്തി.
എന്നാല്‍ 2019ല്‍ പ്രായത്തട്ടിപ്പിന് പിടിക്കപ്പെട്ട താരത്തെ രഞ്ജി ട്രോഫിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍ ഒരു ലിസ്റ്റ് എ മത്സരവും രണ്ട് ടി20 മത്സരവും മാത്രമാണ് ആഭ്യന്തര കരിയറില്‍ കളിച്ചത്. 2021ന് ശേഷം ഒരു മത്സരം പോലും കളിക്കാന്‍ അദ്ദേഹത്തിനായിട്ടില്ല. ഇനിയൊരു സൂപ്പര്‍ താരമായി മടങ്ങിവരവും പ്രയാസമാണെന്ന് പറയാം.
Also Read: IND vs NZ T20: പൃഥ്വി ടീമിലുണ്ട്! പക്ഷെ പ്ലേയിങ് 11 സീറ്റ് പ്രതീക്ഷിക്കേണ്ട-മൂന്ന് കാരണം

ശിവ സിങ്
2018ലെ അണ്ടര്‍ ലോകകപ്പില്‍ ഇന്ത്യക്കായി തിളങ്ങിയ ഇടം കൈയന്‍ സ്പിന്നറാണ് ശിവ സിങ്. ആറ് മത്സരത്തില്‍ നിന്ന് നാല് വിക്കറ്റും 14 റണ്‍സുമാണ് ശിവ നേടിയത്. 3.23 ഇക്കോണമിയിലാണ് ശിവയുടെ ബൗളിങ് പ്രകടനം.
ഉത്തര്‍ പ്രദേശുകാരനായ താരം ആഭ്യന്തര ക്രിക്കറ്റിലും മികവ് കാട്ടി ഇന്ത്യന്‍ ടീമിലേക്ക് വളരുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ ഒരു ഫസ്റ്റ്ക്ലാസ് മത്സരവും 7 ലിസ്റ്റ് എ മത്സരവും 15 ടി20 മത്സരവുമാണ് അദ്ദേഹം കളിച്ചത്. ഭേദപ്പെട്ട കണക്കുകള്‍ അവകാശപ്പെടാനാവുമെങ്കിലും ഇതുവരെ ഐപിഎല്‍ കരാര്‍ പോലും ശിവക്ക് ലഭിച്ചിട്ടില്ല.

പങ്കജ് യാദവ്
2018ലെ അണ്ടര്‍ 19 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലെ സര്‍പ്രൈസ് തിരഞ്ഞെടുപ്പായിരുന്നു പങ്കജ് യാദവ്. ഈ സമയത്ത് 15 വയസ് മാത്രമാണ് താരത്തിന്റെ പ്രായം. ലെഗ് സ്പിന്നറായ താരം ഒരു വാമപ്പ് മത്സരം മാത്രമാണ് കളിച്ചത്.
പ്രധാന മത്സരങ്ങളില്‍ ഒരു മത്സരത്തില്‍ പോലും താരത്തിന് അവസരം ലഭിച്ചിട്ടില്ല. 2019ലെ എസിസി അണ്ടര്‍19 ഏഷ്യാ കപ്പിലും താരം കളിച്ചിരുന്നു. എന്നാല്‍ ഇതുവരെ ആഭ്യന്തര ക്രിക്കറ്റില്‍ പോലും കളിക്കാന്‍ പങ്കജിന് സാധിച്ചിട്ടില്ല.

ആദിത്യ താക്കറെ
2018ലെ അണ്ടര്‍ 19 ലോകകപ്പില്‍ ഇഷാന്‍ പോറലിന് ബാക്കപ്പായാണ് ആദിത്യ താക്കറെയെ പരിഗണിച്ചത്. എന്നാല്‍ ഒരു മത്സരത്തില്‍ പോലും കളിക്കാന്‍ അവസരം ലഭിച്ചില്ല. വലം കൈയന്‍ പേസര്‍ വിദര്‍ഭക്കായാണ് ആഭ്യന്തര ക്രിക്കറ്റ് കളിച്ചത്.
14 ഫസ്റ്റ്ക്ലാസ് മത്സരവും 12 ലിസ്റ്റ് എ മത്സരവും 4 ടി20 മത്സരവുമാണ് ആദിത്യ കളിച്ചത്. എന്നാല്‍ ഇതുവരെ വലിയൊരു ഇംപാക്ട് സൃഷ്ടിക്കാന്‍ അദ്ദേഹത്തിനായിട്ടില്ല. പക്ഷെ തിരിച്ചുവരവിനുള്ള സമയം ഇനിയും ആദിത്യക്ക് മുന്നിലുണ്ടെന്ന് പറയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications