For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ 'ക്യൂട്ട് സിസ്‌റ്റേഴ്‌സ്', കുടുംബം, പ്രണയം, കരിയര്‍, എല്ലാമിതാ

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ സഹോദരിമാരെപ്പറ്റി അറിയാം

1

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് പൊതുവേ ലോകത്തിലെ എല്ലായിടത്തും വലിയ ആരാധക പിന്തുണയാണുള്ളത്. ഇവരുടെ കരിയര്‍ പോലെ തന്നെ കുടുംബവും ഇഷ്ടങ്ങളും പ്രണയവുമെല്ലാം ആരാധകരുടെ ഇഷ്ട വിഷയമാണ്. അതുകൊണ്ട് തന്നെ ക്രിക്കറ്റ് താരങ്ങള്‍ പൊതുവേ തങ്ങളുടെ സ്വകാര്യതയെ തുറന്ന് കാട്ടാന്‍ ഇഷ്ടപ്പെടാത്തവരാണ്. എന്നാല്‍ പാപ്പരസികള്‍ പലപ്പോഴും ഇതെല്ലാം ചികഞ്ഞ് പുറത്തുകൊണ്ടുവരാറുമുണ്ട്.

ക്രിക്കറ്റ് താരങ്ങളെപ്പോലെ തന്നെ അവരുടെ ഭാര്യമാരും ആരാധകര്‍ക്കിടയില്‍ സുപരിചിതരാണ്. എന്നാല്‍ ക്രിക്കറ്റ് താരങ്ങളുടെ സഹോദരിമാരെപ്പറ്റി അധികമാര്‍ക്കും അറിയില്ല. ഇവര്‍ പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുന്നത് വളരെ അപൂര്‍വ്വമായി മാത്രമാണ്. അതുകൊണ്ട് തന്നെ ഇവരെപ്പറ്റി അധികമാര്‍ക്കും അറിയില്ല. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ സഹോദരിമാരെപ്പറ്റി അറിയാം.

ഷനീല്‍ ഗില്‍

ഷനീല്‍ ഗില്‍

ഇന്ത്യയുടെ യുവതാരനിരയിലെ ഏറ്റവും ശ്രദ്ധേയനായ താരമാണ് ശുബ്മാന്‍ ഗില്‍. ഇന്ത്യയുടെ ടെസ്റ്റിലെ വിശ്വസ്തനായ ഓപ്പണറാണ് അദ്ദേഹമെങ്കിലും പരിമിത ഓവര്‍ ടീമില്‍ സജീവമായിട്ടില്ല. ഐപിഎല്ലില്‍ ഇത്തവണ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സിന്റെ ഓപ്പണറായിരുന്നു ഗില്‍. അദ്ദേഹത്തിന്റെ സഹോദരിയാണ് ഷനീല്‍ ഖില്‍. സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമാണ് ഷനീല്‍. ശുബ്മാനുമായുള്ള ചിത്രങ്ങള്‍ ഷനീല്‍ സാമൂഹ്യ മാധ്യമങ്ങളിലൂട പങ്കുവെക്കാറുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ ഷനീലിനെ നിരവധി പേരാണ് ഫോളോ ചെയ്യുന്നത്.

ഏകതാ

ഏകതാ

മുന്‍ ഇന്ത്യന്‍ ഓപ്പണറും കെകെആറിനെ രണ്ട് തവണ ചാമ്പ്യന്മാരാക്കിയ നായകനുമായ ഗൗതം ഗംഭീറിന്റെ സഹോദരിയാണ് ഏകതാ. ഗംഭീറിനൊപ്പം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏകത സജീവമാണ്. എന്നാല്‍ പൊതുവേദികളില്‍ അധികം പ്രത്യക്ഷപ്പെടാന്‍ ആഗ്രഹിക്കാത്തയാളാണ്. തന്റെ മികച്ച സുഹൃത്തുക്കളിലൊരാളാണ് ഏകതയെന്നാണ് ഗംഭീര്‍ തന്നെ പറഞ്ഞിട്ടുള്ളത്. താന്‍ തളരുന്ന സമയങ്ങളില്‍ സഹോദരി നല്‍കുന്നത് വലിയ ആത്മവിശ്വാസമാമെന്നും ഗംഭീര്‍ പറഞ്ഞിട്ടുണ്ട്.

മാലതി ചഹാര്‍

മാലതി ചഹാര്‍

ഇന്ത്യയുടെ പേസ് ഓള്‍റൗണ്ടര്‍ ദീപക് ചഹാറിന്റെ സഹോദരിയാണ് മാലതി ചഹാര്‍. ദീപക്കിന്റെ സഹോദരി എന്നതിലുപരിയായി അറിയപ്പെടുന്ന മോഡലാണ് മാലതി. 2014ലെ എഫ്ബിബി ഫെമിന മിസ് ഇന്ത്യ ഡല്‍ഹി രണ്ടാം റണ്ണറപ്പാണ് മാലതി. മിസ് ഫോട്ടോജീനിക്ക്, മിസ്സ് സുഡോക്കൂ എന്നിവയിലും മാലതി മത്സരിച്ചിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ വലിയ ആരാധക പിന്തുണ മാലതിക്കുണ്ട്. ദീപക്കിനൊപ്പമുള്ള ചിത്രങ്ങള്‍ മാലതി സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെക്കാറുണ്ട്.

'പ്രായം ഒരു പ്രശ്‌നമാണോ?', അല്ലെന്ന് ഇവര്‍ തെളിയിച്ചു, കായിക ലോകത്തെ ഞെട്ടിച്ച അഞ്ച് പേര്‍

അപൂര്‍വ്വ രഹാനെ

അപൂര്‍വ്വ രഹാനെ

മുന്‍ ഇന്ത്യന്‍ ടെസ്റ്റ് വൈസ് ക്യാപ്റ്റനും ഓപ്പണറുമായ അജിന്‍ക്യ രഹാനെയുടെ സഹോദരിയാണ് അപൂര്‍വ്വ രഹാനെ. രഹാനെപ്പോലെ തന്നെ ശാന്ത സ്വഭാവക്കാരിയാണ് അപൂര്‍വ്വയും. സഹോദരിയുമായി അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന രഹാനെ തന്റെ സഹോദരിയോടുള്ള സ്‌നേഹം പല തവണ വെളിപ്പെടുത്തിയിട്ടുണ്ട്. സാമൂഹ്യ മാധ്യമങ്ങളില്‍ നിന്നെല്ലാം വലിയ അകലം പാലിക്കുന്ന സ്വഭാവക്കാരിയാണ് അപൂര്‍വ്വ രഹാനെ.

ഭാവ്‌ന കോലി

ഭാവ്‌ന കോലി

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയുടെ സഹോദരിയാണ് ഭാവ്‌ന കോലി. കോലി ആധുനിക ക്രിക്കറ്റിന്റെ ഇതിഹാസമാണ്. കോലിയുടെ കരിയറില്‍ ആത്മവിശ്വാസവും പിന്തുണയും നല്‍കി അദ്ദേഹത്തെ മികച്ച താരമാക്കി മാറ്റാന്‍ ഭാവ്‌നയും നിര്‍ണ്ണായക പങ്കുവഹിച്ചു. തന്റെ അടുക്കും ചിട്ടയുമില്ലാത്ത ജീവിതത്തെ ശകാരിച്ചിരുന്ന ഭാവ്‌നയെക്കുറിച്ച് കോലി തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്.

സച്ചിന്റെ സെഞ്ച്വറി തടഞ്ഞ പാര്‍ട്ട് ടൈം സ്പിന്നര്‍മാരെ അറിയാമോ?, അഞ്ച് പേരിതാ

ജുതിക ബുംറ

ജുതിക ബുംറ

ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ സഹോദരിയാണ് ജുതിക ബുംറ. സാമൂഹ്യ മാധ്യമങ്ങളില്‍ അത്യാവശ്യം ജുതിക സജീവമാണ്. എന്നാല്‍ മോഡലിങ്ങിലോ അതുപോലുള്ള ഗ്ലാമര്‍ മേഖലകളിലോ ജുതിക വലിയ താല്‍പര്യം കാട്ടിയിട്ടില്ല. ബുംറയോടൊപ്പമുള്ള ചിത്രങ്ങള്‍ ജുതിക തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ ഇടക്കിടെ പങ്കുവെക്കാറുണ്ട്.

ജയന്തി ഗുപ്ത

ജയന്തി ഗുപ്ത

ഇന്ത്യയുടെ ഇതിഹാസ നായകന്‍ എംഎസ് ധോണിയുടെ സഹോദരിയാണ് ജയന്തി ഗുപ്ത. ബാല്യകാലത്തില്‍ ധോണിക്ക് വലിയ പിന്തുണ സഹോദരി നല്‍കിയിരുന്നു. കരിയറില്‍ വലിയ പ്രചോദനമായിരുന്നു സഹോദരിയെന്നും ധോണി പറഞ്ഞിട്ടുണ്ട്. എംഎസ് ധോണിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള സിനിമയില്‍ രണ്ട് പേരും തമ്മിലുള്ള ആത്മബന്ധത്തെ മനോഹരമായി കാട്ടിയിട്ടുണ്ട്. സാമൂഹ്യ മാധ്യമങ്ങളില്‍ ജയന്തി അത്ര സജീവമല്ല.

Story first published: Saturday, June 4, 2022, 13:20 [IST]
Other articles published on Jun 4, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+