Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സച്ചിന്റെ സെഞ്ച്വറി തടഞ്ഞ പാര്‍ട്ട് ടൈം സ്പിന്നര്‍മാരെ അറിയാമോ?, അഞ്ച് പേരിതാ

1

ലോക ക്രിക്കറ്റിന്റെ ഇതിഹാസമാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 100 സെഞ്ച്വറിയെന്ന നേട്ടം സ്വന്തമാക്കിയ ഏക താരമാണ് സച്ചിന്‍. ഈ റെക്കോഡ് തകര്‍ക്കപ്പെടാനുള്ള സാധ്യതയും വളരെ കുറവാണ്. സച്ചിനോളം മൈതാനത്തെ ബാറ്റിങ് മികവുകൊണ്ട് വിസ്മയിപ്പിച്ച മറ്റാരുമില്ലെന്ന് പറയാം. മനോഹര ഷോട്ടുകളിലൂടെ റണ്‍സുയര്‍ത്തുന്ന സച്ചിന്റെ ഒരു ദൗര്‍ബല്യമായി പറയാവുന്നത് 90നും 100നുമിടയില്‍ വിക്കറ്റ് നഷ്ടപ്പെടുത്തുന്ന ശീലത്തെയാണ്. പല വമ്പന്‍ ബൗളര്‍മാരെയും വിറപ്പിച്ചിട്ടുള്ള സച്ചിന്‍ ചില സമയങ്ങളില്‍ പാര്‍ട് ടൈം സ്പിന്നര്‍മാരോട് മുട്ടുകുത്തി സെഞ്ച്വറി നഷ്ടമാക്കിയിട്ടുണ്ട്. ഇത്തരത്തില്‍ സെഞ്ച്വറിക്ക് തൊട്ടരികെ സച്ചിനെ പുറത്താക്കിയ അഞ്ച് പാര്‍ട് ടൈം സ്പിന്നര്‍മാരെ അറിയാം.

മാര്‍ക്ക് വോ

മാര്‍ക്ക് വോ

ഓസ്‌ട്രേലിയയുടെ പാര്‍ട് ടൈം സ്പിന്നര്‍ മാര്‍ക്ക് വോ സച്ചിനെ സെഞ്ച്വറി നേടാന്‍ അനുവദിക്കാതെ പുറത്താക്കിയിട്ടുണ്ട്. 1996 ലോകകപ്പിലെ ഇന്ത്യ-ഓസ്‌ട്രേലിയ മത്സരത്തിലാണ് ഇത് സംഭവിച്ചത്. ഗ്ലെന്‍ മഗ്രാത്തിനെയും ഷെയ്ന്‍ വോണിനെയുമെല്ലാം നേരിട്ട് കുതിച്ച സച്ചിന്‍ 14 ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 84 പന്തില്‍ 90 റണ്‍സ് നേടി ക്രീസില്‍. അപ്പോഴാണ് മാര്‍ക്ക് വോയെ സച്ചിനെതിരേ കളത്തിലിറക്കുന്നത്. മാര്‍ക്ക് വോയുടെ ഓഫ് സ്റ്റംപിന് പുറത്തെത്തിയ പന്തിനെ കൃത്യമായി കണക്ട് ചെയ്യാന്‍ സച്ചിനായില്ല. വിക്കറ്റ് കീപ്പര്‍ ഇയാന്‍ ഹീലി സ്റ്റംപ് ചെയ്ത് പുറത്താക്കി.

മൈക്കല്‍ വോണ്‍

മൈക്കല്‍ വോണ്‍

മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റനും ടോപ് ഓഡര്‍ ബാറ്റ്‌സ്മാനുമായ മൈക്കല്‍ വോണ്‍ സച്ചിന്റെ സെഞ്ച്വറി നേട്ടം പന്തെറിഞ്ഞ് തടഞ്ഞിട്ടുണ്ട്. 2002ലെ രണ്ടാം ടെസ്റ്റിനിടെയാണ് സംഭവം. സച്ചിന്‍ 92 റണ്‍സില്‍ നില്‍ക്കവെയാണ് മൈക്കല്‍ വോണ്‍ പുറത്താക്കിയത്. ഓഫ് സ്റ്റംപിന് എറിഞ്ഞ പന്തിനെ സച്ചിന്‍ ഓഫ് ഡ്രൈവിന് ശ്രമിച്ചെങ്കിലും പാളി. സച്ചിന്‍ ക്ലീന്‍ബൗള്‍ഡ്. രാഹുല്‍ ദ്രാവിഡുമായി 163 റണ്‍സിന്റെ കൂട്ടുകെട്ട് ഉണ്ടാക്കിയ ശേഷമാണ് സച്ചിന്റെ മടക്കം. പ്രമുഖരെയെല്ലാം മികവോടെ നേരിട്ടിട്ടും മൈക്കല്‍ വോണിന് മുന്നില്‍ വീഴാനായിരുന്നു സച്ചിന്റെ വിധി.

ഗ്രാന്റ് ഫ്‌ളവര്‍

ഗ്രാന്റ് ഫ്‌ളവര്‍

2003ലെ ലോകകപ്പിലാണ് സിംബാബ് വെയുടെ പാര്‍ട് ടൈം സ്പിന്നറായ ഗ്രാന്റ് ഫ്‌ളവറിന് മുന്നില്‍ സച്ചിന്‍ വീണത്. തുടക്കം മുതല്‍ സിംബാബ് വെ ബൗളര്‍മാര്‍ക്ക് മുന്നില്‍ ആധിപത്യം കാട്ടാന്‍ സച്ചിനായി. സെഞ്ച്വറി ഉറപ്പിച്ച് സച്ചിന്‍ മുന്നോട്ട് പോകവെയാണ് ഫ്‌ളവര്‍ വില്ലനായെത്തിയത്. 81 റണ്‍സിലായിരുന്നു സച്ചിന്റെ മടക്കം. ഫ്‌ളവറുടെ ഗംഭീര പന്തില്‍ സച്ചിന്‍ ക്ലീന്‍ബൗള്‍ഡാവുകയായിരുന്നു. ഫ്‌ളവറിന് പോലും വിശ്വസിക്കാനാവാത്ത വിക്കറ്റായിരുന്നു ഇത്.

മാര്‍ക്കസ് നോര്‍ത്ത്

മാര്‍ക്കസ് നോര്‍ത്ത്

2010ലെ ഒന്നാം ടെസ്റ്റിലാണ് മാര്‍ക്കസ് നോര്‍ത്തിന് മുന്നില്‍ സച്ചിന്‍ പുറത്തായത്. പാര്‍ട് ടൈം സ്പിന്നറായ മാര്‍ക്കസ് നോര്‍ത്ത് സച്ചിന്റെ സെഞ്ച്വറി നേട്ടത്തെ തടുത്തിടുകയായിരുന്നു. 2010ലായിരുന്നു ഇത്. സച്ചിന്‍ 98 റണ്‍സുമായി സെഞ്ച്വറിക്ക് തൊട്ടരികെ. അപ്പോഴാണ് മധ്യനിര ബാറ്റ്‌സ്മാനായ ഓസ്‌ട്രേലിയയുടെ മാര്‍ക്കസ് നോര്‍ത്തിന് പന്ത് ലഭിക്കുന്നത്. സെഞ്ച്വറിക്ക് രണ്ട് റണ്‍സകലെ സച്ചിനെ പുറത്താക്കി. ഓഫ് സൈഡിലേക്ക് ഷോട്ടിന് ശ്രമിച്ച സച്ചിന് പിഴച്ചു. എല്‍ബി ഡബ്ലുവില്‍ പുറത്ത്.

മൈക്കല്‍ ക്ലാര്‍ക്ക്

മൈക്കല്‍ ക്ലാര്‍ക്ക്

ഓസീസ് മുന്‍ നായകനും പാര്‍ട് ടൈം സ്പിന്നറുമായ മൈക്കല്‍ ക്ലാര്‍ക്ക് സച്ചിനെ സെഞ്ച്വറിക്ക് തൊട്ടരികെ പുറത്താക്കി. 2012ല്‍ നടന്ന ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിലായിരുന്നു ഇത്. 80 റണ്‍സാണ് സച്ചിന്‍ നേടിയത്. ഇതില്‍ ഒമ്പത് ബൗണ്ടറിയും ഉള്‍പ്പെടും. എറൗണ്ട് ഓഫ് സൈഡിലെത്തിയ പന്തിനെ മനസിലാക്കുന്നതില്‍ സച്ചിന് പിഴച്ചു. ബാറ്റിന്റെ എഡ്ജില്‍ തട്ടി പന്ത് ഫസ്റ്റ് സ്ലിപ്പില്‍. മൈക്കല്‍ ഹസിക്ക് അനായാസ ക്യാച്ച്.

Story first published: Friday, June 3, 2022, 21:22 [IST]
Other articles published on Jun 3, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+