Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WTC 2021 ഫൈനല്‍ കളിച്ചു, പക്ഷെ WTC 2023 ഫൈനലില്‍ ഇന്ത്യന്‍ ടീമില്‍ കാണില്ല, നാല് പേരിതാ

1

അഹമ്മദാബാദ്: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി കിരീടം നിലനിര്‍ത്തിയതിന് പിന്നാലെ ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും പ്രവേശിച്ചിരിക്കുകയാണ്. ഓവലില്‍ നടക്കുന്ന ഫൈനലില്‍ ഇന്ത്യ ഓസ്‌ട്രേലിയയെയാണ് നേരിടുന്നത്.

പ്രഥമ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യ ന്യൂസീലന്‍ഡിനോട് തോറ്റിരുന്നു. ഇത്തവണ വലിയ പ്രതീക്ഷയാണ് ഇന്ത്യക്കുള്ളത്. ഓവലില്‍ നടക്കുന്ന ഫൈനലില്‍ മുന്‍തൂക്കം ഓസ്‌ട്രേലിയക്കാണെന്ന് പറയാതിരിക്കാനാവില്ല.

എന്നാല്‍ ഇന്ത്യ ഓസ്‌ട്രേലിയയെ വീഴ്ത്തി കിരീടം നേടാന്‍ കഴിവുള്ള താരങ്ങളുടെ നിരയാണ്. ഇത്തവണ പരിക്ക് ഇന്ത്യയെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഫൈനലിലും പരിക്കിന്റെ പ്രശ്‌നങ്ങള്‍ ഇന്ത്യയെ ബാധിക്കുമെന്നുറപ്പ്. 2021ലെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കളിച്ച ചില ഇന്ത്യന്‍ താരങ്ങള്‍ ഇത്തവണ ഫൈനലിനുണ്ടാവില്ലെന്നുറപ്പാണ്.

ഇത്തരത്തില്‍ അവസാന ഫൈനല്‍ കളിക്കുകയും ഇത്തവണ ഫൈനല്‍ കളിക്കാന്‍ ഇന്ത്യക്കൊപ്പം ഇല്ലാത്തതുമായ നാല് താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

ഇഷാന്ത് ശര്‍മ

ഇഷാന്ത് ശര്‍മ

ഇത്തവണ ഫൈനല്‍ കളിക്കാന്‍ ഇഷാന്ത് ശര്‍മ ഇന്ത്യക്കൊപ്പം ഉണ്ടാവില്ലെന്നുറപ്പ്. പരിക്കേറ്റ് ഇന്ത്യന്‍ ടീമിന് പുറത്തായ ഇഷാന്ത് ഏറെ നാളുകളായി ടീമിന് പുറത്താണ്. പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യക്കൊപ്പം ഇഷാന്തുണ്ടായിരുന്നു. മൂന്ന് വിക്കറ്റും അദ്ദേഹം വീഴ്ത്തി.

എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ ഇഷാന്തിന് വിക്കറ്റ് നേടാനായില്ല. നിലവിലെ ഇന്ത്യയുടെ പേസ് നിരയില്‍ ഇഷാന്തിന് സ്ഥാനമില്ല. ഉമേഷ് യാദവ്, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി എന്നിവരെല്ലാം ഇന്ത്യയുടെ പേസ് നിരയിലുള്ളതിനാല്‍ ഇഷാന്തിനെ ഇന്ത്യ പരിഗണിക്കാന്‍ സാധ്യതയില്ലെന്ന് തന്നെ പറയാം.

ഇംഗ്ലണ്ടില്‍ മികവ് കാട്ടിയിട്ടുള്ള സീനിയര്‍ പേസറാണെങ്കിലും നിലവില്‍ ഇഷാന്തിനെ പരിഗണിക്കുന്നത് ടീമിന് ഗുണം ചെയ്‌തേക്കില്ല.

Also Read: അന്താരാഷ്ട്ര ക്രിക്കറ്റിലെ 'വെറുക്കപ്പെട്ടവരുടെ' പ്ലേയിങ് 11 ഇതാ, മൂന്ന് ഇന്ത്യക്കാരും! അറിയാം

റിഷഭ് പന്ത്

റിഷഭ് പന്ത്

ഇത്തവണത്തെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യ ഏറ്റവും മിസ് ചെയ്യുന്നത് റിഷഭ് പന്തിനെയാവും. അവസാന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യന്‍ ടീമില്‍ റിഷഭുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ റിഷഭ് ഇന്ത്യക്കൊപ്പം കളിക്കില്ലെന്നുറപ്പാണ്. കാര്‍ അപകടത്തെത്തുടര്‍ന്ന് പരിക്കേറ്റ റിഷഭിന് മടങ്ങിവരാന്‍ ഇനിയും സമയം വേണ്ടി വരും.

ഇന്ത്യ ഏറ്റവും മിസ് ചെയ്യുന്ന താരം റിഷഭാണ്. നിലവില്‍ മികച്ച വിക്കറ്റ് കീപ്പറുടെ അഭാവം ഇന്ത്യയെ അലട്ടുന്നുണ്ട്. കെ എസ് ഭരതും ഇഷാന്‍ കിഷനുമെല്ലാം ഇന്ത്യയുടെ വിക്കറ്റ് കീപ്പറായി ഒപ്പമുണ്ടെങ്കിലും റിഷഭിന്റെ മികവിന് പകരം വെക്കാനാവില്ല.

വിദേശ പിച്ചുകളില്‍ റിഷഭിന്റെ കീപ്പിങ് മികവും ബാറ്റിങ് പ്രതിഭയും ഇന്ത്യക്ക് വളരെ നിര്‍ണ്ണായകമാണ്. താരത്തിന്റെ അഭാവം ഇന്ത്യയെ തളര്‍ത്തുമെന്നുറപ്പ്. പ്രഥമ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ 4, 41 എന്നിങ്ങനെയായിരുന്നു റിഷഭിന്റെ സ്‌കോര്‍.

അജിന്‍ക്യ രഹാനെ

അജിന്‍ക്യ രഹാനെ

ഇന്ത്യയുടെ വൈസ് ക്യാപ്റ്റനും ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നേടിക്കൊടുത്ത നായകനുമാണ് അജിന്‍ക്യ രഹാനെ. മധ്യനിരയില്‍ ഇന്ത്യയുടെ വിശ്വസ്തനായ ബാറ്റ്‌സ്മാനായിരുന്നു രഹാനെ. അഞ്ചാം നമ്പറില്‍ തിളങ്ങിയിരുന്ന താരം പ്രഥമ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യക്കായി കളിച്ചിരുന്നു. 49, 15 എന്നിങ്ങനെയായിരുന്നു രഹാനെയുടെ സ്‌കോര്‍.

എന്നാല്‍ മോശം ഫോമിനെത്തുടര്‍ന്ന് ടീമില്‍ നിന്ന് തഴയപ്പെട്ട രഹാനെ ഇത്തവണ ഫൈനലിനുണ്ടാവില്ലെന്നുറപ്പ്. രഞ്ജി ട്രോഫിയില്‍ മുംബൈക്കായി കളിച്ച് ഭേദപ്പെട്ട പ്രകടനം രഹാനെ കാഴ്ചവെച്ചെങ്കിലും ഇന്ത്യ ടീമിലേക്ക് തിരിച്ചുവിളിക്കാന്‍ സാധ്യതയില്ല.

അഞ്ചാം നമ്പറില്‍ ശ്രേയസ് അയ്യര്‍ക്കാവും ഇന്ത്യ അവസരം നല്‍കുകയെന്നുറപ്പ്. ശ്രേയസിന്റെ അഭാവത്തിലും രഹാനെയെ ഇന്ത്യ പരിഗണിക്കാന്‍ സാധ്യത വളരെ കുറവാണെന്ന് പറയാം.

Also Read: IND vs AUS Odi: ശ്രേയസിന് പരിക്ക്, പകരക്കാരനായി സഞ്ജു എത്തുമോ? നാല് പേര്‍ വെയ്റ്റിങ്

ജസ്പ്രീത് ബുംറ

ജസ്പ്രീത് ബുംറ

ഇത്തവണത്തെ ഫൈനലില്‍ ജസ്പ്രീത് ബുംറ ഇന്ത്യക്കൊപ്പം ഉണ്ടാവില്ലെന്നുറപ്പ്. പരിക്കേറ്റ ബുംറ ഏറെ നാളുകളായി ടീമിന് പുറത്താണ്. ഇത്തവണ ഐപിഎല്ലടക്കം ബുംറക്ക് നഷ്ടമാവും. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും ബുംറ ഇന്ത്യന്‍ നിരയിലുണ്ടാവില്ല.

ഈ വര്‍ഷം നടക്കുന്ന ഏകദിന ലോകകപ്പോടെയെ ബുംറ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുകയുള്ളൂ. പ്രഥമ ഫൈനലില്‍ ബുംറ ഒരു വിക്കറ്റ് പോലും നേടിയിരുന്നില്ല. ബുംറയുടെ അഭാവം ഇന്ത്യയെ കാര്യമായി ബാധിച്ചേക്കില്ല.

Story first published: Tuesday, March 14, 2023, 10:27 [IST]
Other articles published on Mar 14, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+