IPL 2023: ഐപിഎല്ലില്‍ സെഞ്ച്വറി നേടി, പക്ഷെ ഇന്ത്യക്കായി ടി20 കളിച്ചിട്ടില്ല! മൂന്ന് പേരിതാ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിന് മുന്നോടിയായുള്ള മിനി താരലേലം നടക്കാന്‍ പോവുകയാണ്. അവസാന സീസണില്‍ നിരാശപ്പെടുത്തുന്ന പ്രകടനങ്ങളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് പല ടീമുകളും ഇത്തവണ ശക്തമായ തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ്. മുംബൈ ഇന്ത്യന്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, ആര്‍സിബി, ചെന്നൈ സൂപ്പര്‍ കിങ്‌സ് എന്നിവര്‍ക്കെല്ലാം ഇത്തവണത്തെ സീസണ്‍ വളരെ പ്രധാനപ്പെട്ടതായതിനാല്‍ 16ാം സീസണ്‍ കടുക്കുമെന്നുറപ്പ്.
ഐപിഎല്‍ ഇന്ത്യന്‍ ടീമിലേക്കെത്താനുള്ള വഴിയായി ഇപ്പോള്‍ മാറിയിട്ടുണ്ട്. ഐപിഎല്ലില്‍ തിളങ്ങുന്നവരില്‍ ഒട്ടുമിക്കവര്‍ക്കും ഇന്ത്യന്‍ ടീമിലേക്ക് വളര്‍ന്നുവരാന്‍ സാധിച്ചിട്ടുണ്ട്. ഇന്നത്തെ ഇന്ത്യന്‍ ടീമിലെ പല സൂപ്പര്‍ താരങ്ങളും ഐപിഎല്ലിന്റെ സംഭാവനയാണെന്ന് പറയാം. എന്നാല്‍ ഐപിഎല്ലില്‍ സെഞ്ച്വറി പ്രകടനം നടത്തിയിട്ടും ഇന്ത്യക്കായി ടി20 കളിക്കാന്‍ ചില താരങ്ങള്‍ക്ക് സാധിച്ചട്ടില്ല. അത് ആരൊക്കെയാണെന്ന് പരിശോധിക്കാം.

പോള്‍ വാല്‍ത്താട്ടി
ഇന്ത്യക്കായി ടി20 കളിക്കുമെന്ന് എല്ലാവരും പ്രതീക്ഷിച്ച താരമാണ് പോള്‍ വാല്‍ത്താട്ടി. ഐപിഎല്ലിനെ ഇഷ്ടപ്പെടുന്നവര്‍ക്ക് അത്ര പെട്ടെന്ന് മറക്കാനാവാത്ത പേരാണ് വാല്‍ത്താട്ടിയുടേത്. എന്നാല്‍ വലിയ കരിയര്‍ സൃഷ്ടിക്കാനാവാതെ വണ്‍സീസണ്‍ വണ്ടറായി അദ്ദേഹത്തിന്റെ കരിയര്‍ അവസാനിച്ചു. 2011 സീസണില്‍ വാല്‍ത്താട്ടി പഞ്ചാബ് കിങ്‌സിനായി കളിക്കുമ്പോഴാണ് സെഞ്ച്വറി പ്രകടനം നടത്തിയത്. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേയായിരുന്നു ഈ വെടിക്കെട്ട് പ്രകടനം.
19 ബൗണ്ടറിയും രണ്ട് സിക്‌സുമാണ് വാല്‍ത്താട്ടി പറത്തിയത്. പഞ്ചാബിനെ വിജയത്തിലേക്കെത്തിക്കാനും വാല്‍ത്താട്ടിക്കായി. ഇന്ത്യക്കായി ടി20 കളിക്കാന്‍ താരത്തിന് സാധിക്കുമെന്ന് പല പ്രമുഖരും വിലയിരുത്തിയെങ്കിലും വാല്‍ത്താട്ടിക്ക് സ്ഥിരതയോടെ കളിക്കാന്‍ സാധിക്കാതെ പോയതോടെ ദേശീയ ജഴ്‌സിയിലേക്കെത്താനായില്ല. ഇപ്പോള്‍ സോണി സ്‌പോര്‍ട്‌സ് നെറ്റ് വര്‍ക്കില്‍ കമന്റേറ്ററായി വാല്‍ത്താട്ടി പ്രവര്‍ത്തിക്കുന്നുണ്ട്.
Also Read: IPL 2023: കെകെആര്‍ ഇത്തവണയും ദുരന്തമാവും! മൂന്ന് വലിയ പ്രശ്‌നങ്ങള്‍, പരിഹാരം കടുപ്പം

വൃദ്ധിമാന്‍ സാഹ
ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാണ് വൃദ്ധിമാന്‍ സാഹ. എംഎസ് ധോണി വിക്കറ്റ് കീപ്പറായിരുന്നപ്പോള്‍ ടീമിനെ രണ്ടാം നമ്പര്‍ കീപ്പറായിരുന്നു സാഹ. എന്നാല്‍ റിഷഭ് പന്ത് ഇന്ത്യയുടെ സ്ഥിരം വിക്കറ്റ് കീപ്പറായതോടെ സാഹ തഴയപ്പെട്ടു. ഇന്ത്യക്കായി ടെസ്റ്റും ഏകദിനവും ഇക്കാലയളവില്‍ കളിക്കാന്‍ സാഹക്കായിട്ടുണ്ട്. എന്നാല്‍ ഒരു തവണ പോലും ടി20 കളിക്കാന്‍ സാഹക്ക് സാധിച്ചിട്ടില്ല. ഐപിഎല്ലില്‍ ഗംഭീര പ്രകടനം അവകാശപ്പെടാന്‍ സാഹക്കാവുമെങ്കിലും ഒരു തവണ പോലും ഇന്ത്യയുടെ ടി20 ടീമില്‍ അവസരം ലഭിച്ചില്ല.
ഐപിഎല്ലില്‍ സെഞ്ച്വറി നേടിയിട്ടുള്ള താരമാണ് സാഹ. 2014ലെ ഫൈനലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേ പഞ്ചാബ് കിങ്‌സിനായാണ് സാഹയുടെ സെഞ്ച്വറി പ്രകടനം. 55 പന്തില്‍ പുറത്താവാതെ 115 റണ്‍സാണ് സാഹ നേടിയത്. എന്നാല്‍ ഇന്ത്യ ഒരു തവണപോലും സാഹക്ക് ടി20യില്‍ അവസരം നല്‍കിയിട്ടില്ല. 40 ടെസ്റ്റും 9 ഏകദിനവും ഇന്ത്യക്കായി സാഹ കളിച്ചിട്ടുണ്ട്. അവസാന സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിനൊപ്പമായിരുന്നു സാഹ.
Also Read: IND vs BAN: അടുത്ത കോലി അവനാണ്, വിജയത്തിലേക്ക് ഒറ്റക്ക് നയിക്കാനാവും- ചൂണ്ടിക്കാട്ടി ഡികെ

മായങ്ക് അഗര്‍വാള്‍
ഇന്ത്യയുടെ സൂപ്പര്‍ ഓപ്പണര്‍മാരിലൊരാളാണ് മായങ്ക് അഗര്‍വാള്‍. പഞ്ചാബ് കിങ്‌സിന്റെ നായകനായിരുന്ന മായങ്കിന് ഇന്ത്യക്കായി ഒരു തവണ പോലും ടി20 കളിക്കാനായിട്ടില്ല. എന്നാല്‍ ടെസ്റ്റിലും ഏകദിനത്തിലും കളിച്ചിട്ടുണ്ട്. പക്ഷെ ടി20യില്‍ ഒരു തവണപോലും മായങ്കിന് അവസരം ലഭിച്ചിട്ടില്ല. ഐപിഎല്ലില്‍ സെഞ്ച്വറിയടക്കം നേടിയിട്ടുള്ള താരമാണ് മായങ്ക്. 2020ല്‍ പഞ്ചാബിനായി കളിക്കവെ രാജസ്ഥാന്‍ റോയല്‍സിനെതിരേ മായങ്ക് സെഞ്ച്വറി നേടിയിരുന്നു. 50 പന്തില്‍ 106 റണ്‍സാണ് നേടിയത്. പക്ഷെ ഇന്ത്യയുടെ ടി20 ടീമിലേക്ക് വിളിയെത്തിയിട്ടില്ല. 21 ടെസ്റ്റും അഞ്ച് ഏകദിനവും ഇന്ത്യക്കായി കളിക്കാന്‍ മായങ്കിനായിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications