Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടി20യിലെ പുതിയ 'ചെണ്ട'യായി ഇംഗ്ലീഷ് ബൗളര്‍, 82 റണ്‍സ്!- ലോക റെക്കോര്‍ഡ്

അടുത്തിടെയായിരുന്നു ഒരു ടെസ്റ്റില്‍ ഇംഗ്ലീഷ് ഫാസ്റ്റ് ബൗളര്‍ സ്റ്റുവര്‍ട്ട് ബ്രോഡിനെതിരേ ഒരോവറില്‍ 35 റണ്‍സ് വാരിക്കൂട്ടി ഇന്ത്യയുടെ ജസ്പ്രീത് ബുംറ ലോക റെക്കോര്‍ഡ് കുറിച്ചത്. ടെസ്റ്റില്‍ ഒരോവറില്‍ ഏറ്റവുമധികം റണ്‍സ് വഴങ്ങിയ ബൗളറെന്ന നാണക്കേടും അന്നു ബ്രോഡിനെ തേടിയെത്തിയിരുന്നു. ഇപ്പോഴിതാ ഇംഗ്ലീഷ് ക്രിക്കറ്റില്‍ തന്നെ മറ്റൊരു ബൗളര്‍ കൂടി നാണക്കേടിന്റെ ലോക റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ്.

ടി20 ക്രിക്കറ്റിലെ നാലോവര്‍ സ്‌പെല്ലില്‍ ഏറ്റവുമധികം റണ്‍സ് വിട്ടുകൊടുത്ത ബൗളറെന്ന നാണക്കേടാണ് മാറ്റി മക്കിയെര്‍നന്‍ എന്ന ലെഗ് സ്പിന്‍ ബൗളറെ തേടിയെത്തിയത്. ടി20 ബ്ലാസ്റ്റ് ചാംപ്യന്‍ഷിപ്പിലായിരുന്നു താരം ലോക റെക്കോര്‍ഡ് തന്റെ പേരിലാക്കിയത്.

1

സോമര്‍സെറ്റും ഡെര്‍ബിഷെയറും തമ്മിലുള്ള കളിയിലാണ് മാറ്റി മക്കിയര്‍നനെ തേടി വമ്പന്‍ നാണക്കേട് എത്തിയത്. ഡെര്‍ബിഷെയറിനായി പന്തെറിഞ്ഞ അദ്ദേഹം നാലോവറില്‍ വിട്ടുകൊടുത്തത് 82 റണ്‍സാണ്. ഒരു വിക്കറ്റ് പോലും ലഭിച്ചതുമില്ല. 20.5 എന്ന ഞെട്ടിക്കുന്ന ഇക്കോണമി റേറ്റായിരുന്നു ബൗളറുടേത്.
നേരത്തേ പാകിസ്താനില്‍ നിന്നുള്ള സര്‍മാദ് അന്‍വറെന്ന ബൗളറുടെ പേരിലായിരുന്നു പുരുഷ ടി20യിലെ ലോക റെക്കോര്‍ഡ്. 2011ല്‍ ലാഹോര്‍ ലയണ്‍സിനെതിരേ കളിക്കവെ സിയാക്കോട്ട് സ്റ്റാലിയന്‍സിന്റെ താരമായ അന്‍വര്‍ നാലോവറില്‍ 81 റണ്‍സ് വിട്ടുകൊടുത്തിരുന്നു. ഇതാണ് ഒരു റണ്‍സ് കൂടി അധികം വഴങ്ങി മക്കിയര്‍നന്‍ തിരുത്തിയിരിക്കുന്നത്.

അമിത ആത്മവിശ്വാസവും മോശം പ്ലാനിങും- ഇന്ത്യ 'തോറ്റു തൊപ്പിയിട്ട' കളികള്‍!

2

മാറ്റി മക്കിയര്‍നന്റെ ഒരോവറില്‍ 34 റണ്‍സാണ് സോമര്‍സെറ്റിന്റെ സൗത്താഫ്രിക്കന്‍ ബാറ്റര്‍ റിലേ റൂസ്സോ വാരിക്കൂട്ടിയത്. അഞ്ചു സിക്‌സറുകളും ഒരു ബൗണ്ടറിയുമടക്കമായിരുന്നു ഇത്. സോമര്‍സെറ്റിന്റെ ഇന്നിങ്‌സിലെ 15ാമത്തെ ഓവറിലായിരുന്നു ബൗളറെ റൂസ്സോ പഞ്ഞിക്കിട്ടത്.
പക്ഷെ മല്‍സരത്തില്‍ അര്‍ഹിച്ച സെഞ്ച്വറി ഏഴു റണ്‍സ് മാത്രമകലെ റൂസ്സോയ്ക്കു നഷ്ടമായി. വെറും 36 ബോളില്‍ നിന്നും 93 റണ്‍സെടുത്ത് താരം പുറത്താവുകയായിരുന്നു. ഏഴു സിക്‌സറും എട്ടു ബൗണ്ടറികളുമുള്‍പ്പെട്ടതായിരുന്നു റൂസ്സോയുടെ ഇന്നിങ്‌സ്.

T20 World cup 2022: കോലി ടീമിനു പുറത്തായാല്‍ പകരമാര്? മൂന്നാമനായി ഇവരിലൊരാള്‍ വരും

3

ടി20 ബ്ലാസ്റ്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലാണ് ഡെര്‍ബിഷെയറും സോമര്‍സെറ്റും ഏറ്റുമുട്ടിയത്. മല്‍സരത്തില്‍ സോമര്‍സെറ്റ് 193 റണ്‍സിന്റെ വമ്പന്‍ വിജയം വിജയം ആഘോഷിക്കുകയും ചെയ്തു. ആദ്യം ബാറ്റ് ചെയ്ത സോമര്‍സെറ്റ് 20 ഓവറില്‍ വാരിക്കൂട്ടിയത് 265 റണ്‍സാണ്. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഒരു ടീമിന്റെ ഏറ്റവുമുയര്‍ന്ന ടോട്ടല്‍ കൂടിയാണത്.

റൂസ്സോയെക്കൂടാതെ ടോം ബാന്റണ്‍ 41 ബോളില്‍ 73ഉം ലംനോണ്‍ബി 9 ബോളില്‍ 31ഉം റണ്‍സ് അടിച്ചെടുത്തു. മറുപടിയില്‍ ഡെര്‍ബിഷെയര്‍ തരിപ്പണമായി. 11.2 ഓവറില്‍ വെറും 74 റണ്‍സിനു അവര്‍ ഓള്‍ഔട്ടാവുകയായിരുന്നു.

Story first published: Sunday, July 10, 2022, 16:48 [IST]
Other articles published on Jul 10, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+