മുംബൈയെന്ന വന്മരം വീണു, രഞ്ജി ട്രോഫിയില്‍ മധ്യപ്രദേശിന് കന്നി മുത്തം

ബംഗളൂരു: രഞ്ജി ട്രോഫിയില്‍ കന്നി കിരീടം സ്വന്തമാക്കി മധ്യ പ്രദേശ്. കലാശപ്പോരാട്ടത്തില്‍ മുംബൈയെ ആറ് വിക്കറ്റിന് തകര്‍ത്താണ് മധ്യപ്രദേശ് കന്നി രഞ്ജി ട്രോഫി കിരീടത്തില്‍ മുത്തമിട്ടത്. മുംബൈ മുന്നോട്ട് വെച്ച് 108 റണ്‍സ് വിജയലക്ഷ്യം നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് മധ്യപ്രദേശ് മറികടന്നത്. ഹിമന്‍ഷു മന്‍ത്രി (37), ശുബം ശര്‍മ (30), രജത് പാട്ടീധാര്‍ (30*) എന്നിവര്‍ മധ്യപ്രദേശിനായി രണ്ടാ ഇന്നിങ്‌സില്‍ തിളങ്ങി.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത മുംബൈക്കുവേണ്ടി പ്രതീക്ഷക്കൊത്ത് ബാറ്റിങ് നിര ഉയര്‍ന്നില്ല. മികവ് തുടര്‍ന്ന സര്‍ഫറാസ് ഖാന്റെ (134) സെഞ്ച്വറിയാണ് വന്‍ തകര്‍ച്ചയില്‍ നിന്ന് ടീമിനെ രക്ഷിച്ചത്. യശ്വസി ജയ്‌സ്വാള്‍ (78), ക്യാപ്റ്റന്‍ പൃഥ്വി ഷാ (47) എന്നിവരാണ് തിളങ്ങിയ മറ്റ് പ്രധാന താരങ്ങള്‍. അര്‍മാന്‍ ജാഫര്‍ (26), ഹര്‍ദിക് ടാമോര്‍ (24) എന്നിവരൊന്നും കാര്യമായി തിളങ്ങിയില്ല.

ഇതോടെ മുംബൈ 374 എന്ന ഭേദപ്പെട്ട സ്‌കോറ് മാത്രം നേടി ഒതുങ്ങി. അച്ചടക്കത്തോടെ പന്തെറിഞ്ഞ മധ്യപ്രദേശ് ബൗളര്‍മാര്‍ മുംബൈ ബാറ്റിങ് നിരയെ പിടിച്ചുകെട്ടുകയായിരുന്നു. ഗൗരവ് യാദവ് നാല് വിക്കറ്റുമായി മധ്യപ്രദേശ് ബൗളിങ് നിരയെ മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ അനുഭവ് അഗര്‍വാള്‍ മൂന്നും സരന്‍ഷ് ജെയിന്‍ രണ്ടും കുമാര്‍ കാര്‍ത്തികേയ ഒരു വിക്കറ്റും നേടി.
IND vs ENG: കോലി x ആന്‍ഡേഴ്‌സന്‍, ഇത്തവണയും കോലി തലകുനിക്കും!, കാരണങ്ങളിതാ

മറുപടിക്കിറങ്ങിയ മധ്യപ്രദേശിനായി യാഷ് ദുബെ (133), ശുബം ശര്‍മ (116), രജത് പാട്ടീധാര്‍ (122) എന്നിവര്‍ സെഞ്ച്വറിയോടെ തിളങ്ങി. മധ്യനിരയില്‍ സരന്‍ഷ് ജെയിന്‍ (57) ഫിഫ്റ്റിയും നേടിയതോടെ 536 എന്ന മികച്ച ടോട്ടലിലേക്ക് മധ്യപ്രദേശ് എത്തി. മുംബൈക്കായി ഷാംസ് മുലാനി അഞ്ചും തുഷാര്‍ ദെശപാണ്ഡെ മൂന്നും മോഹിത് അവസ്തി രണ്ടും വിക്കറ്റ് നേടിയെങ്കിലും വലിയ സ്‌കോര്‍ നേടുന്നതില്‍ നിന്ന് മധ്യപ്രദേശിനെ തടുത്തു നിര്‍ത്താനായില്ല.
ചങ്കിടിക്കുന്ന ലോകകപ്പ് ഫൈനലില്‍ സെഞ്ച്വറി, നേട്ടം ആറ് പേര്‍ക്ക് മാത്രം, ഒറ്റ ഇന്ത്യക്കാരനില്ല

108 റണ്‍സ് വിജയലക്ഷ്യം മാത്രമാണ് മുംബൈക്ക് മധ്യപ്രദേശിന് മുന്നില്‍ ഉയര്‍ത്താനായത്. താരതമ്യേനെ ചെറിയ വിജയലക്ഷ്യം അനായാസമായിത്തന്നെ മധ്യപ്രദേശ് മറികടന്നു. ഇതോടെ കന്നി രഞ്ജി ട്രോഫി കിരീടവും ടീം സ്വന്തമാക്കി. രഞ്ജി ട്രോഫിയിലെ ശക്തരായ മുംബൈക്ക് അപ്രതീക്ഷിത തിരിച്ചടി തന്നെയാണ് മധ്യപ്രദേശ് നല്‍കിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications