Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

CWG 2022: 'ഇവര്‍ ഇന്ത്യയുടെ നഷ്ടങ്ങള്‍', ഇത്തവണ മത്സരിക്കാനില്ലാത്ത സൂപ്പര്‍ താരങ്ങളിതാ

1

കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ആവേശകാഴ്ചകളിലേക്ക് കായിക ലോകം മിഴി തുറക്കുകയാണ്. വര്‍ണാഭമായ ഉദ്ഘാടന ചടങ്ങുകള്‍ക്ക് ശേഷം പോരാട്ടങ്ങള്‍ ഇതിനോടകം ആരംഭിച്ചുകഴിഞ്ഞു. ഇത്തവണ ഷൂട്ടിങ് ഇല്ലാത്തത് ഇന്ത്യയെ സംബന്ധിച്ച് ശക്തമായ തിരിച്ചടിയാണ്. കാരണം ഇന്ത്യ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഏറ്റവും കൂടുതല്‍ മെഡല്‍ വാരിയത് ഷൂട്ടിങ്ങിലാണ്. ഇത്തവണ വലിയ പ്രതീക്ഷയോടെ ഇറങ്ങുന്ന ഇന്ത്യന്‍ ടീമിനൊപ്പം മെഡല്‍ പ്രതീക്ഷ നല്‍കുന്ന നിരവധി താരങ്ങളുമുണ്ട്. എന്നാല്‍ ചില താരങ്ങളുടെ അഭാവം ഇന്ത്യയെ തളര്‍ത്തുന്നു. അത് ആരൊക്കെയാണെന്ന് നോക്കാം.

നീരജ് ചോപ്ര

നീരജ് ചോപ്ര

കോമണ്‍വെല്‍ത്ത് ഗെയിംസിലെ ഇന്ത്യയുടെ ഉറച്ച മെഡലായിരുന്നു നീരജ് ചോപ്ര. ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടി മിന്നും ഫോമിലായിരുന്നു നീരജ് ചോപ്ര. എന്നാല്‍ പരിക്കേറ്റതോടെ അവസാന നിമിഷം നീരജ് പിന്മാറുകയായിരുന്നു. ഇന്ത്യയുടെ പതാകയേന്തേണ്ടിയിരുന്നതും നീരജായിരുന്നെങ്കിലും അദ്ദേഹത്തിന്റെ അഭാവത്തില്‍ പിവി സിന്ധുവും മന്‍പ്രീത് സിങ്ങുമാണ് ഇന്ത്യയുടെ പതാകയേന്തിയത്. ഇന്ത്യയുടെ ഉറച്ച മെഡലാണ് നീരജിന്റെ അഭാവത്തില്‍ നഷ്ടമാവുന്നത്.

'സച്ചിന്റെ ഏകദിന റെക്കോഡ് ഞാന്‍ തകര്‍ക്കും', അന്ന് കോലി പറഞ്ഞു!, എന്നാല്‍ ഇന്ന്

തജീന്ദര്‍പാല്‍ സിങ് ടോര്‍

തജീന്ദര്‍പാല്‍ സിങ് ടോര്‍

2018ലെ ഏഷ്യന്‍ ഗെയിംസില്‍ ഷോട്ട് പുട്ടിലെ സ്വര്‍ണ്ണ മെഡല്‍ ജേതാവാണ് തജീന്ദര്‍പാല്‍ സിങ് ടോര്‍. ഇന്ത്യക്ക് കോമണ്‍വെല്‍ത്ത് ഗെയിംസിലും പ്രതീക്ഷ നല്‍കിയിരുന്ന താരം ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പോടെ വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു. കാല്‍മസിലിനേറ്റ പരിക്കാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് തജീന്ദര്‍പാലിനെയെത്തിച്ചത്. ഇന്ത്യയുടെ നഷ്ടമായിത്തന്നെ താരത്തിന്റെ അഭാവത്തെ വിശേഷിപ്പിക്കാം.

മേരി കോം

മേരി കോം

ലണ്ടന്‍ ഒളിംപിക്‌സ് വെള്ളി മെഡല്‍ ജേതാവും ആറ് തവണ ലോക ചാമ്പ്യയയുമായ എംഎസി മേരി കോം ബോക്‌സിങ്ങില്‍ ഇത്തവണ മത്സരിക്കില്ല. കാലിനേറ്റ പരിക്കാണ് 39കാരിയായ താരത്തെ ടൂര്‍ണമെന്റില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ പ്രേരിപ്പിച്ചത്. ഇനിയൊരു കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പങ്കെടുക്കാന്‍ മേരി കോമിന് സാധിക്കില്ല. അതുകൊണ്ട് തന്നെ ഇത്തവണത്തെ നഷ്ടം മേരി കോമിനും ഇന്ത്യക്കും വളരെ വലുതാണ്.

'അവനെ ഇന്ത്യ കൈവിടില്ല', രോഹിത്തിന് അവനെ ലോകകപ്പില്‍ വേണം, സീനിയറെക്കുറിച്ച് ഓജ

സൈന നെഹ്‌വാള്‍

സൈന നെഹ്‌വാള്‍

ബാഡ്മിന്റണിലെ ഇന്ത്യയുടെ വലിയ പ്രതീക്ഷയായിരുന്ന സൈന നെഹ് വാളും ഇത്തവണയില്ല. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിതാ സിംഗിള്‍സില്‍ സ്വര്‍ണ്ണം നേടാന്‍ സൈനക്ക് സാധിച്ചിരുന്നു. 2018ലും ഇതേ നേട്ടം ആവര്‍ത്തിച്ച സൈന മിക്‌സ്ഡ് വിഭാഗത്തിലും സുവര്‍ണ്ണ നേട്ടത്തില്‍ പങ്കാളിയായി. തുടര്‍ച്ചയായി ഏറ്റ പരിക്കാണ് താരത്തിന്റെ പിന്മാറ്റത്തിന്റെ കാരണം. പിവി സിന്ധുവിലാണ് ബാഡ്മിന്റണിലെ ഇന്ത്യയുടെ പ്രതീക്ഷ.

Story first published: Friday, July 29, 2022, 13:52 [IST]
Other articles published on Jul 29, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+