ഐപിഎല്ലില്‍ 50ന് മുകളില്‍ കൂടുതല്‍ തവണ നേടിയ അഞ്ച് താരങ്ങള്‍; വാര്‍ണര്‍ തലപ്പത്ത്
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയൊരു സീസണ്‍ ആരംഭിക്കാനൊരുങ്ങുകയാണ്. സെപ്തംബര്‍ 19 മുതല്‍ നവംബര്‍ 8വരെ യുഎഇയിലാവും ഇത്തവണ ഐപിഎല്‍ നടക്കുക. കോവിഡ് ഇടവേളയ്ക്കുശേഷം താരങ്ങളെല്ലാം തന്നെ തിരിച്ചുവരാന്‍ തയ്യാറെടുക്കുകയാണ്. ഐപിഎല്‍ മുന്നില്‍ക്കണ്ട് താരങ്ങള്‍ ഇതിനോടകം പരിശീലനം ആരംഭിച്ചുകഴിഞ്ഞു. സ്പിന്‍ ബൗളിങ്ങിനെ തുണയ്ക്കുന്ന യുഎഇയിലെ പിച്ചില്‍ ബാറ്റിങ് നിരയുടെ പ്രകടനം കാണാനുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് പ്രേമികള്‍. താരങ്ങളെല്ലാം ഓഗസ്റ്റ് അവസാനത്തോടെ യുഎഇയിലെത്തിച്ചേരും. പുതിയ സീസണ്‍ ആരംഭിക്കാനിരിക്കെ ഐപിഎല്ലില്‍ കൂടുതല്‍ തവണ 50ന് മുകളില്‍ റണ്‍സ് നേടിയിട്ടുള്ള അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

ഡേവിഡ് വാര്‍ണര്‍
സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ഐപിഎല്‍ കിരീടം ചൂടിച്ച നായകനായ ഡേവിഡ് വാര്‍ണറാണ് കൂടുതല്‍ തവണ ഐപിഎല്ലില്‍ 50ന് മുകളില്‍ സ്‌കോര്‍ ചെയ്തത്. 48 തവണയാണ് വാര്‍ണര്‍ ഈ നേട്ടം കൈവരിച്ചത്. ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനുവേണ്ടിയും ഹൈദാരാബാദിനും വേണ്ടി കളിച്ചിട്ടുള്ള വാര്‍ണര്‍ 44 അര്‍ധ സെഞ്ച്വറിയും നാല് സെഞ്ച്വറിയുമാണ് നേടിയത്. 126 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.126 ഐപിഎല്ലില്‍ നിന്നായി 43.17 ശരാശരിയില്‍ 4706 റണ്‍സാണ് ഈ ഇടംകൈയന്‍ ഓപ്പണര്‍ നേടിയത്.

വിരാട് കോലി
റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ നായകനായ വിരാട് കോലിയാണ് ഈ റെക്കോഡില്‍ രണ്ടാം സ്ഥാനത്ത്. 41 തവണയാണ് കോലി 50ന് മുകളില്‍ സ്‌കോര്‍ ചെയ്തത്. ഇതില്‍ 36 അര്‍ധ സെഞ്ച്വറിയും 5 സെഞ്ച്വറിയും ഉള്‍പ്പെടും. ഐപിഎല്ലില്‍ കൂടുതല്‍ റണ്‍സ്, ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി,റണ്‍സ് എന്നീ റെക്കോഡ് കോലിയുടെ പേരിലാണ്. എന്നാല്‍ ഇതുവരെ ബംഗളൂരുവിന് കിരീടം നേടിക്കൊടുക്കാന്‍ കോലിക്ക് സാധിച്ചിട്ടില്ല. 177 ഐപിഎല്ലില്‍ നിന്നായി 37.85 ശരാശരിയില്‍ 5412 റണ്‍സാണ് കോലിയുടെ പേരിലുള്ളത്.

സുരേഷ് റെയ്‌ന
ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ 'ചിന്ന തല'യാണ് റെയ്‌ന. ചെന്നൈയുടെ മൂന്ന് ഐപിഎല്‍ കിരീടത്തിലും നിര്‍ണ്ണായക പങ്കുവഹിച്ച റെയ്‌ന 39 തവണയാണ് 50ന് മുകളില്‍ സ്‌കോര്‍ ചെയ്തത്. ചെന്നൈയെ വിലക്കിയ രണ്ട് സീസണില്‍ ഗുജറാത്ത് ലയണ്‍സിനുവേണ്ടിയും റെയ്‌ന കളിച്ചു. 38 അര്‍ധ സെഞ്ച്വറിയും ഒരു സെഞ്ച്വറിയും നേടിയിട്ടുള്ള റെയ്‌നയാണ് ഐപിഎല്ലില്‍ കൂടുതല്‍ റണ്‍സ് നേടിയ രണ്ടാമത്തെ താരം. 193 മത്സരത്തില്‍ നിന്ന് 33.34 ശരാശരിയില്‍ 5368 റണ്‍സ് നേടിയ റെയ്‌നയുടെ ഉയര്‍ന്ന സ്‌കോര്‍ 100 ആണ്.

ശിഖര്‍ ധവാന്‍-രോഹിത് ശര്‍മ
ഇന്ത്യയുടെ ഓപ്പണിങ് കൂട്ടുകെട്ടായ ധവാനും രോഹിതും 37 തവണയാണ് 50ന് മുകളില്‍ സ്‌കോര്‍ ചെയ്തത്. ധവാന്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, മുംബൈ ഇന്ത്യന്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നീ ടീമുകള്‍ക്കൊപ്പം ഐപിഎല്‍ കളിച്ചിട്ടുണ്ട്. 50 അര്‍ധ സെഞ്ച്വറി നേടിയിട്ടുണ്ടെങ്കിലും ഒരു തവണ പോലും സെഞ്ച്വറി നേടി ധവാന് സാധിച്ചില്ല. 97 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 159 മത്സരത്തില്‍ നിന്ന് 33.17 ശരാശരിയില്‍ 4578 റണ്‍സാണ് അദ്ദേഹം നേടിയത്.
ടെസ്റ്റില്‍ സെവാഗിനോളം ഇംപാക്ടുണ്ടാക്കിയ മറ്റൊരാളില്ല! -2008ലെ ഇന്നിങ്‌സ് ഉദാഹരണമെന്ന് ഗംഭീര്‍

മുംബൈ ഇന്ത്യന്‍സിനെ നാല് തവണ ഐപിഎല്‍ കിരീടത്തിലേക്ക് നയിച്ച രോഹിത് 36 അര്‍ധ സെഞ്ച്വറിയും ഒരു സെഞ്ച്വറിയുമാണ് നേടിയത്. 109 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 188 മത്സരത്തില്‍ നിന്ന് 31.6 ശരാശരിയില്‍ 4898 റണ്‍സാണ് രോഹിതിന്റെ ശരാശരി.
2019ല്‍ ഇന്ത്യ എന്തു കൊണ്ട് ലോകകപ്പ് നേടിയില്ല? 2011ലെ ടീമുമായുള്ള വ്യത്യാസം ചോപ്ര പറയുന്നു

ഡിവില്ലിയേഴ്‌സ്-ഗംഭീര്‍
ബംഗളൂരുവിന്റെ എബി ഡിവില്ലിയേഴ്‌സും മുന്‍ കൊല്‍ക്കത്തന്‍ നായകന്‍ ഗൗതം ഗംഭീറും 36 തവണ വീതം ഐപിഎല്ലില്‍ 50ന് മുകളില്‍ സ്‌കോര്‍ ചെയ്തിട്ടുണ്ട്. ഡല്‍ഹി ഡെയര്‍ഡെവിള്‍സ്,ബംഗളൂരു ടീമുകള്‍ക്കുവേണ്ടി കളിച്ചിട്ടുള്ള എബിഡി 33 അര്‍ധ സെഞ്ച്വറിയും മൂന്ന് സെഞ്ച്വറിയുമാണ് നേടിയിട്ടുള്ളത്. 133 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 154 മത്സരത്തില്‍ നിന്ന് 39.95 ശരാശരിയില്‍ 4395 റണ്‍സാണ് എബിഡിയുടെ സമ്പാദ്യം.
കുട്ടിക്കാലത്ത് പേസര്‍! ബാറ്റിങിലേക്കു മാറാന്‍ കാരണം വെളിപ്പെടുത്തി യുവരാജ്

ഡല്‍ഹി ഡെയര്‍ഡെവിള്‍സ്, കൊല്‍ക്കത്ത ടീമുകള്‍ക്കുവേണ്ടി കളിച്ചിട്ടുള്ള ഗംഭീര്‍ 36 അര്‍ധ സെഞ്ച്വറിയാണ് നേടിയിട്ടുള്ളത്. 93 ആണ് ഉയര്‍ന്ന സ്‌കോര്‍. 154 മത്സരങ്ങളില്‍ നിന്നായി 31.01 ശരാശരിയില്‍ 4218 റണ്‍സാണ് അദ്ദേഹം നേടിയത്. രണ്ട് തവണ കൊല്‍ക്കത്തയെ ഗംഭീര്‍ ഐപിഎല്‍ കിരീടത്തിലെത്തിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications