For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടെസ്റ്റില്‍ സെവാഗിനോളം ഇംപാക്ടുണ്ടാക്കിയ മറ്റൊരാളില്ല! -2008ലെ ഇന്നിങ്‌സ് ഉദാഹരണമെന്ന് ഗംഭീര്‍

സെവാഗിനൊപ്പം നിരവധി ഇന്നിങസുകള്‍ കളിച്ച താരമാണ് അദ്ദേഹം

തട്ടുപൊളിപ്പന്‍ ഇന്നിങ്‌സുകളിലൂടെ ആരാധക മനസ്സില്‍ സൂപ്പര്‍ ഹീറോ പരിവേഷം നേടിയ മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗിനെ പുകഴ്ത്തി മുന്‍ ഓപ്പണിങ് പങ്കാളിയും ഇപ്പോള്‍ എംപിയുമായ ഗൗതം ഗംഭീര്‍. ടെസ്റ്റില്‍ വീരുവിനോളം ഇംപാക്ടുണ്ടാക്കിയ മറ്റൊരു ക്രിക്കറ്ററില്ലെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. മധ്യനിര ബാറ്റ്‌സ്മാനായി തുടങ്ങി പിന്നീട് ഓപ്പണിങിലേക്കു പ്രൊമോഷന്‍ ലഭിച്ച ശേഷം തലവര തന്നെ മാറിയതാരമാണ് സെവാഗ്. ഏതു ഫോര്‍മാറ്റിലും, ഏതു സാഹചര്യത്തിലും ഒരേ ശൈലിയില്‍ കളിച്ചിരുന്ന ബാറ്റ്‌സ്മാനായിരുന്നു അദ്ദേഹം.

ഗംഭീറിനെക്കൂടാതെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി എന്നിവര്‍ക്കൊപ്പമെല്ലാം സെവാഗ് ഓപ്പണറായി ഇറങ്ങിയിട്ടുണ്ട്. ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറിയടിച്ച ആദ്യ ഇന്ത്യന്‍ താരമാണ് സെവാഗ്. കൂടാതെ ടെസ്റ്റില്‍ ഒന്നിലേറെ ട്രിപ്പിള്‍ നേടിയ ലോകത്തിലെ നാലാമത്തെ മാത്രമം ബാറ്റ്‌സ്മാനുമാണ് അദ്ദേഹം.

ആരും പ്രതീക്ഷിച്ചില്ല

ആരും പ്രതീക്ഷിച്ചില്ല

ടെസ്റ്റില്‍ സെവാഗിനോളം ഇംപാക്ടുണ്ടാക്കാന്‍ മറ്റൊരു താരത്തിനുമായിട്ടില്ല. ടെസ്റ്റില്‍ ഇത്രയും മികച്ച ഓപ്പണറായി അദ്ദേഹം മാറുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. നിശ്ചിത ഓവര്‍ ക്രിക്കറ്റിലായിരിക്കും സെവാഗ് നേട്ടങ്ങള്‍ കൊയ്യുകയെന്നാണ് എല്ലാവരും ചിന്തിച്ചത്.
എന്നാല്‍ ടെസ്റ്റിലാണ് നിശ്ചിത ഓവറിനേക്കാള്‍ അദ്ദേഹം തിളങ്ങിയിട്ടുള്ളതെന്നു നമുക്ക് റെക്കോര്‍ഡുകള്‍ നോക്കിയാല്‍ മനസ്സിലാവുമെന്നും സ്റ്റാര്‍ സ്‌പോര്‍ട്‌സ് കണക്ടഡിന്റെ പുതിയ ചാറ്റ് ഷോയില്‍ ഗംഭീര്‍ വിശദമാക്കി.

2008ലെ പ്രകടനം

2008ലെ പ്രകടനം

2008ല്‍ ചെന്നൈയില്‍ ഇംഗ്ലണ്ടിനെതിരേ നടന്ന ടെസ്റ്റില്‍ സെവാഗിന്റെ മാച്ച് വിന്നിങ് ഇന്നിങ്‌സിനെ ഗംഭീര്‍ പുകഴ്ത്തി. പന്ത് നന്നായി ടേണ്‍ ചെയ്ത പിച്ചില്‍ രണ്ടാമിന്നിങ്‌സില്‍ അദ്ദേഹം നേടിയ 83 റണ്‍സ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായിരുന്നു.
ചെന്നൈ ടെസ്റ്റില്‍ വീരുവിന്റെ ഇന്നിങ്‌സ് ഇപ്പോഴും ഓര്‍മയുണ്ട്. 387 റണ്‍സായിരുന്നു ഇംഗ്ലണ്ടിനെതിരേ നമ്മുടെ വിജയലക്ഷ്യം. പന്ത് നന്നായി ടേണ്‍ ചെയ്യുന്ന പിച്ചില്‍ ഗ്രേയം സ്വാന്‍, മോണ്ടി പനേസര്‍ തുടങ്ങിയ മികച്ച സ്പിന്നര്‍മാര്‍ ഇംഗ്ലീഷ് നിരയിലുണ്ടായിരുന്നു. എന്നാല്‍ ഇവരെയെല്ലം കൂസലില്ലാതെ നേരിട്ട വീരു 83 റണ്‍സ് അന്നു നേടി. 83 റണ്‍സ് മാത്രമെടുത്ത സെവാഗ് അന്നു മാന്‍ ഓഫ് ദി മാച്ചായിട്ടുണ്ടെങ്കില്‍ അദ്ദേഹത്തിന്റെ ഇംപാക്ട് ഈ മല്‍സത്തില്‍ എത്രത്തോളം വലുതായിരുന്നുവെന്നു മനസ്സിലാക്കാന്‍ സാധിക്കുമെന്നും ഗംഭീര്‍ വിശദമാക്കി.

തീര്‍ത്തും വ്യത്യസ്തന്‍

തീര്‍ത്തും വ്യത്യസ്തന്‍

ടെസ്റ്റ് മല്‍സരത്തില്‍ ആദ്യദിനം ഉച്ച വരെയെങ്കിലും സെവാഗ് ബാറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ടീം 100ന് അടുത്ത് റണ്‍സെടുക്കമെന്നുറപ്പാണ്. ടെസ്റ്റ് ക്രിക്കറ്റിനെ ഇതുപോലെ മറ്റൊരു ടീമും സമീപിക്കുന്നില്ല. ടെസ്റ്റില്‍ ഒന്നാം ദിനം ബാറ്റിങിന് ഇറങ്ങിയാല്‍ കഴിയാവുന്നിടത്തോളം ലൂസായി കളിക്കാനാണ് നിങ്ങള്‍ ശ്രമിക്കുക. പക്ഷെ സെവാഗ് ഇവരില്‍ നിന്നും തീര്‍ത്തും വ്യത്യസ്തനായിരുന്നു. അതുകൊണ്ടു തന്നെയാണ് ടെസ്റ്റ് ക്രിക്കറ്റില്‍ സെവാഗിനോളം ഇംപാക്ടുണ്ടാക്കിയ മറ്റൊരു താരമിലെന്നു താന്‍ പറയുന്നതെന്നും ഗംഭീര്‍ വിശദമാക്കി.

Story first published: Monday, July 27, 2020, 15:34 [IST]
Other articles published on Jul 27, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+