Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

2019ല്‍ ഇന്ത്യ എന്തു കൊണ്ട് ലോകകപ്പ് നേടിയില്ല? 2011ലെ ടീമുമായുള്ള വ്യത്യാസം ചോപ്ര പറയുന്നു

2

ഇംഗ്ലണ്ടില്‍ കഴിഞ്ഞ വര്‍ഷം നടന്ന ഐസിസിയുടെ ഏകദിന ലോകകപ്പില്‍ വലിയ പ്രതീക്ഷകളുമായാണ് ടീം ഇന്ത്യ കളിച്ചത്. ആതിഥേയരായ ഇംഗ്ലണ്ടിനൊപ്പം കിരീട ഫേവറിറ്റുകളില്‍ ഇന്ത്യയും മുന്‍നിരയിലുണ്ടായിരുന്നു. ഇതു ശരിവയ്ക്കുന്ന പ്രകടനമായിരുന്നി പ്രാഥമിക റൗണ്ടില്‍ ഇന്ത്യ കാഴ്ചവച്ചത്. ലീഗ് ഘട്ടത്തില്‍ ഒന്നാംസ്ഥാനത്തു ഫിനിഷ് ചെയ്ത ഇന്ത്യക്കു പക്ഷെ സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനു മുന്നില്‍ കാലിടറുകയായിരുന്നു.

എന്തുകൊണ്ടാണ് ഇന്ത്യക്കു ലോകകപ്പില്‍ കിരീടം നേടാന്‍ സാധിക്കാതിരുന്നതെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ ഓപ്പണറും കമന്റേറ്ററുമായ ആകാശ് ചോപ്ര. 2011ല്‍ എംഎസ് ധോണിക്കു കീഴില്‍ ലോകകപ്പ് നേടിയ ടീമും കോലി നയിച്ച കഴിഞ്ഞ ലോകകപ്പിലെ ടീമും തമ്മിലുള്ള വ്യത്യാസവും അദ്ദേഹം വിശദീകരിക്കുകയാണ്. ലോകകപ്പ് നേടാന്‍ സാധിക്കുന്ന ടീമായിരുന്നില്ല 19ലേതെന്നും ടീം സന്തുലിതമായിരുന്നില്ലെന്നും ആകാശ് വാണിയെന്ന തന്റെ യൂട്യൂബ് ചാനലില്‍ ചോപ്ര വ്യക്തമാക്കി.

സെവാഗിന് പകരക്കാരനില്ല

സെവാഗിന് പകരക്കാരനില്ല

2011ലെ ടീമും 2019ലെ ടീമും താരതമ്യം ചെയ്യുമ്പോള്‍ ഓപ്പണിങില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കു പകരമെത്തിയത് രോഹിത് ശര്‍മയാണ്. ഇവരില്‍ ആരെ തിരഞ്ഞെടുക്കുമെന്നത് കടുപ്പമാണെന്നു ചോപ്ര പറയുന്നു. കാരണം കഴിഞ്ഞ ലോകകപ്പില്‍ രോഹിത് അഞ്ചു സെഞ്ച്വറികളുമായി ലോക റെക്കോര്‍ഡിട്ടിരുന്നു. സച്ചിന്റെ അഭാവം രോഹിത് നികത്തിയെന്നു പറയാം.
എന്നാല്‍ വീരേന്ദര്‍ സെവാഗിന്റെ പകരക്കാരനാവാന്‍ കെഎല്‍ രാഹുല്‍/ ശിഖര്‍ ധവാന്‍ എന്നിവര്‍ക്കു കഴിയില്ല. രണ്ടു ലോകകപ്പ് ടീമുകളുമായി താരതമ്യം ചെയ്യുമ്പോള്‍ സെവാഗിനെയായിരിക്കും താന്‍ തിരഞ്ഞെടുക്കുകയെന്നും ചോപ്ര അഭിപ്രായപ്പെട്ടു.

ഗംഭീര്‍, യുവരാജ്

ഗംഭീര്‍, യുവരാജ്

ഗൗതം ഗംഭീര്‍, വിരാട് കോലി എന്നിവരില്‍ നിന്നു മികച്ച മൂന്നാമനെ തിരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടാല്‍ കോലി തന്നെയായിരിക്കും ചൂണ്ടിക്കാട്ടുക. 2011ലെ ലോകകപ്പിലും കോലിയുണ്ടായിരുന്നെങ്കിലും അന്നത്തെ കോലിയല്ല ഇപ്പോഴത്തെ കോലി.
എന്നാല്‍ 2011ലെ ലോകകപ്പ് സംഘത്തിലുണ്ടായിരുന്ന യുവരാജ് സിങിനു 19ല്‍ പകരക്കാരനില്ലെന്നു തന്നെ പറയാം. ദിനേഷ് കാര്‍ത്തിക്/ കേദാര്‍ ജാദവ്/ റിഷഭ് പന്ത്/ ഹാര്‍ദിക് പാണ്ഡ്യ തുടങ്ങി ബാറ്റിങ്, ബൗളിങ് എന്നീ രണ്ടിലും മാച്ച് വിന്നറായ ഒരാള്‍ കഴിഞ്ഞ സംഘത്തില്‍ ഇല്ലായിരുന്നുവെന്നു ചോപ്ര വിലയിരുത്തി.

റെയ്‌നയുടെ അഭാവം

റെയ്‌നയുടെ അഭാവം

2011ലെ ലോകകപ്പ് ടീമിലുണ്ടായിരുന്ന മറ്റൊരു മാച്ച് വിന്നറായിരുന്നു ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌ന. ഇത്തവണത്തെ ടീമില്‍ ഹാര്‍ദിക് പാണ്ഡ്യയുമായി റെയ്‌നയെ നമുക്ക് താരതമ്യം ചെയ്യാം. കഴിഞ്ഞ ലോകകപ്പിലെ കേദാര്‍ ജാദവുമായി താരതമ്യം ചെയ്താല്‍ 11ലെ റെയ്ന ഏറെ മുന്നിലായിരുന്നു.
2011ലെ ധോണിയെയും 19ലെ ധോണിയെയും താരതമ്യം ചെയ്താല്‍ 11ലെ ധോണി തന്നെയായിരുന്നു കൂടുതല്‍ മിടുക്കനെന്നു സംശയമില്ലാതെ പറയാന്‍ സാധിക്കുമെന്നും ചോപ്ര പറഞ്ഞു. 11ലെ ടീമിലെ ഹര്‍ഭജന്‍ സിങുമായി താരതമ്യം ചെയ്താല്‍ ബാറ്റിങില്‍ കൂടി മിടുക്കനായ രവീന്ദ്ര ജഡേജയ്ക്കാണ് മേല്‍ക്കൈയെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.

ബൗളിങ് നിര

ബൗളിങ് നിര

2011ലെ ടീമിലെ പേസര്‍മാരായിരുന്ന സഹീര്‍ ഖാനെയും കഴിഞ്ഞ ടീമിലെ ജസ്പ്രീത് ബുംറയെയും താരതമ്യം ചെയ്യാന്‍ കഴിയില്ല. രണ്ടു പേരും മാച്ച് വിന്നര്‍മാരാണ്. കഴിഞ്ഞ ടീമിലെ മുഹമ്മദ് ഷമി 11ലെ ടീമിലേ പേസറായ മുനാഫ് പട്ടേലിനേക്കാള്‍ കുറച്ചു മുന്നിലാണെന്നു പറയാന്‍ സാധിക്കും.
പക്ഷെ യുസ്വേന്ദ്ര ചഹല്‍/ കുല്‍ദീപ് യാദവ് എന്നിവര്‍ക്കു പകരം 11ലെ ലോകകപ്പില്‍ പന്തെറിഞ്ഞ ആശിഷ് നെഹ്‌റയ്ക്കാണ് മുന്‍തൂക്കമെന്നും ചോപ്ര പറഞ്ഞു.

നിരവധി പോരായ്മകള്‍

നിരവധി പോരായ്മകള്‍

2011ലെ ടീമുമായി താരതമ്യം ചെയ്താല്‍ നിരവധി പോരായ്മകള്‍ 19ലെ ടീമിന് ഉണ്ടായിരുന്നതായി മനസ്സിലാക്കാന്‍ സാധിക്കും. ദുര്‍ബലമായ മധ്യനിരയായിരുന്നു കഴിഞ്ഞ ലോകകപ്പിലേത്. ഷമിയെ ഇന്ത്യ കളിപ്പിക്കണമായിരുന്നു, പക്ഷെ അതു സംഭവിച്ചില്ല. ലോകകപ്പിന് ടീമിന് തയ്യാറാക്കി നിര്‍ത്തിയില്ല. ശിഖര്‍ ധവാനു പരിക്കേല്‍ക്കുകയും ചെയ്തു.
ഇവയെല്ലാം പരിഗണിക്കുമ്പോള്‍ 19ലെ ടീമിനേക്കാള്‍ ഏറെ മുന്നിലായിരുന്നു 11ല്‍ ലോക ചാംപ്യന്മാരായ ടീമെന്നു പറയാന്‍ സാധിക്കും. അതുകൊണ്ടു തന്നെയാണ് 11ലെ ടീം ലോകകപ്പുയര്‍ത്തിയതെന്നും ചോപ്ര വ്യക്തമാക്കി.

Story first published: Monday, July 27, 2020, 14:38 [IST]
Other articles published on Jul 27, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+