Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Legends League: മിന്നല്‍ ബൗളിങ്ങുമായി ശ്രീശാന്ത്, ഗുജറാത്തിനെ തകര്‍ത്ത് ബില്‍വാരാ കിങ്‌സ്

1

കട്ടക്ക്: ലെജന്റ്‌സ് ലീഗ് ക്രിക്കറ്റില്‍ ഗുജറാത്ത് ജെയ്ന്റ്‌സിനെ തോല്‍പ്പിച്ച് ബില്‍വാരാ കിങ്‌സ്. 57 റണ്‍സിനാണ് ഇര്‍ഫാന്‍ നയിച്ച ബില്‍വാര കിങ്‌സിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത ബില്‍വാര കിങ്‌സ് നാല് വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ ഗുജറാത്ത് ജെയ്ന്റ്‌സ് 19.4 ഓവറില്‍ 165 റണ്‍സില്‍ ഓള്‍ഔട്ടാവുകയായിരുന്നു. വില്യം പോര്‍ട്ടര്‍ഫീല്‍ഡിന്റെയും (64) മോര്‍നി വാന്‍ വെയ്ക്കിന്റെയും (50) അര്‍ധ സെഞ്ച്വറി പ്രകടനങ്ങളും ശ്രീശാന്തിന്റെ മൂന്ന് വിക്കറ്റ് പ്രകടനവുമാണ് ബില്‍വാരാ കിങ്‌സിന് ജയമൊരുക്കിയത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ബില്‍വാരാ കിങ്‌സിന് വെടിക്കെട്ട് തുടക്കമാണ് ഓപ്പണര്‍മാരായ പോര്‍ട്ടര്‍ഫീല്‍ഡും വാന്‍ വെയ്ക്കും നല്‍കിയത്‌. 28 പന്തില്‍ നാല് വീതം ഫോറും സിക്‌സും ഉള്‍പ്പെടെ 178.57 സ്‌ട്രൈക്കറേറ്റില്‍ കസറിയ വാന്‍ വെയ്ക്ക് പുറത്താവുമ്പോള്‍ 9.4 ഓവറില്‍ 117 റണ്‍സ് സ്‌കോര്‍ബോര്‍ഡില്‍ ഉണ്ടായിരുന്നു. ഒരു വശത്ത് അടി തുറന്ന് വില്യം പോട്ടര്‍ഫീല്‍ഡ് 33 പന്തില്‍ 10 ഫോറും 2 സിക്‌സുമടക്കം 193.93 സ്‌ട്രൈക്കറേറ്റിലാണ് കളം നിറഞ്ഞത്.

1

രണ്ട് ഓപ്പണര്‍മാരും ചെറിയ ഇടവേളയില്‍ മടങ്ങിയെങ്കിലും പിന്നാലെയെത്തിയവരും വെടിക്കെട്ട് തുടര്‍ന്നു. ഇര്‍ഫാന്‍ പഠാന്‍ 23 പന്തില്‍ 1 ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 34 റണ്‍സ് നേടിയപ്പോള്‍ ജെസല്‍ കെയ്‌റ 29 പന്തില്‍ 5 ഫോറും 1 സിക്‌സും ഉള്‍പ്പെടെ 43 റണ്‍സും നേടി. യൂസുഫ് പഠാനും (5 പന്തില്‍ 14), രാജേഷ് ബിഷ്‌നോയിയും (2 പന്തില്‍ 12) പുറത്താവാതെ നിന്നു. ഗുജറാത്തിനായി അശോക് ഡിന്‍ഡയും കെ പി അപ്പണ്ണയും ഗ്രെയിം സ്വാനും തിസാര പേരേയും ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.

T20 World Cup: രാഹുല്‍-വിരാട്, ആരാവണം രോഹിത്തിന്റെ ഓപ്പണിങ് പങ്കാളി?, ശാസ്ത്രി പറയുന്നു

2

മറുപടിക്കിറങ്ങിയ ഗുജറാത്ത് നിരയില്‍ രക്ഷകരാവാന്‍ ആരും ഉണ്ടായില്ല. യശ്പാല്‍ സിങ്ങാണ് (57) ഗുജറാത്തിന്റെ ടോപ് സ്‌കോറര്‍. 29 പന്തില്‍ 6 ഫോറും 3 സിക്‌സുമാണ് താരം നേടിയത്. വീരേന്ദര്‍ സെവാഗ് 20 പന്തില്‍ 3 ഫോറും 1 സിക്‌സുമടക്കം 27 റണ്‍സുമായി മടങ്ങി. കെവിന്‍ ഒബ്രിയാന്‍ (2) ക്രിസ് ഗെയ്ല്‍ (15), ലിന്‍ഡല്‍ സിമ്മന്‍സ് (1), തിസാര പെരേര (11), ജോഗീന്ദര്‍ ശര്‍മ (10) എന്നിവര്‍ക്കൊന്നും വലിയ സ്‌കോര്‍ നേടാനായില്ല.

T20 World Cup: തലവേദന ഒഴിയാതെ ഇന്ത്യ, അഞ്ച് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം വേണം!, അറിയാം

3

ബില്‍വാരോ കിങ്‌സിനായി ശ്രീശാന്ത് മൂന്ന് വിക്കറ്റുകളാണ് വീഴ്ത്തിയത്. നാല് ഓവറില്‍ 36 റണ്‍സ് വിട്ടുകൊടുത്താണ് ശ്രീയുടെ മിന്നല്‍ പ്രകടനം. ജെസല്‍ കെയ്‌റ, ഫിഡല്‍ എഡ്വാര്‍ഡ്‌സ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും ടിനോ ബെസ്റ്റ്, ദിനേഷ് സലുന്‍കി, മോണ്ടി പനേസര്‍ എന്നിവര്‍ ഓരോ വിക്കറ്റുകളും പങ്കിട്ടു. അഞ്ച് മത്സരത്തില്‍ നിന്ന് 2 വീതം ജയവും തോല്‍വിയുമടക്കം അഞ്ച് പോയിന്റുമായി ബില്‍വാര കിങ്‌സ് രണ്ടാം സ്ഥാനത്താണ്. ഇന്ത്യ ക്യാപിറ്റല്‍സാണ് തലപ്പത്ത്.

Story first published: Wednesday, September 28, 2022, 7:27 [IST]
Other articles published on Sep 28, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+