Legends League: ഗംഭീറും പിള്ളേരും കസറി!, ഗുജറാത്തിനെ തോല്‍പ്പിച്ച് ഇന്ത്യ ക്യാപിറ്റല്‍സ്

ന്യൂഡല്‍ഹി: ലെജന്റ്‌സ് ലീഗ് ക്രിക്കറ്റില്‍ ഗുജറാത്ത് ജെയ്ന്റ്‌സിനെ തോല്‍പ്പിച്ച് ഇന്ത്യ ക്യാപിറ്റല്‍സ്. ആറ് വിക്കറ്റിനാണ് ഇന്ത്യ ക്യാപിറ്റല്‍സിന്റെ ജയം. ഗുജറാത്ത് മുന്നോട്ട് വെച്ച 153 റണ്‍സ് വിജയലക്ഷ്യം 7 പന്തും 6 വിക്കറ്റും ബാക്കിനിര്‍ത്തിയാണ് ഇന്ത്യ മറികടന്നത്. ഹാമില്‍ട്ടന്‍ മസാകഡ്‌സയുടെ (50) ഫിഫ്റ്റിയാണ് ഇന്ത്യന്‍ ക്യാപിറ്റല്‍സിന്റെ ജയത്തില്‍ നിര്‍ണ്ണായകമായത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ജെയ്ന്റ്‌സ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സാണ് നേടിയത്. ഗുജറാത്തിനായി നായകന്‍ തിലകര്തന ദില്‍ഷന്‍ (75*) ഫിഫ്റ്റി നേടി. 59 പന്ത് നേരിട്ട് 9 ഫോറും 1 സിക്‌സും ഉള്‍പ്പെടെയാണ് മുന്‍ ശ്രീലങ്കന്‍ താരം തിളങ്ങിയത്. കഴിഞ്ഞിടെ സെഞ്ച്വറിയും നേടാന്‍ ദില്‍ഷനായിരുന്നു. പ്രായം തളര്‍ത്താത്ത മികവ് ദില്‍ഷന്റെ ബാറ്റിങ്ങിലുണ്ട്.

കെവിന്‍ ഒബ്രിയാന്‍ 13 പന്തില്‍ 23 റണ്‍സെടുത്തു. ഭേദപ്പെട്ട തുടക്കം ലഭിച്ചിട്ടും മധ്യനിര അവസരത്തിനൊത്ത് ഉയരാത്തതാണ് ഗുജറാത്തിനെ പിന്നോട്ടടിച്ചത്. ലിന്‍ഡല്‍ സിമ്മന്‍സ് (0) അക്കൗണ്ട് തുറക്കും മുന്നെ മടങ്ങിയപ്പോള്‍ തിസാര പെരേരക്കും (5) കാര്യമായൊന്നും ചെയ്യാനായില്ല. മന്‍വീന്ദര്‍ ബിസ്ലയുടെ (0) ഡെക്കായപ്പോള്‍ റിച്ചാര്‍ഡ് ലെവി (1)യും നിരാശപ്പെടുത്തി.
T20 World Cup: രാഹുല്‍-വിരാട്, ആരാവണം രോഹിത്തിന്റെ ഓപ്പണിങ് പങ്കാളി?, ശാസ്ത്രി പറയുന്നു

ജോഗീന്ദര്‍ ശര്‍മയും (11) ഗ്രെയിം സ്വാനും (26) വാലറ്റത്ത് നിര്‍ണ്ണായക പ്രകടനം നടത്തി. ഇന്ത്യ ക്യാപിറ്റല്‍സിനായി പ്രവീണ്‍ താംബ, ആഷ്‌ളി നേഴ്‌സ് എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മിച്ചല്‍ ജോണ്‍സണ്‍, പവന്‍ സുയാല്‍, ലിയാം പ്ലക്കറ്റ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. മറുപടിക്കിറങ്ങിയ ഇന്ത്യക്കായി ഗൗതം ഗംഭീര്‍ (14) വലിയ സ്‌കോര്‍ നേടാതെ മടങ്ങി.
T20 World Cup: 'അവന്‍ പ്ലേയിങ് 11 വേണം', ഡികെ-റിഷഭ് എന്നിവരിലെ ബെസ്റ്റ് ആരെന്ന് ഗില്‍ക്രിസ്റ്റ്

സോളമന്‍ മിറെ (23 പന്തില്‍ 41) വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെച്ചു. 5 ഫോറും 2 സിക്‌സുമാണ് മിറെയുടെ സമ്പാദ്യം. ഹാമില്‍ട്ടന്‍ മസാകഡ്‌സ 34 പന്തില്‍ 7 ഫോറും 1 സിക്‌സും ഉള്‍പ്പെടെയാണ് ഫിഫ്റ്റി നേടിയത്. ദിനേഷ് രാംദിന്‍ (13), രജത് ബാട്ടിയ (11*), ആഷ്‌ളി നേഴ്‌സ് (11*) എന്നിവരും ഇന്ത്യക്കായി തിളങ്ങി. ഗുജറാത്തിനായി അജന്ത മെന്‍ഡിസ് രണ്ടും കെ പി അപ്പന്ന, ഗ്രെയിം സ്വാന്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി. നാല് മത്സരത്തില്‍ നിന്ന് 2 ജയവും 2 തോല്‍വിയുമടക്കം 4 പോയിന്റുള്ള ഇന്ത്യ രണ്ടാം സ്ഥാനത്താണ്. ഗുജറാത്താണ് തലപ്പത്ത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications