Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Legends League:ബില്‍വാര കിങ്‌സ് നാണംകെട്ടു, വമ്പന്‍ തോല്‍വി, ഇന്ത്യ ക്യാപിറ്റല്‍സ് ചാമ്പ്യന്മാര്‍

1

ജയ്പൂര്‍: ലെജന്റ്‌സ് ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റ് കിരീടം ഇന്ത്യ ക്യാപിറ്റല്‍സിന്. ആവേശ ഫൈനലില്‍ ബില്‍വാര കിങ്‌സിനെ 104 റണ്‍സിന് തോല്‍പ്പിച്ചാണ് ഗൗതം ഗംഭീറും സംഘവും കിരീടം ചൂടിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ക്യാപിറ്റല്‍സ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ ബില്‍വാര കിങ്‌സ് 18.2 ഓവറില്‍ 107 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. റോസ് ടെയ്‌ലറിന്റെയും (82) മിച്ചല്‍ ജോണ്‍സന്റെയും (62) അര്‍ധ സെഞ്ച്വറി പ്രകടനമാണ് ഇന്ത്യ ക്യാപിറ്റല്‍സിന് കരുത്തായത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ക്യാപിറ്റല്‍സിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. നായകന്‍ ഗൗതം ഗംഭീര്‍ (8), ഡ്വെയ്ന്‍ സ്മിത്ത് (3), ഹാമില്‍ട്ടന്‍ മസാകഡ്‌സ (1), ദിനേഷ് രാംദിന്‍ (0) എന്നിവര്‍ പെട്ടെന്ന് മടങ്ങിയതോടെ 21 റണ്‍സിന് നാല് വിക്കറ്റ് എന്ന നിലയിലേക്ക് ഇന്ത്യ ക്യാപിറ്റല്‍സ് തകര്‍ന്നു. എന്നാല്‍ അഞ്ചാം വിക്കറ്റിലെ റോസ് ടെയ്‌ലര്‍-മിച്ചല്‍ ജോണ്‍സണ്‍ കൂട്ടുകെട്ട് ഇന്ത്യയുടെ രക്ഷകരായി.

രക്ഷകരായി ടെയ്‌ലറും ജോണ്‍സണും

രക്ഷകരായി ടെയ്‌ലറും ജോണ്‍സണും

റോസ് ടെയ്‌ലര്‍ 41 പന്തില്‍ 4 ഫോറും 8 സിക്‌സും ഉള്‍പ്പെടെ 200 സ്‌ട്രൈക്കറേറ്റില്‍ അടിച്ചുതകര്‍ത്തപ്പോള്‍ മിച്ചല്‍ ജോണ്‍സണ്‍ 35 പന്തില്‍ 7 ഫോറും 3 സിക്‌സും ഉള്‍പ്പെടെ 62 റണ്‍സാണ് നേടിയത്. 177.14 സ്‌ട്രൈക്കറേറ്റിലായിരുന്നു ജോണ്‍സന്റെ വെടിക്കെട്ട്. 126 റണ്‍സിന്റെ കൂട്ടുകെട്ടാണ് അഞ്ചാം വിക്കറ്റില്‍ ജോണ്‍സണും ടെയ്‌ലറും ചേര്‍ന്ന് സൃഷ്ടിച്ചത്. ജോണ്‍സണ്‍ പുറത്താവുമ്പോള്‍ 147 എന്ന മികച്ച സ്‌കോറിലേക്ക് ഇന്ത്യ ലെജന്റ്‌സ് എത്തിയിരുന്നു.

Also Read : T20 World Cup : 'ഇന്ത്യയെ രക്ഷിക്കാന്‍ അവനേ സാധിക്കൂ', ടീമില്‍ വേണം, നിര്‍ദേശിച്ച് ജാഫര്‍

തല്ലുകൊള്ളിയായി ശ്രീശാന്ത്

തല്ലുകൊള്ളിയായി ശ്രീശാന്ത്

പിന്നാലെയെത്തിയ ആഷ്‌ളി നേഴ്‌സും അതിവേഗം റണ്‍സുയര്‍ത്തിയത് ഇന്ത്യ 200 ടോട്ടല്‍ പിന്നിട്ടു. 19 പന്തില്‍ 6 ഫോറും 1 സിക്‌സും ഉള്‍പ്പെടെ പുറത്താവാതെ 42 റണ്‍സാണ് അദ്ദേഹം നേടിയത്. 221.05 സ്‌ട്രൈക്കറേറ്റിലായിരുന്നു അദ്ദേഹത്തിന്റെ ബാറ്റിങ്. ലിയാം പ്ലങ്കറ്റ് (0) ഡെക്കിന് മടങ്ങിയപ്പോള്‍ പ്രവീണ്‍ ഗുപ്ത (4*) പുറത്താവാതെ നിന്നു. ബില്‍വാര കിങ്‌സിനായി രാഹുല്‍ ശര്‍മ നാലും മോണ്ടി പനേസര്‍ രണ്ടും ടിം ബ്രെസ്‌നന്‍ ഒരു വിക്കറ്റും വീഴ്ത്തി. ശ്രീശാന്ത് 4 ഓവറില്‍ 53 റണ്‍സ് വഴങ്ങിയെങ്കിലും വിക്കറ്റ് നേടാനായില്ല.

Also Read : T20 World Cup 2022: ഇംഗ്ലണ്ടല്ല, ഫേവറേറ്റുകള്‍ ആ രണ്ട് ടീമുകള്‍, തിരഞ്ഞെടുത്ത് മോയിന്‍ അലി

യൂസുഫ് പരമ്പരയിലെ താരം

യൂസുഫ് പരമ്പരയിലെ താരം

മറുപടിക്കിറങ്ങിയ ബില്‍വാര കിങ്‌സ് നിരയില്‍ ആര്‍ക്കും 30 പ്ലസ് സ്‌കോര്‍ ഉയര്‍ത്താനായില്ല. ഷെയ്ന്‍ വാട്‌സനാണ് (27) ടോപ് സ്‌കോറര്‍. ജെസല്‍ കെയ്‌റയാണ് (22) ഭേദപ്പെട്ട പ്രകടനം നടത്തിയ മറ്റൊരാള്‍. വില്യം പോര്‍ട്ടര്‍ഫീല്‍ഡ് (12), മോര്‍ണി വാന്‍ വെയ്ക്ക് (5), യൂസുഫ് പഠാന്‍ (6), ക്യാപ്റ്റന്‍ ഇര്‍ഫാന്‍ പഠാന്‍ (2), രാജേഷ് ബിഷ്‌നോയ് (1), ടിം ബ്രസ്‌നന്‍ (7) എന്നിവര്‍ക്കൊന്നും തിളങ്ങാനായില്ല.

ശ്രീശാന്ത് 13 റണ്‍സുമായി പുറത്താവാതെ നിന്നു. ഇന്ത്യക്കായി പവന്‍ സുയാല്‍, പ്രവീണ്‍ താംബെ, പങ്കജ് സിങ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും ലിയാം പ്ലങ്കറ്റ്, രജത് ബാട്ടിയ, മിച്ചല്‍ ജോണ്‍സണ്‍ എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്ത്തി. റോസ് ടെയ്‌ലര്‍ കളിയിലെ താരമായപ്പോള്‍ യൂസുഫ് പഠാനാണ് ടൂര്‍ണമെന്റിലെ താരം. 228 റണ്‍സും 7 വിക്കറ്റുമാണ് യൂസുഫ് നേടിയത്.

Story first published: Thursday, October 6, 2022, 7:35 [IST]
Other articles published on Oct 6, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+