
ഏഴു പോയിന്‍റ്
അഞ്ചു മല്‍സരങ്ങളില്‍ നിന്നും മൂന്നു ജയവും രണ്ടു തോല്‍വിയുമടക്കം ഏഴു പോയിന്റോടെയാണ് ക്യാപ്പിറ്റല്‍സ് തലപ്പത്തുള്ളത്. ഒരു മല്‍സരം ഉപേക്ഷിക്കപ്പെട്ടിരുന്നു. ടൈഗേഴ്‌സാവട്ടെ അഞ്ചു മല്‍സരങ്ങളില്‍ ഒന്നില്‍ മാത്രമേ ജയിച്ചിട്ടുള്ളൂ. മൂന്നു കളികളില്‍ അവര്‍ പരാജയപ്പെട്ടപ്പോള്‍ ഒരു മല്‍സരം ഉപേക്ഷിക്കപ്പെടുകയും ചെയ്തു.
Also Read:ഐപിഎല്ലില്‍ വിളിച്ചാല്‍ ഇവര്‍ നോ പറയില്ല, ഇന്ത്യയെങ്കില്‍ പരിക്കോട് പരിക്ക്!

ബൗളിങ് തിരഞ്ഞെടുത്തു
ടൈഗേഴ്‌സിനെതിരേ ടോസ് ലഭിച്ച ഇന്ത്യ ക്യാപ്പിറ്റല്‍സ് നായകന്‍ ഗൗതം ഗംഭീര്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ടൈഗേഴ്‌സ് അഞ്ചു വിക്കറ്റിനു 161 റണ്‍സെന്ന മോശമല്ലാത്ത ടോട്ടല്‍ പടുത്തുയര്‍ത്തുകയും ചെയ്തു. രണ്ടു പേര്‍ മാത്രമേ ടൈഗേഴ്‌സ് നിരയില്‍ രണ്ടക്കത്തിലെത്തിയുള്ളൂ. 79 റണ്‍സെടുത്ത ഓപ്പണറും മുന്‍ ന്യൂസിലാന്‍ഡ് താരവുമായ ജെസ്സി റൈഡറാണ് ടോപ്‌സ്‌കോറര്‍.

റൈഡറും കൈഫും മിന്നി
റൈഡര്‍ 56 ബോളില്‍ അഞ്ചു വീതം ബൗണ്ടറികളും സിക്‌സറുമടിച്ചു. 67 റണ്‍സുമായി മുഹമ്മദ് കൈഫും മിന്നിച്ചു. 48 ബോളുകള്‍ നേരിട്ട കൈഫിന്റെ ഇന്നിങ്‌സില്‍ ഒമ്പതു ബൗണ്ടറിയും ഒരു സിക്‌സറുമുള്‍പ്പെട്ടിരുന്നു. ക്യാപ്പിറ്റല്‍സിനായി ലിയാം പ്ലങ്കെറ്റും രജത് ഭാട്ടിയയും രണ്ടു വിക്കറ്റുകള്‍ വീതം പങ്കിട്ടു.
Also Read:T20 World Cup 2022: ഇത്തവണത്തെ സൂപ്പര്‍ പേസറാരാണ്?, ബുംറയില്ല, ടോപ് ഫൈവില്‍ ഇവര്‍

മസകാഡ്‌സ ഹീറോ
മറുപടി ബാറ്റിങില്‍ 162 റണ്‍സെന്ന വിജയലക്ഷ്യം ക്യാപ്പിറ്റല്‍സിനു കാര്യമായ വെല്ലുവിളിയുയര്‍ത്തിയില്ല. 17.2 ഓവറില്‍ മൂന്നു വിക്കറ്റുകള്‍ മാത്രം നഷ്ടത്തില്‍ അവര്‍ സ്‌കോര്‍ മറികടക്കുകയായിരുന്നു. പുറത്താവാതെ 68 റണ്‍സെടുത്ത മുന്‍ സിംബാബ്‌വെ താരം ഹാമില്‍റ്റണ്‍ മസകാഡ്‌സയാണ് ക്യാപ്പിറ്റല്‍സിന്റെ വിജയം എളുപ്പമാക്കിയത്. 39 ബോളുകള്‍ നേരിട്ട അദ്ദേഹം ഏഴു ബൗണ്ടറികളും നാലു സിക്‌സറും തന്റെ പേരില്‍ കുറിക്കുകയും ചെയ്തു.

നിരാശപ്പെടുത്തി ഗംഭീര്‍
റോസ് ടെയ്‌ലര്‍ 29 റണ്‍സെടുത്തപ്പോള്‍ സോളോമന്‍ മിറെ 28 റണ്‍സും നേടി. നായകന്‍ ഗൗതം ഗംഭീറിനു 15 റണ്‍സ് നേടാനേ സാധിച്ചുള്ളൂ. മസകാഡ്‌സയും പുറത്താവാതെ 21 റണ്‍സെടുത്ത ആഷ്‌ലി നഴ്‌സും ചേര്‍ന്നാണ് ടീമിന്റെ വിജയം പൂര്‍ത്തിയാക്കിയത്.


Click it and Unblock the Notifications











