Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

LLC: മൂന്നു റണ്‍സിനിടെ മൂന്നു വിക്കറ്റ്! ത്രില്ലിങ് ജയവുമായി ഭാജിയുടെ ടീം

കട്ടക്ക്: ലെജന്റ്‌സ് ലീഗ് ക്രിക്കറ്റില്‍ സ്പിന്‍ ഇതിഹാസം ഹര്‍ഭജന്‍ സിങിന്റെ മണിപ്പാല്‍ ടൈഗേഴ്‌സിനു സീസണിലെ ആദ്യ വിജയം. ത്രില്ലറില്‍ ഇര്‍ഫാന്‍ പഠാന്റെ ബില്‍വാര കിങ്‌സിനെയാണ് ഭാജിയും സംഘവും മറികടന്നത്. പരാജയത്തിന്റെ വക്കില്‍ നിന്നായിരുന്നു ടൈഗേഴ്‌സിന്റെ നാടകീയ വിജയം.

വിജയത്തിലേക്കു മുന്നേറിയ കിങ്‌സിന്റെ അവസാന മൂന്നു വിക്കറ്റുകള്‍ മൂന്നു റണ്‍സിനിടെ പിഴുത് ടൈഗേഴ്‌സ് മൂന്നു റണ്‍സിന്റെ ത്രസിപ്പിക്കുന്ന ജയം കരസ്ഥമാക്കുകയായിരുന്നു. ഈ സീസണിലെ ആദ്യ ജയമാണ് മണിപ്പാല്‍ ടൈഗേഴ്‌സ് സ്വന്തമാക്കിയത്. നേരത്തേ കളിച്ച മൂന്നു മല്‍സരങ്ങളിലും അവര്‍ പരാജയം രുചിച്ചിരുന്നു.

1

ടോസിനു ശേഷം ബില്‍വാര കിങ്‌സ് ക്യാപ്റ്റന്‍ ഇര്‍ഫാന്‍ പഠാന്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. മുന്‍ സിംബാബ്‌വെ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ തറ്റെന്‍ഡ തെയ്ബുവിന്റെ (54) ഫിഫ്റ്റിയിലേറി മണിപ്പാല്‍ ടൈഗേഴ്‌സ് എട്ടു വിക്കറ്റിന് 175 റണ്‍സെന്ന മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തി.
30 ബോളില്‍ അഞ്ചു ബൗണ്ടറികളും നാലു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു തെയ്ബുവിന്റെ ഇന്നിങ്‌സ്. ന്യൂസിലാന്‍ഡിന്റെ മുന്‍ ഓപ്പണര്‍ ജെസ്സി റൈഡറാണ് (47) ടീമിന്റെ മറ്റൊരു പ്രധാന സ്‌കോറര്‍. മുഹമ്മദ് കൈഫ് 28ഉം മുന്‍ ന്യൂസിലാന്‍ഡ് താരം കോറി ആന്‍ഡേഴ്‌സന്‍ 24 റണ്‍സും നേടി.

2

ഏഴു ബൗളര്‍മാരെയാണ് ബില്‍വാര കിങ്‌സ് ക്യാപ്റ്റന്‍ ഇര്‍ഫാന്‍ പഠാന്‍ ഈ കളിയില്‍ പരീക്ഷിച്ചത്. അവരില്‍ ഏറ്റവും മികച്ച ബൗളിങ് കാഴ്ചവച്ചത് വെസ്റ്റ് ഇന്‍ഡീസ് മുന്‍ ഫാസ്റ്റ് ബൗള്‍ ടിനോ ബെസ്റ്റായിരുന്നു. മൂന്നോവറില്‍ 20 റണ്‍സ് വിട്ടുകൊടുത്ത് അദ്ദേഹം മൂന്നു പേരെ പുറത്താക്കി. യൂസുഫ് പഠാന്‍ രണ്ടു വിക്കറ്റുകളുമായി ബെസ്റ്റിനു മികച്ച പിന്തുണയേകി. ഫിഡല്‍ എഡ്വാര്‍ഡ്‌സിനും ജെസല്‍ കറിയാക്കും ഓരോ വിക്കറ്റ് വീതവും ലഭിച്ചു.

IND vs AUS: ടി20 പരമ്പരയില്‍ ഇന്ത്യന്‍ ഹിറ്റുകളും ഫ്‌ളോപ്പുകളും ആരൊക്കെ? ബുംറ സൂപ്പര്‍ ഫ്‌ളോപ്പ്!

3

റണ്‍ചേസില്‍ ബില്‍വാര കിങ്‌സ് നന്നായി തന്നെ പൊരുതിയെങ്കിലും വിജയത്തിനു തൊട്ടരികെ വരെയെത്തിയ ശേഷം കാലിടറുകയായിരുന്നു. നിശ്ചിത ഓവറില്‍ ഒമ്പതു വിക്കറ്റിനു 172 റണ്‍സെടുത്ത അവര്‍ മൂന്നു റണ്‍സിന്റെ പരാജയം സമ്മതിക്കുകയായിരുന്നു.
42 റണ്‍സെടുത്ത യൂസുഫ് പഠാനാണ് ടീമിന്റെ ടോപ്‌സ്‌കോറര്‍. 21 ബോളില്‍ അദ്ദേഹം നാലു സിക്‌സറും രണ്ടു ബൗണ്ടറികളുമടിച്ചു. വില്ല്യം പോര്‍ട്ടര്‍ഫീല്‍ഡ് (28), തന്‍മയ് ശ്രീവാസ്തവ (26), നായകന്‍ ഇര്‍ഫാന്‍ പഠാന്‍ (23) എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍.

IND vs SA: ഒരു അവസരം പോലും കിട്ടില്ല! പരമ്പരയില്‍ മുഴുവനും ഇവര്‍ പുറത്തിരിക്കും?

4

ഒരു ഘട്ടത്തില്‍ ആറിന് 166 റണ്‍സെന്ന നിലയില വിജയത്തിനു അരികിലായിരുന്നു ബില്‍വാര കിങ്‌സ്. എന്നാല്‍ മൂന്നു റണ്‍സിനിടെ മൂന്നു വിക്കറ്റുകള്‍ നഷ്ടമായ അവര്‍ പരാജയത്തിലേക്കു വഴുതുകയായിരുന്നു. ആറിന് 166ല്‍ നിന്നും ഒമ്പതിനു 170ലേക്കു കിങ്‌സ് വീണു.
20ാം ഓവറിലെ രണ്ടു വിക്കറ്റുകളടക്കം കളിയില്‍ നാലു പേരെ പുറത്താക്കിയ ശ്രീലങ്കയുടെ മുന്‍ ഫാസ്റ്റ് ബൗളര്‍ ദില്‍ഹാര ഫെര്‍ണാണ്ടോയാണ് ടൈഗേഴ്‌സിന്റെ വിജയശില്‍പ്പി. നാലോവറില്‍ 31 റണ്‍സിനാണ് അദ്ദേഹം നാലു പേരെ മടക്കിയത്. ഹര്‍ഭജന്‍ സിങും പര്‍വീന്ദര്‍ അവാനയും രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി.

Story first published: Tuesday, September 27, 2022, 7:32 [IST]
Other articles published on Sep 27, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+