Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Legends League :എറിഞ്ഞൊതുക്കി ശ്രീശാന്ത്, ഗുജറാത്തിനെ തകര്‍ത്ത് ബില്‍വാര കിങ്‌സ് ഫൈനലില്‍

1

മുംബൈ: ലെജന്റ്്‌സ് ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റിലെ എലിമിനേറ്റര്‍ പോരാട്ടത്തില്‍ ഗുജറാത്ത് ജെയ്ന്റ്‌സിനെ തോല്‍പ്പിച്ച് ബില്‍വാര കിങ്‌സ് ഫൈനലില്‍. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സെടുത്തിട്ടും മറുപടിക്കിറങ്ങിയ ബില്‍വാര 18.3 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. രണ്ട് വിക്കറ്റ് വീഴ്ത്തിയ ശ്രീശാന്തിന്റെ തകര്‍പ്പന്‍ ബൗളിങ്ങും വില്യം പോര്‍ട്ടര്‍ഫീല്‍ഡിന്റെയും (60) ഷെയ്ന്‍വാട്‌സണിന്റെയും (48) വെടിക്കെട്ട് ബാറ്റിങ്ങുമാണ് ബില്‍വാരക്ക് ഫൈനല്‍ ടിക്കറ്റ് നല്‍കിയത്.

ഫൈനലില്‍ ഇന്ത്യ ക്യാപിറ്റല്‍സിനെയാണ് ബില്‍വാര കിങ്‌സ് നേരിടുന്നത്. ടോസ് നേടിയ ഗുജറാത്ത് ആദ്യം ബാറ്റിങ്ങിനിറങ്ങുകയായിരുന്നു. ക്രിസ് ഗെയ്‌ലിനെ (5) ഗുജറാത്തിന് തുടക്കത്തിലേ നഷ്ടമായി. ക്യാപ്റ്റന്‍ പാര്‍ഥിവ് പട്ടേലിനും (9) തിളങ്ങാനായില്ല. എന്നാല്‍ തിലകരത്‌ന ദില്‍ഷന്‍ (26 പന്തില്‍ 36), യശ്പാല്‍ സിങ് (35 പന്തില്‍ 43), കെവിന്‍ ഒബ്രിയാന്‍ (24 പന്തില്‍ 45) എന്നിവരെല്ലാം ടീമിനായി മികച്ച പ്രകടനം കാഴ്ചവെച്ചു.

മധ്യനിര തിളങ്ങിയില്ല

മധ്യനിര തിളങ്ങിയില്ല

തിസാര പേരേര ഗോള്‍ഡന്‍ ഡെക്കായി. സ്റ്റുവര്‍ട്ട് ബിന്നി (4), ജീവന്‍ മെന്‍ഡിസ് (24), ഗ്രെയിം സ്വാന്‍ (3*), റയാദ് എംറിത് (1), കെപി അപ്പണ്ണ (8*) എന്നിവരാണ് മറ്റ് പ്രധാന സ്‌കോറര്‍മാര്‍. ബില്‍വാര കിങ്‌സിനായി ശ്രീശാന്ത് നാല് ഓവറില്‍ 28 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് വീഴ്ത്തി തിളങ്ങി. ഫിഡല്‍ എഡ്വാര്‍ഡ്‌സ്, മോണ്ടി പനേസര്‍, രാഹുല്‍ ശര്‍മ, സുദീപ് ത്യാഗി, ടിം ബ്രെസ്‌നന്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതവും വീഴ്ത്തി.

Also Read : IND vs SA : നാല് പുതുമുഖങ്ങള്‍, ഒരാള്‍ ഐപിഎല്‍ കളിച്ചിട്ടില്ല!, രണ്ടും കല്‍പ്പിച്ച് ഇന്ത്യ

മികച്ച തുടക്കം ലഭിച്ചു

മികച്ച തുടക്കം ലഭിച്ചു

കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ബില്‍വാര കിങ്‌സിന് മികച്ച തുടക്കം തന്നെ ലഭിച്ചു. വില്യം പോര്‍ട്ടര്‍ഫീല്‍ഡ് (60) മോര്‍ണി വാന്‍ വെയ്ക്ക് (31) എന്നിവര്‍ ഓപ്പണിങ്ങില്‍ തിളങ്ങി. 9 ഓവറില്‍ 91 റണ്‍സിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ച ശേഷമാണ് കൂട്ടുകെട്ട് പൊളിഞ്ഞത്. പോര്‍ട്ടര്‍ഫീല്‍ഡ് 43 പന്തില്‍ 6 ഫോറും 3 സിക്‌സും പറത്തിയപ്പോള്‍ വാന്‍ വെയ്ക്ക് 18 പന്തില്‍ നാല് ഫോറും 1 സിക്‌സുമാണ് നേടിയത്.

Also Read : IPL 2023: നിലവിലെ ചാമ്പ്യന്മാര്‍, പക്ഷെ ഗുജറാത്ത് ഈ മൂന്ന് പേരെ വില്‍ക്കും!, ആരൊക്കെ?

വാട്‌സണ്‍ കസറി

വാട്‌സണ്‍ കസറി

മൂന്നാം നമ്പറില്‍ ഷെയ്ന്‍ വാട്‌സണ്‍ വെടിക്കെട്ട് ബാറ്റിങ്ങാണ് കാഴ്ചവെച്ചത്. 24 പന്തില്‍ 2 ഫോറും 5 സിക്‌സുമടക്കം 48 റണ്‍സുമായി വാട്‌സണ്‍ പുറത്താവാതെ നിന്നു. യൂസുഫ് പഠാനും (11 പന്തില്‍ 21) ഇര്‍ഫാന്‍ പഠാനും (13 പന്തില്‍ 23) അതിവേഗം റണ്‍സുയര്‍ത്തി ടീമിന്റെ വിജയത്തിന് അടിത്തറയേകി. രാജേഷ് ബിഷ്‌നോയ് (5*) പുറത്താവാതെ നിന്നു. ഗുജറാത്തിനായി ശ്രീനാഥ് അരവിന്ദ് രണ്ട് വിക്കറ്റും കെപി അപ്പണ്ണ, ഗ്രെയിം സ്വാന്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം നേടി.

Story first published: Tuesday, October 4, 2022, 7:23 [IST]
Other articles published on Oct 4, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+