For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2022: മുകേഷും ചേതനും ഓസ്‌ട്രേലിയയിലേക്ക്, പുതിയ തന്ത്രം മെനഞ്ഞ് ഇന്ത്യ

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ബാറ്റ്‌സ്മാന്‍മാര്‍ക്കെല്ലാം ഇടം കൈയന്‍ പേസര്‍മാര്‍ ദൗര്‍ബല്യമാണ്

1

മുംബൈ: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഈ മാസം 6ന് ഓസ്‌ട്രേലിയയിലേക്ക് വിമാനം കയറും. ടി20 ലോകകപ്പിന്റെ അവസാന ഘട്ട മുന്നൊരുക്കമെന്ന നിലയില്‍ ഇന്ത്യ ഓസ്‌ട്രേലിയയില്‍ സന്നാഹ മത്സരങ്ങള്‍ കളിക്കുന്നുണ്ട്. ലോകകപ്പില്‍ ജസ്പ്രീത് ബുംറയില്ലാതെ ഇറങ്ങുന്ന ഇന്ത്യ ഇപ്പോള്‍ നിര്‍ണ്ണായക നീക്കത്തിന് തയ്യാറെടുക്കുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ഇന്ത്യ നെറ്റ്‌സില്‍ പന്തെറിയിക്കാന്‍ കൂടുതല്‍ താരങ്ങളെ ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുപോകാനൊരുങ്ങുകയാണ്. ഇടം കൈയന്‍ പേസര്‍ മാരായ മുകേഷ് ചൗധരിയും ചേതന്‍ സക്കറിയയും ഇന്ത്യന്‍ ടീമിനൊപ്പം ഓസ്‌ട്രേലിയയിലേക്ക് പോകുമെന്നാണ് ഏറ്റവും ഒടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ബാറ്റ്‌സ്മാന്‍മാര്‍ക്കെല്ലാം ഇടം കൈയന്‍ പേസര്‍മാര്‍ ദൗര്‍ബല്യമാണ്.

ഇടം കൈയന്‍ പേസര്‍മാര്‍ ദൗര്‍ബല്യം

ഇടം കൈയന്‍ പേസര്‍മാര്‍ ദൗര്‍ബല്യം

ഇന്ത്യയുടെ സമീപകാല പ്രകടനങ്ങള്‍ നോക്കുമ്പോള്‍ അത് വ്യക്തമാവും. ഓസ്‌ട്രേലിയയിലെ പേസും ബൗണ്‍സും നിറഞ്ഞ മൈതാനത്തില്‍ ഇന്ത്യയെ വിറപ്പിക്കാന്‍ കെല്‍പ്പുള്ള പല ഇടം കൈയന്‍ പേസര്‍മാരുമുണ്ട്. മിച്ചല്‍ സ്റ്റാര്‍ക്ക്, ട്രന്റ് ബോള്‍ട്ട്, ഷഹിന്‍ ഷാ അഫ്രീദി എന്നിവരെല്ലാം ഇത്തരത്തില്‍ മികവ് കാട്ടുന്ന ഇടം കൈയന്‍മാരാണ്. ഇവരെല്ലാം ഇന്ത്യക്ക് വലിയ ഭീഷണി ഉയര്‍ത്തുന്നവരുമാണ്. അതുകൊണ്ട് തന്നെയാണ് ഇടം കൈയന്‍മാരെ ഒപ്പം കൂട്ടി കൂടുതല്‍ പരിശീലനം നടത്താന്‍ ഇന്ത്യ തയ്യാറെടുക്കുന്നത്.

മുകേഷ് അവസാന സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം മികവ് കാട്ടിയ ഇടം കൈയന്‍ പേസറാണ്. അതിവേഗക്കാരനല്ലെങ്കിലും മികച്ച ലൈനും ലെങ്തും സ്വിങ്ങും താരത്തിനുണ്ട്. ചേതന്‍ സക്കറിയ ആര്‍സിബിയുടെ നെറ്റ് ബൗളറായി തുടങ്ങുകയും പിന്നീട് രാജസ്ഥാന്‍ റോയല്‍സിലേക്കെത്തുകയും ഗംഭീര പ്രകടനം കാഴ്ചവെക്കുകയും ചെയ്തു. അവസാന സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ താരമായിരുന്നു ചേതന്‍.

Also Read : രോഹിത് ശര്‍മയേക്കാള്‍ ചെറുപ്പം, പക്ഷെ ഇതിനോടകം വിരമിച്ചു!, അഞ്ച് താരങ്ങളിതാ

ഉമ്രാനും സിറാജും ഒപ്പമുണ്ടാവും

ഉമ്രാനും സിറാജും ഒപ്പമുണ്ടാവും

ഇന്ത്യന്‍ ടീം മറ്റ് രണ്ട് താരങ്ങളെക്കൂടി നെറ്റ് ബൗളര്‍മാരായി കൂട്ടിയുണ്ട്. ഒരാള്‍ മുഹമ്മദ് സിറാജും രണ്ടാമത്തെയാള്‍ ഉമ്രാന്‍ മാലിക്കുമാണ്. സിറാജ് നേരത്തെ ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് കളിച്ചിട്ടുള്ള താരമാണ്. അവിടുത്തെ വേഗവും ബൗണ്‍സുമെല്ലാം സിറാജിന് നന്നായി അറിയാം. ന്യൂബോളില്‍ മികവ് കാട്ടുന്ന സിറാജിന് സ്വാഭാവികമായും ബൗണ്‍സുണ്ട്. അതുകൊണ്ട് തന്നെ സിറാജിനെ നേരിട്ട് പഠിക്കുന്നത് ഇന്ത്യക്ക് ഗുണം ചെയ്‌തേക്കും.

ഉമ്രാന്‍ മാലിക് അതിവേഗ പേസറാണ്. തുടര്‍ച്ചയായി 150 പ്ലസ് വേഗത്തിലെറിയാന്‍ കഴിയുന്ന ഉമ്രാനെ ഇന്ത്യ ടി20 ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് പറയുന്നവര്‍ ഏറെയാണ്. ഉമ്രാനെ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ നെറ്റ്‌സില്‍ നേരിടുന്നത് അതിവേഗ ബൗളര്‍മാരെ നേരിടുമ്പോള്‍ മത്സരത്തില്‍ സഹായിക്കും. ഉമ്രാന്റെ പേസ് ബൗളിങ് ഓസീസ് സാഹചര്യത്തില്‍ തിളങ്ങാന്‍ സാധിക്കുന്നതാണ്. എന്നാല്‍ അനുഭവസമ്പത്ത് കുറവുള്ള താരത്തെ ഇന്ത്യക്ക് നിലവില്‍ പരിഗണിക്കാന്‍ സാധിക്കില്ല. അവസരം കൊടുത്ത മത്സരങ്ങളില്‍ അദ്ദേഹം നന്നായി തല്ലുവാങ്ങിയിരുന്നു.

Also Read : 'ഇന്ത്യ സഹീര്‍ ഖാന്റെ പകരക്കാരനെ കണ്ടെത്തി', അവന്‍ ബെസ്റ്റ്, പ്രശംസിച്ച് കമ്രാന്‍ അക്മല്‍

ബുംറയുടെ അഭാവം തിരിച്ചടി

ബുംറയുടെ അഭാവം തിരിച്ചടി

ജസ്പ്രീത് ബുംറയുടെ അഭാവം ഇന്ത്യയെ ലോകകപ്പില്‍ തളര്‍ത്തുമെന്ന കാര്യം ഉറപ്പായിരിക്കുകയാണ്. പരിക്കേറ്റ ബുംറ വിശ്രമത്തിലായിരുന്നു. ടി20 ലോകകപ്പ് കളിക്കുമെന്ന ചെറിയ പ്രതീക്ഷ ബാക്കിയുണ്ടായിരുന്നെങ്കിലും അദ്ദേഹം ലോകകപ്പ് കളിക്കില്ലെന്ന് ഔദ്യോഗിക സ്ഥിരീകരണം ബിസിസി ഐയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുകയാണ്. ഇത്തവണത്തെ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ പ്രധാന പ്രശ്‌നം ബൗളിങ്ങാണ്. അതിന് പരിഹാരം കാണുകയും എളുപ്പമല്ല.

Story first published: Monday, October 3, 2022, 22:33 [IST]
Other articles published on Oct 3, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+