Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നിങ്ങള്‍ക്ക് ആരോടും അതു പറയാന്‍ കഴിയില്ല, ശ്രദ്ധ ഒരു കാര്യത്തില്‍ മാത്രമെന്ന് സഞ്ജു

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചതു മുതല്‍ എങ്ങും സഞ്ജു സാംസണ്‍ മയമാണ്. ടീമില്‍ നിന്നും അദ്ദേഹത്തെ തഴഞ്ഞതിനെതിരേ ക്രിക്കറ്റ് പ്രേമികളും മുന്‍ താരങ്ങളുമെല്ലാം രംഗത്തുവന്നിരുന്നു. സമീപകാലത്തു ദേശീയ ടീമിനായി ഇറങ്ങിയപ്പോഴെല്ലാം ബാറ്റിങില്‍ മോശമല്ലാത്ത പ്രകടനങ്ങള്‍ സഞ്ജു കാഴ്ടവച്ചിരുന്നു. അതുകൊണ്ടു തന്നെ ലോകകപ്പ് ടീമില്‍ അദ്ദേഹത്തിനു സ്ഥാനം ലഭിക്കുമെന്നു തന്നെയായിരുന്നു എല്ലാവരും പ്രതീക്ഷിക്കുകയും ആഗ്രഹിക്കുകയും ചെയ്തിരുന്നത്.

1

ലോകകപ്പ് ടീമില്‍ മാത്രമല്ല ഓസ്‌ട്രേലിയക്കെതിരേ ഇപ്പോള്‍ നടക്കുന്ന ടി20 പരമ്പരയിലും സൗത്താഫ്രിക്കയുമായി നടക്കാനിരിക്കുന്ന ടി20 പരമ്പരയിലും സഞ്ജുവിനു ഇടം ലഭിച്ചിരുന്നില്ല. ദേശീയ ടീമില്‍ സ്ഥാനം നഷ്ടമായതിനെക്കുറിച്ചും ടീമിനകത്തെ മല്‍സരത്തെക്കുറിച്ചും മനസ്സ് തുറന്നിരിക്കുകയാണ് അദ്ദേഹം. ന്യൂസിലാന്‍ഡ് എയ്‌ക്കെതിരായ അനൗദ്യോഗിക ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ ടീമിനെ നയിക്കാനെത്തിയപ്പോള്‍ സംസാരിക്കുകയായിരുന്നു സഞ്ജു.

2

ഇന്ത്യന്‍ ടീമില്‍ ഇടം നേടുകയെന്നത് വളരെധികം വെല്ലുവിളിയായി മാറിയിരിക്കുകയാണ്. വലിയ മല്‍സരമാണ് ടീമിനകത്തു ഇപ്പോള്‍ നടക്കുന്നത്. നിലവില്‍ ടീമിലുള്ള കളിക്കാര്‍ തമ്മില്‍പ്പോലും സ്ഥാനത്തിനായി വാശിയേറിയ മല്‍സരം നടക്കുകയാണ്. ഇങ്ങനെയുള്ള കാര്യങ്ങള്‍ നടക്കുമ്പോള്‍ സ്വന്തം കരിയറില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നത് പ്രധാനമാണെന്നു സഞ്ജു സാംസണ്‍ വ്യക്തമാക്കി.
ദേശീയ ടീമിനായി ഇതുവരെ 16 ടി20കളിലും ഏഴു ഏകദിനങ്ങളിലുമാണ് അദ്ദേഹം കളിച്ചിട്ടുള്ളത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം സഞ്ജുവിനു കൂടുതല്‍ അവസരങ്ങളും ലഭിച്ചിരുന്നു.

സ്റ്റോക്‌സുമായി ഹര്‍ദിക്കിനെ താരതമ്യം ചെയ്യരുത്!, ഇംഗ്ലണ്ട് താരം വേറെ ലെവല്‍-റാഷിദ് ലത്തീഫ്

3

ഇപ്പോഴത്തെ സ്വന്തം പ്രകടനത്തില്‍ ഞാന്‍ സന്തോഷവാനാണ്. കൂടുതല്‍ മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്നു. നമ്മുടെ ടീമിലുള്ള കളിക്കാര്‍ അവിശ്വസനീയ കഴിവുള്ളവരാണ്. അതുകണ്ടു തന്നെ ഓരോ വ്യക്തിയെയും ഇതു കൂടുതല്‍ സ്വയം മെച്ചപ്പെടുത്താന്‍ സഹായിക്കുകയും ചെയ്യുന്നു. ഞങ്ങള്‍ സ്വയം വെല്ലുവിളിച്ചുകൊണ്ടിരിക്കുകയാണ്. ഓരോ തവണ അവസരം ലഭിക്കുമ്പോഴും നന്നായി പെര്‍ഫോം ചെയ്യാനാണ് തങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും സഞ്ജു സാംസണ്‍ പറയുന്നു.

4

ലോകകപ്പ്, ഓസ്‌ട്രേലിയ, സൗത്താഫ്രിക്ക പരമ്പരകള്‍ എന്നിവയില്‍ തഴയപ്പെട്ടതിന്റെ നിരാശയില്‍ നില്‍ക്കെയാണ് സഞ്ജുവിനെ തേടി ഇന്ത്യന്‍ എ ടീമിനെ നായകസ്ഥാനമെത്തിയത്. മൂന്നു മല്‍സരങ്ങളുടെ പരമ്പരയിലാണ് ഇന്ത്യയും കിവീസും ഏറ്റുമുട്ടുന്നത്.

IND vs AUS T20: രോഹിത്തിന്റെ ആ ശൈലിയാണ് പ്രശ്‌നം, എനിക്കത് ഇഷ്ടമാവുന്നില്ല!-ആകാശ് ചോപ്ര

5

ഇന്ത്യന്‍ ടീമിനായി ഈ വര്‍ഷം ഓപ്പണിങ് മുതല്‍ ഫിനിഷിങ് വരെ പല റോളുകളില്‍ സഞ്ജു സാംസണ്‍ കളിച്ചിരുന്നു. അയര്‍ലാന്‍ഡുമായുള്ള ടി20യില്‍ ഓപ്പണറായി ഇറങ്ങി അദ്ദേഹം കന്നി ഫിഫ്റ്റി കുറിച്ചിരുന്നു. അവസാനമായി സിംബാബ്‌വെയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ മധ്യനിരയിലായിരുന്നു താരം.

6

വ്യത്യസ്ത റോളുകളില്‍ കളിക്കുകയെന്നത് ഞാന്‍ കുറച്ചു വര്‍ഷങ്ങളായി ചെയ്തു കൊണ്ടിരിക്കുന്ന കാര്യമാണ്. ഏതു റോളിലും കളിക്കാനുള്ള ആത്മവിശ്വാസം ഇപ്പോള്‍ എനിക്കുണ്ട്. നിങ്ങള്‍ സ്ഥിരമായി ഒരു സ്ഥാനത്ത് ഉറച്ചു നില്‍ക്കാന്‍ പാടില്ല. ഞാന്‍ ഓപ്പണറാണെന്നോ, ഫിനിഷറാണെന്നോ നിങ്ങള്‍ക്കു ആളുകളോടു പറയാന്‍ സാധിക്കില്ല. കഴിഞ്ഞ മൂന്ന്- നാലു വര്‍ഷത്തിനിടെ വ്യത്യസ്ത റോളുകളില്‍ കളിച്ചത് തന്റെ ഗെയിമിനു പുതിയ മാനം നല്‍കിയതായും സഞ്ജു സാംസണ്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Thursday, September 22, 2022, 12:35 [IST]
Other articles published on Sep 22, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+