സ്റ്റോക്‌സുമായി ഹര്‍ദിക്കിനെ താരതമ്യം ചെയ്യരുത്!, ഇംഗ്ലണ്ട് താരം വേറെ ലെവല്‍-റാഷിദ് ലത്തീഫ്

ഇന്ത്യയുടെ സൂപ്പര്‍ ഓള്‍റൗണ്ടറാണ് ഹര്‍ദിക് പാണ്ഡ്യ. പരിക്കിനെത്തുടര്‍ന്ന് വലിയ പ്രതിസന്ധി നേരിട്ട താരം ഗംഭീര തിരിച്ചുവരവാണ് കരിയറില്‍ നടത്തിയത്. 2022ലെ ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ കിരീടം ചൂടിച്ചെത്തിയ ഹര്‍ദിക് ഇപ്പോള്‍ ഇന്ത്യയുടെ ഭാവി നായകനെന്ന നിലയിലേക്ക് വളര്‍ന്നിരിക്കുന്നു. ബാറ്റിങ്ങിലും ബൗളിങ്ങിലും വലിയ പക്വത കാട്ടാന്‍ ഹര്‍ദിക്കിന് സാധിക്കുന്നുണ്ട്. ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ടി20യില്‍ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനമാണ് ഹര്‍ദിക് നടത്തിയത്.
ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളായി ഹര്‍ദിക് പാണ്ഡ്യ മാറിയെന്ന് പറയാം. ഇപ്പോഴിതാ ഇംഗ്ലണ്ടിന്റെ ബെന്‍ സ്‌റ്റോക്‌സുമായി ഹര്‍ദിക് പാണ്ഡ്യയെ താരതമ്യപ്പെടുത്തുന്നതിനോട് പ്രതികരിച്ചിരിക്കുകയാണ് മുന്‍ പാകിസ്താന്‍ ക്യാപ്റ്റന്‍ റാഷിദ് ലത്തീഫ്. നിലവില്‍ ഇംഗ്ലണ്ട് ടെസ്റ്റ് ടീം നായകനായ സ്റ്റോക്‌സ് 2019ലെ ഇംഗ്ലണ്ടിന്റെ ഏകദിന ലോകകപ്പ് കിരീട നേട്ടത്തില്‍ നിര്‍ണ്ണായക പങ്കാണ് വഹിച്ചത്.

ഹര്‍ദിക്കിനെക്കാളും മികച്ചവന്‍ സ്റ്റോക്‌സാണെന്നാണ് റാഷിദ് അഭിപ്രായപ്പെടുന്നത്. 'ഹര്‍ദിക് മികച്ച താരമാണെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ ഇതൊരു മൂന്ന് മത്സര പരമ്പരയാണ്. ഇത്തരം പരമ്പരകളില്‍ ഇങ്ങനെയുള്ള പ്രകടനങ്ങള്‍ സ്വാഭാവികമായും കാണാനാവും. ഏഷ്യാ കപ്പിലും ഇത്തരം പ്രകടനങ്ങള്‍ കണ്ടിരുന്നു. ബെന്‍ സ്റ്റോക്‌സ് തന്റെ മികവ് തെളിയിച്ച താരമാണ്. ഇംഗ്ലണ്ടിനായി ലോകകപ്പ് നേടുകയും ടെസ്റ്റ് മത്സരങ്ങള്‍ ജയിക്കുകയും ചെയ്തിട്ടുള്ള താരമാണവന്‍'-റാഷിദ് പറഞ്ഞു.
ഹര്‍ദിക് പന്തുകൊണ്ടും ബാറ്റുകൊണ്ടും ഫീല്‍ഡിങ്ങുകൊണ്ടും മത്സരഫലത്തെ മാറ്റിമറിക്കാന്‍ കഴിവുള്ളവനാണ്. എന്നാല്‍ സ്ഥിരത പ്രശ്‌നമാണ്. തിളങ്ങുന്ന മത്സരങ്ങളില്‍ എതിരാളികളുടെ ഉറക്കം കെടുത്തുന്നവനാണെങ്കിലും എല്ലാ മത്സരങ്ങളിലും മികവ് തുടരുക ഹര്‍ദിക്കിനെ സംബന്ധിച്ച് പ്രയാസമാണെന്ന് തന്നെ പറയാം. ടി20യിലെ ഹര്‍ദിക്കിന്റെ ശരാശരി 25ല്‍ താഴെയാണെന്നതാണ് മറ്റൊരു വസ്തുത.
രോഹിത്തിന്റെ ടി20 അരങ്ങേറ്റത്തിന് 15 വര്‍ഷം, സഹകളിക്കാര്‍ ഇന്നെവിടെ?, ഒരാള്‍ പോലീസ്

'ഹര്‍ദിക്കിന്റെ നിലവിലെ പ്രകടനം വിലയിരുത്തി ബെന്‍ സ്റ്റോക്‌സുമായി താരതമ്യം ചെയ്യാനാവില്ല. കാരണം വലിയ ട്രോഫികളില്‍ സ്റ്റോക്‌സിന് മുന്‍തൂക്കമുണ്ട്. ഹര്‍ദിക്കിനെക്കാള്‍ ഒരുപടി മുന്നില്‍ത്തന്നെയാണ് സ്റ്റോക്‌സ്. എന്നാല്‍ ഓസീസിനെതിരായ ഹര്‍ദിക്കിന്റെ പ്രകടനം മികച്ചതായിരുന്നു. എന്നാല്‍ അത് സ്റ്റോക്‌സിന്റെ പ്രകടനങ്ങളെക്കാള്‍ മുകളില്‍ നില്‍ക്കുന്നതാണോയെന്ന് പറയുക പ്രയാസമാണ്'-റാഷിദ് കൂട്ടിച്ചേര്‍ത്തു.
IND vs AUS T20: 'ഹിറ്റ്മാനൊക്കെ കാഴ്ചക്കാര്‍', ഓസീസിനെതിരേ കോലിക്ക് ആറ് വമ്പന്‍ റെക്കോഡ്

രോഹിത് ശര്‍മക്ക് ശേഷം ഇന്ത്യയുടെ ടി20 നായകനെന്ന നിലയിലേക്ക് വളര്‍ന്നുവരാന്‍ കഴിവ് ഹര്‍ദിക്കിനുണ്ട്. തന്റെ പ്രകടനത്തെ ബാധിക്കാതെ ടീമിനെ നയിക്കാന്‍ ഹര്‍ദിക്കിന് സാധിക്കുന്നു. ഇത് ഐപിഎല്ലൂടെ താരം തെളിയിച്ചതാണ്. കെ എല്‍ രാഹുലിനെ ഇന്ത്യ വൈസ് ക്യാപ്റ്റനായി പരിഗണിക്കുന്നു. എന്നാല്‍ ഇന്ത്യക്ക് കൂടുതല്‍ ഗുണം ചെയ്യുന്ന ഭാവി നായകന്‍ ഹര്‍ദിക് തന്നെയാവും.
ഇന്ത്യക്കൊപ്പം വലിയ ഭാവി ഹര്‍ദിക്കിന് പ്രതീക്ഷിക്കപ്പെടുന്നു. ടെസ്റ്റിലേക്ക് ഇനിയൊരു തിരിച്ചുപോക്ക് ഹര്‍ദിക്കിന് പ്രയാസമാവും. എന്നാല്‍ പരിമിത ഓവറില്‍ ഇന്ത്യയുടെ നെടുന്തൂണായി താരമുണ്ടാവും. രോഹിത്തും കോലിയും കളമൊഴിയുന്നതോടെ ഇന്ത്യയുടെ ടോപ് ഓഡറിലേക്ക് ഹര്‍ദിക് എത്താനുള്ള സാധ്യതയുമുണ്ട്. ഐപിഎല്ലില്‍ നാലാം നമ്പറിലും മൂന്നാം നമ്പറിലുമെല്ലാം ബാറ്റ് ചെയ്ത് മികവ് കാട്ടാന്‍ ഹര്‍ദിക്കിനായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications