Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ഇതാണ് ഹീറോയിസം- എത്തിയത് 36 മണിക്കൂര്‍ മുമ്പ്! സിഎസ്‌കെയുടെ തുറുപ്പുചീട്ടായി കറെന്‍

അബുദാബി: ഐപിഎല്ലില്‍ ഇതുപോലെയൊരു തുടക്കം അധികം പേര്‍ക്കും ലഭിക്കില്ല. ഉദ്ഘാടന മല്‍സരത്തില്‍ തന്നെ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഹീറോയായി മാറിയതിന്റെ ആഹ്ലാദത്തിലാണ് ഇംഗ്ലണ്ടിന്റെ യുവ ഓള്‍റൗണ്ടര്‍ സാം കറെന്‍. സിഎസ്‌കെയ്‌ക്കൊപ്പം താരത്തിന്റെ കന്നി മല്‍സരം കൂടിയായിരുന്നു ഇത്.

കഴിഞ്ഞ സീസണില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ താരമായിരുന്നു കറെന്‍. ഇത്തവണ പരിചയസമ്പന്നനായ വിന്‍ഡീസ് ഓള്‍റൗണ്ടര്‍ ഡ്വയ്ന്‍ ബ്രാവോയ്ക്കു പൂര്‍ണ ഫിറ്റല്ലാത്തതിനെ തുടര്‍ന്ന് പിന്മാറേണ്ടി വന്നതോടെയാണണ് പകരം കറെന് നറുക്കുവീണത്. ഈ അവസരം ഇംഗ്ലീഷ് താരം ശരിക്കും മുതലെടുക്കുകയും ചെയ്തു.

36 മണിക്കൂര്‍ മുമ്പ് മാത്രമെത്തി

36 മണിക്കൂര്‍ മുമ്പ് മാത്രമെത്തി

ഐപിഎല്ലിലെ ഉദ്ഘാടന മല്‍സരത്തിനു വെറും 36 മണിക്കൂര്‍ മുമ്പായിരുന്നു കറെന്‍ യുഎഇയിലെത്തിയത്. ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും തമ്മില്‍ നടന്ന മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയില്‍ താരം കളിച്ചിരുന്നു. ഇത് അവസാനിച്ചതിനു പിന്നാലെയാണ് കറെന്‍ ഐപിഎല്ലിനായി സിഎസ്‌കെയില്‍ പറന്നിറങ്ങിയത്.
മുംബൈക്കെതിരേ കറെന് കളിക്കാനാവുമോയെന്ന കാര്യം പോലും നേരത്തേ സംശയത്തിലായിരുന്നു. ക്വാറന്റീന്‍ പെരുമാറ്റച്ചട്ടങ്ങളായിരുന്നു ഇതിനു കാരണം. ഒടുവവില്‍ അവസാന നിമിഷമാണ് കറെന് കളിക്കാന്‍ അനുമതി ലഭിച്ചത്.

വരവറിയിച്ച് കറെന്‍

വരവറിയിച്ച് കറെന്‍

ഓള്‍റൗണ്ട് പ്രകടനമാണ് കറെന്‍ കളിയില്‍ കാഴ്ചവച്ചത്. ആദ്യം ബൗളിങിലും ഫീല്‍ഡിങിലും മിന്നിയ താരം പിന്നീട് ബാറ്റിങിലും ഇടിവെട്ട് പ്രകടനം നടത്തി. നാലോവറില്‍ 28 റണ്‍സ് വിട്ടുകൊടുത്ത കറെന്‍ മിന്നുന്ന ഫോമിലുള്ള മുംബൈ ഓപ്പണര്‍ ക്വിന്റണ്‍ ഡികോക്കിനെ പുറത്താക്കിയിരുന്നു. കൂടാതെ രണ്ടു ക്യാച്ചുകളെടുത്ത് ഫീല്‍ഡിങിലും അദ്ദേഹം തന്റെ സാന്നിധ്യമറിയിച്ചു.
പിന്നീട് ബാറ്റിങിലും കറെന്‍ തന്റെ മികവ് കാണിച്ചുതന്നു. സിഎസ്‌കെയ്ക്കു 18 പന്തില്‍ ജയിക്കാന്‍ 29 റണ്‍സ് വേണമെന്നിരിക്കെയാണ് കറെനു ബാറ്റിങില്‍ പ്രൊമോഷന്‍ നല്‍കി ധോണി ക്രീസിലേക്ക് അയക്കുന്നത്. ഈ ഓവറില്‍ ഓരോ സിക്‌സറും ബൗണ്ടറിയും താരം പറത്തി. ബുറയുടെ തൊട്ടടുത്ത ഓവറില്‍ കറെന്‍ വീണ്ടുമൊരു സിക്‌സര്‍ കൂടി പായിച്ചതോടെ സിഎസ്‌കെ വിജയം ഏറക്കുറെ ഉറപ്പാക്കുകയും ചെയ്തു. ആറു പന്തില്‍ രണ്ടു സിക്‌സറും ഒരു ബൗണ്ടറിയുമടക്കം 18 റണ്‍സെടുത്ത കറെന്‍ തന്റെ ദൗത്യം പൂര്‍ത്തിയാക്കിയാണ് ക്രീസ് വിട്ടത്.

ബാറ്റിങ് പ്രൊമോഷന്‍

ബാറ്റിങ് പ്രൊമോഷന്‍

തനിക്കും മുമ്പ് ധോണി ബാറ്റിങില്‍ പ്രൊമോഷന്‍ നല്‍കിയപ്പോള്‍ ശരിക്കും അദ്ഭുതപ്പെട്ടതായി മല്‍സരശേഷം കറെന്‍ പറഞ്ഞു. ധോണി ശരിക്കും ജീനിയസാണ്. അദ്ദേഹം എന്തായിരിക്കും ചിന്തിക്കുകയെന്ന് നമുക്ക് ഊഹിക്കാന്‍ പറ്റില്ല. ഒന്നുകില്‍ സിക്‌സ് അല്ലെങ്കില്‍ ഔട്ട് എന്ന മനോഭാവത്തോടെയാണ് കളിച്ചത്. ഈ മല്‍സരത്തില്‍ ഇതായിരുന്നു വേണ്ടിയിരുന്നത്. വളരെ മികച്ച വിജയമായിരുന്നു ഇത്. ജയത്തോടെ തന്നെ തുടങ്ങാനായത് മഹത്തായ കാര്യമാണെന്നും കറെന്‍ കൂട്ടിച്ചേര്‍ത്തു.

Note: The images used are representational

Story first published: Sunday, September 20, 2020, 13:40 [IST]
Other articles published on Sep 20, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+