കോലിയെ ധോണി വളര്‍ത്തി, എന്നാല്‍ പാക് ടീമില്‍ ആരും എന്നെ പിന്തുണച്ചില്ല- അഹ്‌മദ് ഷഹ്‌സാദ്

കറാച്ചി: ഇന്ത്യന്‍ മുന്‍ നായകന്‍ വിരാട് കോലിയുടെ രൂപ സാദൃശ്യംകൊണ്ട് വലിയ പ്രശസ്തി ലഭിച്ച പാകിസ്താന്‍ താരമാണ് അഹ്‌മദ് ഷഹ്‌സാദ്. കോലിയുടെ മുഖച്ഛായയുമായി നല്ല സാമ്യതയുള്ള ഷഹ്‌സാദ് പാക് ടീമിന് വലിയ പ്രതീക്ഷ നല്‍കിയ താരങ്ങളിലൊരാളാണ്. എന്നാല്‍ അധികം വളരാന്‍ അദ്ദേഹത്തിനായില്ല. പാകിസ്താനായി 13 ടെസ്റ്റില്‍ നിന്ന് 40.92 ശരാശരിയില്‍ 982 റണ്‍സും 81 ഏകദിനത്തില്‍ നിന്ന് 32.56 ശരാശരിയില്‍ 2605 റണ്‍സും 59 ടി20യില്‍ നിന്ന് 1471 റണ്‍സുമാണ് അദ്ദേഹം നേടിയത്.

ടി20യില്‍ വലിയ പ്രകടനം നടത്തിയില്ലെങ്കിലും ഏകദിനത്തിലും ടെസ്റ്റിലും തരക്കേടില്ലാത്ത പ്രകടനമാണ് ഷഹ്‌സാദ് കാഴ്ചവെച്ചത്. എന്നാല്‍ എപ്പോഴോ ടീമില്‍ നിന്ന് തഴയപ്പെട്ടു. 30കാരനായ താരം 2019ല്‍ ടി20യാണ് പാക് ജേഴ്‌സിയില്‍ അവസാനമായി കളിച്ചത്. 2017ല്‍ അവസാന ഏകദിനവും ടെസ്റ്റും കളിച്ച താരം പിഎസ്എല്ലിലടക്കം മികവ് കാട്ടുന്നുണ്ടെങ്കിലും ദേശീയ ടീമിലേക്ക് തിരിച്ചുവരവിന് വഴിതുറന്നില്ല.

ഒറ്റ ടി20യില്‍ മാത്രം ടീമിനെ നയിച്ചു, പിന്നെ ക്യാപ്റ്റനാക്കിയില്ല, അഞ്ച് സൂപ്പര്‍ താരങ്ങളിതാഒറ്റ ടി20യില്‍ മാത്രം ടീമിനെ നയിച്ചു, പിന്നെ ക്യാപ്റ്റനാക്കിയില്ല, അഞ്ച് സൂപ്പര്‍ താരങ്ങളിതാ

ഇപ്പോഴിതാ വിരാട് കോലിയെ വളരാന്‍ എംഎസ് ധോണി സഹായിച്ചെന്നും എന്നാല്‍ പാകിസ്താന്റെ സീനിയര്‍ താരങ്ങള്‍ പിന്തുണ നല്‍കിയില്ലെന്നും ആരോപിച്ചിരിക്കുകയാണ് അഹ്‌മദ് ഷഹ്‌സാദ്. പരിശീലകന്‍ വഖാര്‍ യൂനിസാണ് തന്റെ കരിയര്‍ നശിപ്പിച്ചതെന്നും അദ്ദേഹം നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഷഹ്‌സാദ് ആഭ്യന്തര ക്രിക്കറ്റ് കളിച്ച് മികവ് കാട്ടിയിട്ട് ദേശീയ ടീമിലേക്ക് തിരിച്ചുവന്നാല്‍ മതിയെന്ന നിലപാട് പിസിബി എടുത്തതെന്നുമാണ് ഷഹ്‌സാദ് ആരോപിച്ചത്.

ഇംഗ്ലണ്ടില്‍ ഹിറ്റ്മാന്‍ 'വേറെ ലെവല്‍', ഈ അഞ്ച് ഇംഗ്ലണ്ട് താരങ്ങളെക്കാള്‍ കൂടുതല്‍ സെഞ്ച്വറി

'വഖാര്‍ യൂനിസ് പിസിബിക്ക് നല്‍കിയെന്ന് പറയുന്ന റിപ്പോര്‍ട്ട് ഞാന്‍ നേരിട്ട് കണ്ടിട്ടില്ല. എന്നാല്‍ പിസിബി വൃത്തം എന്നോട് ഇതിനെക്കുറിച്ച് പറഞ്ഞിരുന്നു. എന്നാല്‍ ഞാന്‍ വിശ്വസിക്കുന്നത് ഇത്തരം കാര്യങ്ങളൊക്കെ നേര്‍ക്കുനേര്‍ പറയണമെന്നാണ്. ആ വെല്ലുവിളി ഏറ്റെടുക്കാന്‍ ഞാന്‍ തയ്യാറാണ്. എന്നിട്ട് തീരുമാനിക്കാം ആരാണ് ശരിയെന്നും തെറ്റെന്നും. വഖാറിന്റെ വാക്കുകളാണ് എന്റെ കരിയര്‍ തകര്‍ത്തത്. എല്ലാം നേരത്തെ മുന്‍കൂട്ടി തീരുമാനിച്ചിരുന്നു. അവര്‍ക്ക് വേണ്ടിയിരുന്നത് ഒരു വെടിക്ക് രണ്ട് പക്ഷിയെയായിരുന്നു.

ഞാന്‍ ഇതിന് മുമ്പും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. വിരാട് കോലിക്ക് കരിയറില്‍ ഇത്രയും വളരാന്‍ സാധിച്ചത് എംഎസ് ധോണിയുടെ പിന്തുണകൊണ്ടാണ്. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ പാകിസ്താന്‍ ക്രിക്കറ്റിലതില്ല. സീനിയര്‍ താരങ്ങളും മുന്‍ താരങ്ങളുമൊന്നും പുതിയ താരങ്ങള്‍ ക്രിക്കറ്റില്‍ ശോഭിക്കുന്നത് കാണാന്‍ ആഗ്രഹിക്കുന്നില്ല. പാകിസ്താന്‍ ക്രിക്കറ്റിന്റെ വിധിയാണിത്'-ഷഹ്‌സാദ് പറഞ്ഞു.

വരവറിയിച്ചത് പരമ്പരയിലെ താരമായി, ഇന്ത്യയുടെ അഞ്ച് പേരിതാ, കോലിയും രോഹിത്തുമില്ല

കോലിയോടൊപ്പമുള്ള ഷഹ്‌സാദിന്റെ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വളരെ വൈറലായിരുന്നു. ഇന്ത്യ-പാക് മത്സരത്തിനെത്തുമ്പോള്‍ കോലിയോട് സംസാരിക്കാനും ഷഹ്‌സാദ് ശ്രമിക്കാറുണ്ട്. എന്നാല്‍ മോശം പെരുമാറ്റംകൊണ്ട് പല തവണ ഷഹ്‌സാദ് വിവാദത്തില്‍ പെട്ടിട്ടുണ്ട്. ശ്രീലങ്കന്‍ ഓപ്പണര്‍ തിലകരത്‌ന ദില്‍ഷനോട് വര്‍ഗീയമായി പെരുമാറിയത് വലിയ വിവാദമായിരുന്നു. എന്തായാലും ഷഹ്‌സാദ് ഇനി പാക് ടീമിലേക്ക് തിരിച്ചെത്താനുള്ള സാധ്യത വളരെ കുറവാണെന്ന് തന്നെ പറയാം.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Read more about: virat kohli ഇന്ത്യ
Story first published: Saturday, June 25, 2022, 20:47 [IST]
Other articles published on Jun 25, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X