
പാക് ജേര്‍ണലിസ്റ്റിന്റെ ട്വീറ്റ് ഇങ്ങനെ
സമ്മര്‍ദ്ദമില്ലാത്ത മത്സരങ്ങളിലാണ് കോലിയെ ഏറ്റവും മികച്ചവനായി കാണാന്‍ സാധിക്കുന്നത്. ബാറ്റിങ്ങിന് വലിയ പിന്തുണയുള്ള പിച്ചുകളിലും കോലിക്ക് തിളങ്ങാനാവും. ഇന്ത്യക്ക് കോലിയെ ആവിശ്യം ഓസ്‌ട്രേലിയക്കെതിരായ വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയിലാണ് എന്നാണ് ഫാരിദ് ഖാന്റെ ട്വീറ്റ്.
ഫാരിദിന്റെ ട്വീറ്റ് കോലിയോടുള്ള അസൂയകൊണ്ടാണെന്നാണ് ഇന്ത്യന്‍ ആരാധകര്‍ പറയുന്നത്. പാകിസ്താന്‍ ടീം തട്ടകത്തില്‍ നാണംകെടുമ്പോഴും ഇന്ത്യ തകര്‍പ്പന്‍ നേട്ടങ്ങള്‍ സ്വന്തമാക്കുന്നതില്‍ അസൂയപ്പെട്ടിട്ട് കാര്യമില്ലെന്നും ആരാധകര്‍ പറയുന്നു.
Also Read: IND vs SL: കിങ് ഈസ് ബാക്ക്, കോലിക്ക് വീണ്ടും സെഞ്ച്വറി, സച്ചിന്‍ വഴിമാറേണ്ടി വരും

കോലി എന്നും രാജാവാണ്
വിരാട് കോലി ക്രിക്കറ്റിലെ യുവരാജാവാണെന്നാണ് ആരാധകര്‍ പറയുന്നത്. കാര്യവട്ടത്ത് ഇന്ത്യയുടെ വിജയത്തിന് പിന്നാലെ ഗ്രൗണ്ട് സ്റ്റാഫുകളിലൊരാള്‍ വിരാട് കോലിയുടെ കാലില്‍തൊട്ട് അനുഗ്രഹം വാങ്ങിയിരുന്നു. ഇതിന്റെ ചിത്രങ്ങളടക്കം പങ്കുവെച്ചാണ് ആരാധകര്‍ പാക് ജേര്‍ണലിസ്റ്റിന് മറുപടി നല്‍കിയത്.
പാക് നായകന്‍ ബാബര്‍ അസമിനെപ്പോലെയല്ല കോലിയെന്നും ഇതിഹാസമാണെന്നും കോലിയുടെ കണക്കുകളില്‍ നിന്ന് അത് വ്യക്തമാകുമെന്നും ആരാധകര്‍ പറയുന്നു. പാക് മാധ്യമപ്രവര്‍ത്തകനെ പരിഹസിച്ചും കോലിയുടെ കണക്കുകള്‍ നിരത്തിയുമാണ് ആരാധകര്‍ തിരിച്ചടിച്ചത്.

ബാബര്‍ ഞങ്ങളുടെ അഭിമാനം
പാകിസ്താന്‍ നായകന്‍ ബാബര്‍ അസമിനെ പരിഹസിച്ച് ഒരു ആരാധകന്‍ രംഗത്തെത്തിയതോടെ ഫാരിദ് മറുപടിയുമായെത്തി. '2020ന് മുമ്പ് വരെ കോലിയുമായി ആരെയും താരതമ്യം ചെയ്യാന്‍ സാധിക്കില്ലായിരുന്നു. ബാബറിന്റെ ടെസ്റ്റ് ക്രിക്കറ്റിലെ ഫോം മാത്രമാണ് അല്‍പ്പം പ്രശ്‌നം.
അവന്‍ ടെസ്റ്റിലും ഫോം കണ്ടെത്തി തിരിച്ചെത്തുമെന്നാണ് കരുതുന്നത്. ബാബര്‍ ഞങ്ങളുടെ അഭിമാനമാണ്. അവനെ ഞങ്ങളെല്ലാവരും സ്‌നേഹിക്കുന്നു'- ഫാരിദ് കുറിച്ചു. എന്നാല്‍ സമീപകാലത്തായി വലിയ വിമര്‍ശനങ്ങളാണ് ബാബറിനെതിരേ ഉയരുന്നത്.
നായകനായും ബാറ്റ്‌സ്മാനായും ബാബറിന് അവസരത്തിനൊത്തുയരാനാവുന്നില്ല. അധികം വൈകാതെ ബാബറിനെ നായകസ്ഥാനത്ത് നിന്ന് പാകിസ്താന്‍ മാറ്റാനും സാധ്യതയുണ്ട്. നിലവിലെ സാഹചര്യത്തില്‍ കോലിയോട് ഒരിക്കലും ബാബറിനെ താരതമ്യപ്പെടുത്താനാവില്ലെന്നതാണ് വസ്തുത.
Also Read: IND vs SL: സൂര്യകുമാര്‍ ആറാം നമ്പറില്‍! ആന മണ്ടത്തരം-ആരാധകര്‍ കലിപ്പില്‍, പ്രതികരണം

കോലി നൂറ്റാണ്ടുകളുടെ ഇതിഹാസം
ഈ ഒരു കാലഘട്ടത്തില്‍ മാത്രം ഒതുങ്ങുന്ന താരമല്ല വിരാട് കോലിയെന്നാണ് ആരാധകര്‍ പറയുന്നത്. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ഏകദിന സെഞ്ച്വറികളെ അധികം വൈകാതെ കോലി തകര്‍ത്തേക്കും. 100 അന്താരാഷ്ട്ര സെഞ്ച്വറിയെന്ന സച്ചിന്റെ റെക്കോഡും കോലിക്ക് മുമ്പില്‍ വഴിമാറിയേക്കും.
ടി20 ലോകകപ്പില്‍ പാകിസ്താനെതിരേ ഇന്ത്യയെ ഒറ്റക്ക് വിജയിപ്പിച്ചവനാണ് കോലി. അന്ന് കോലി നേടിയ സിക്‌സുകളുടെ ക്ഷീണം മാറാന്‍ പാകിസ്താന് ഇനിയും സമയം വേണ്ടിവരുമെന്നാണ് ആരാധകര്‍ പരിഹസിക്കുന്നത്.
ഈ വര്‍ഷം ഏകദിന ലോകകപ്പ് നടക്കാനിരിക്കെ കോലിയുടെ ഫോം ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്നു. ഇന്ത്യ വേദിയാവുന്ന ലോകകപ്പില്‍ പാകിസ്താന്‍ കളിക്കാന്‍ തയ്യാറാവുമോയെന്നതാണ് ഇനി അറിയേണ്ടത്. എന്തായാലും കോലിയെപ്പോലൊരു പ്രതിഭ സമീപകാലത്തൊന്നും ലോക ക്രിക്കറ്റിലുണ്ടായിട്ടില്ലെന്ന് പറയാം.


Click it and Unblock the Notifications












