സച്ചിനൊന്നും 'ഇരയല്ല', പക്ഷെ അവനെതിരേ പന്തെറിയാന്‍ പേടി- തുറന്ന് പറഞ്ഞ് മുരളീധരന്‍

ലോക ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച സ്പിന്‍ മാന്ത്രികനാണ് മുത്തയ്യ മുരളീധരന്‍. വലം കൈയന്‍ സ്പിന്നറായി ദൂസ്‌രകൊണ്ടും ഗൂഗ്ലികൊണ്ടും ലോക ക്രിക്കറ്റിനെ അടക്കിഭരിച്ച മുരളീധരന്‍ ടെസ്റ്റില്‍ 800 വിക്കറ്റുകള്‍ നേടിയാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് പടിയിറങ്ങിയത്.
കളിച്ചകാലമത്രെയും സ്പിന്‍ ബൗളിങ്ങിന്റെ മനോഹാരിത കാട്ടിക്കൊടുക്കുവാന്‍ മുരളീധരനായി. ലോക ക്രിക്കറ്റില്‍ വാഴ്ത്തപ്പെട്ട ബാറ്റ്‌സ്മാന്‍മാരെല്ലാം മുരളിക്ക് മുന്നില്‍ വട്ടം കറങ്ങി. ഏഷ്യയില്‍ മാത്രമല്ല വിദേശ രാജ്യങ്ങളിലും തന്റെ മാന്ത്രിക വിരലുകള്‍ക്കൊണ്ട് അദ്ദേഹം പന്തില്‍ വിസ്മയം തീര്‍ത്തു.
ലോക ക്രിക്കറ്റില്‍ മുരളീധരനെപ്പോലെ ബാറ്റ്‌സ്മാന്‍മാര്‍ ഭയപ്പെട്ട മറ്റൊരു സ്പിന്നറില്ലെന്ന് പറയാം. ഏത് ബാറ്റ്‌സ്മാനെയും വീഴ്ത്തുന്ന മുരളിക്ക് കരിയറില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, റിക്കി പോണ്ടിങ്, ജാക്‌സ് കാലിസ് എന്നിവരൊന്നും വലിയ വെല്ലുവിളിയായി തോന്നിയിട്ടില്ല.
എന്നാല്‍ തന്നെ ഭയപ്പെടുത്തിയിരുന്ന രണ്ട് ബാറ്റ്‌സ്മാന്‍മാര്‍ ആരൊക്കെയാണെന്ന് ഒരിക്കല്‍ മുത്തയ്യ മുരളീധരന്‍ വെളിപ്പെടുത്തുകയുണ്ടായി. ലോക ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ മുരളീധരനെ വിറപ്പിച്ച ബാറ്റ്‌സ്മാന്‍ ആരാണെന്ന് നോക്കാം.

ഭയപ്പെട്ടത് സെവാഗിനെ
ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ വീരേന്ദര്‍ സെവാഗിനെയാണ് മുരളീധരന്‍ ഭയപ്പെടുത്തിയ ബാറ്റ്‌സ്മാനെന്ന് വിശേഷിപ്പിച്ചത്. സെവാഗിന് പേസറെന്നോ സ്പിന്നറെന്നോ നോട്ടമില്ല. ആക്രമിച്ച് കളിക്കാന്‍ യാതൊരു മടിയും അദ്ദേഹം കാട്ടാറില്ല.
ടെസ്റ്റിലും ഏകദിനത്തിലും ടി20യിലുമെല്ലാം കസറിയ സെവാഗ് മുരളീധരനെതിരേയും മികച്ച റെക്കോഡ് അവകാശപ്പെടാം. സെവാഗിനെപ്പോലെ തന്നെ വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറക്കെതിരേയും പന്തെറിയാന്‍ പ്രയാസപ്പെട്ടുവെന്നും മുരളീധരന്‍ പറഞ്ഞിട്ടുണ്ട്.
'എന്നെ സംബന്ധിച്ച് രണ്ട് പേര്‍ക്കെതിരേയാണ് പന്തെറിയാന്‍ പ്രയാസപ്പെട്ടത്. ഒന്ന് വീരേന്ദര്‍ സെവാഗും മറ്റൊരാള്‍ ബ്രയാന്‍ ലാറയുമാണ്. നിരവധി വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാര്‍ക്കതിരേ പന്തെറിഞ്ഞിട്ടുണ്ട്. എന്നാല്‍ ലാറയെപ്പോലെയും സെവാഗിനെപ്പോലെയും എന്നെയാരും പ്രയാസപ്പെടുത്തിയിട്ടില്ല'-മുരളീധരന്‍ പറഞ്ഞു.
Also Read: ദ്രാവിഡിന്റെ വാക്ക് കേട്ടു! സെവാഗിന് വിക്കറ്റും നഷ്ടമായി- സംഭവം വെളിപ്പെടുത്തി ആകാശ്

സെവാഗിനെതിരേ ഭേദപ്പെട്ട റെക്കോഡ്
സെവാഗിനെ ഭയപ്പെട്ടിരുന്നുവെന്ന് പറയുമ്പോഴും താരത്തിനെതിരേ ഭേദപ്പെട്ട റെക്കോഡ് അവകാശപ്പെടാന്‍ മുരളീധരനാവും. 2002ന് ശേഷമുള്ള ഏകദിനത്തിലെ കണക്കുകള്‍ നോക്കുമ്പോള്‍ നാല് തവണ സെവാഗിനെ പുറത്താക്കാന്‍ മുരളീധരന് സാധിച്ചിട്ടുണ്ട്. 38 പന്ത് നേരിട്ട് 24 റണ്‍സാണ് സെവാഗ് നേടിയത്.
വലിയ ഷോട്ടിന് ശ്രമിച്ചാണ് സെവാഗ് നാല് തവണയും പുറത്തായത്. എന്നാല്‍ ബ്രയാന്‍ ലാറയെ 2002ന് ശേഷം ഒരു തവണ പോലും ഏകദിനത്തില്‍ മുരളി പുറത്താക്കിയിട്ടില്ല. 79 പന്തുകള്‍ നേരിട്ടപ്പോള്‍ 54 റണ്‍സാണ് വഴങ്ങിയത്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കെതിരേ 82 പന്തെറിഞ്ഞപ്പോള്‍ 69 റണ്‍സ് അദ്ദേഹം നേടി. എന്നാല്‍ ഒരു തവണ പോലും വിക്കറ്റ് നേടിയിട്ടില്ല.

ഏഷ്യയില്‍ മികച്ച റെക്കോഡ്
ഇന്ത്യ ഉള്‍പ്പെടെയുള്ള ഏഷ്യന്‍ പിച്ചുകളില്‍ ഗംഭീര റെക്കോഡാണ് മുരളിക്കുള്ളത്. പന്തില്‍ മികച്ച നിയന്ത്രണമുള്ള ബൗളറായിരുന്നു അദ്ദേഹം. കരിയറിന്റെ തുടക്കത്തില്‍ കൈ അനുവദിക്കപ്പെടുന്നതിലും കൂടുതല്‍ മടങ്ങുന്നുവെന്നതിന്റെ പേരില്‍ വിവാദത്തിലായിരുന്നു താരം.
എന്നാല്‍ പരിശോധന വിജയിച്ച് മടങ്ങിയെത്തിയ മുരളിക്ക് പിന്നീട് തിരഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ബൗളിങ് ഇതിഹാസമായാണ് അദ്ദേഹം കരിയര്‍ അവസാനിപ്പിച്ചത്.
Also Read: വേഗത്തില്‍ പന്തെറിയും, നന്നായി ബാറ്റും ചെയ്യും- താന്‍ ഹര്‍ദിക്കിനെപ്പോലെയെന്ന് ദീപക്

മുരളീധരന്റെ കരിയര്‍
ബൗളിങ്ങിലെ നിരവധി റെക്കോഡുകള്‍ സ്വന്തം പേരുലുള്ള മുരളീധരന്‍ 133 ടെസ്റ്റില്‍ നിന്നാണ് 800 വിക്കറ്റ് നേടിയത്. 350 ഏകദിനത്തില്‍ നിന്ന് 534 വിക്കറ്റും 12 ടി20യില്‍ നിന്ന് 13 വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്.
ടെസ്റ്റില്‍ 67 തവണ അഞ്ച് വിക്കറ്റ് പ്രകടനവും 22 തവണ 10 വിക്കറ്റ് പ്രകടനവും നടത്തിയിട്ടുണ്ട്. ഈ റെക്കോഡുകള്‍ തകര്‍ക്കപ്പെടാതെ തുടരുകയാണ്. ഐപിഎല്ലിലും കളിച്ചിട്ടുള്ള മുരളി നിലവില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ബൗളിങ് ഉപദേശകനായി പ്രവര്‍ത്തിക്കുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications