ഡൊണാള്‍ഡിന്റെ പന്തില്‍ പരിക്കേറ്റു, പകരം വീട്ടാന്‍ കാത്തിരുന്ന് അക്രം! പക്ഷെ സംഭവിച്ചത്

കറാച്ചി: ലോക ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളുടെ പട്ടികയിലേക്കുയര്‍ന്ന താരങ്ങളാണ് വസിം അക്രവും അലന്‍ ഡൊണാള്‍ഡും. പാകിസ്താനൊപ്പം അക്രം ലോക ക്രിക്കറ്റിനെ ഭരിച്ചപ്പോള്‍ ദക്ഷിണാഫ്രിക്കയ്‌ക്കൊപ്പം വിറപ്പിച്ച താരമാണ് ഡൊണാള്‍ഡ്.
രണ്ട് പേര്‍ക്കും മികച്ച ബൗളിങ് റെക്കോഡുകളുമുണ്ട്. എന്നാല്‍ ബാറ്റ്‌സ്മാനെന്ന നിലയില്‍ ഡൊണാള്‍ഡിനെക്കാള്‍ മികവ് അക്രത്തിനാണ്. ഡൊണാള്‍ഡിന്റെ അതിവേഗ പന്തുകള്‍ എല്ലാ ബാറ്റ്‌സ്മാന്‍മാരെയും പ്രയാസപ്പെടുത്തുന്നതാണ്.
പല തവണ ഡൊണാള്‍ഡിന്റെ പന്തുകള്‍ ബാറ്റ്‌സ്മാനെ മുറിവേല്‍പ്പിച്ചിട്ടുണ്ട്. ഒരു തവണ ഡൊണാള്‍ഡിന്റെ പന്തേറ്റ് അക്രത്തിന് ഗുരുതരമായി പരിക്കേറ്റു. 20 സ്റ്റിച്ച് ഇടേണ്ട അവസ്ഥയാണുണ്ടായത്. ഇപ്പോഴിതാ അന്നത്തെ സംഭവത്തെക്കുറിച്ച് യുട്യൂബ് ചാനലിലൂടെ ഓര്‍മ പുതുക്കിയിരിക്കുകയാണ് അക്രം.

സംഭവം നടന്നത് കൗണ്ടി മത്സരത്തില്‍
1989ല്‍ ലാംങ്‌ഷെയറിനായി കൗണ്ടി ക്രിക്കറ്റ് കളിക്കുമ്പോഴാണ് ഡൊണാള്‍ഡിന്റെ പന്തില്‍ അക്രത്തിന് ഗുരുതരമായി പരിക്കേറ്റത്. ഡൊണാള്‍ഡിന്റെ ബൗണ്‍സര്‍ അക്രത്തിന്റെ കണക്കുകൂട്ടല്‍ തെറ്റിച്ചു. അന്ന് യുവതാരമായിരുന്ന അക്രത്തിനോട് യാതൊരു കരുണയും കാട്ടാതെയാണ് ഡൊണാള്‍ഡ് മിന്നല്‍ ബൗണ്‍സറെറിഞ്ഞത്.
ആ പന്ത് അക്രത്തിന്റെ താടിയില്‍ത്തട്ടി പല്ലിന് ഇളക്കം സംഭവിക്കുകയും താടിയില്‍ 20 സ്റ്റിച്ച് ഇടേണ്ടി വരികയും ചെയ്തു. 'എന്റെ താടിയില്‍ അന്ന് 20 സ്റ്റിച്ചിടേണ്ടി വന്നു. 1989ലെ കൗണ്ടി മത്സരത്തില്‍ എട്ടാം നമ്പറിലാണ് ബാറ്റിങ്ങിനിറങ്ങിയത്.
ഡൊണാള്‍ഡെറിഞ്ഞ ബൗണ്‍സറിന്റെ വേഗം 150ന് മുകളിലായിരുന്നു. ആ സമയത്ത് ഞാന്‍ യുവതാരമായിരുന്നു. പുള്ള് ചെയ്യാനാണ് ശ്രമിച്ചത്. എന്നാല്‍ ബാറ്റിന്റെ ടോപ് എഡ്ജില്‍ തട്ടി എന്റെ താടിക്ക് താഴെയാണ് കൊണ്ടത്'- അക്രം പറഞ്ഞു.
Also Read: IPL2023: ഇനിയൊരു ഐപിഎല്ലിന് ബാല്യമില്ല! ഇത് അഞ്ച് പേരുടെ ലാസ്റ്റ് സീസണായേക്കും

പകരം വീട്ടാന്‍ കാത്തിരുന്നു
ഈ സംഭവം അക്രത്തിന് വലിയ നിരാശയുണ്ടാക്കി. ഡൊണാള്‍ഡിനോട് പ്രതികാരണം ചെയ്യണമെന്ന നിലയിലേക്കെത്തി. അതിനായുള്ള അവസരത്തിനായി കാത്തിരുന്നെങ്കിലും ഒരിക്കല്‍ പോലും ഡൊണാള്‍ഡിനെതിരേ പന്തെറിയാനുള്ള സാഹചര്യം വന്നില്ല. തന്നെ നേരിടാന്‍ പിന്നീട് ഡൊണാള്‍ഡ് ഭയന്നിട്ടുണ്ടാവുമെന്നാണ് അക്രം തമാശ രൂപേണെ പറഞ്ഞത്.
'ബൗളര്‍മാര്‍ പൊതുവേ പ്രതികാര ബുദ്ധി കൂടുതലുള്ളവരാണ്. അന്ന് പരിക്കേറ്റ് ദന്താശുപത്രിയിലെത്തിയപ്പോള്‍ വായുടെ ഉള്ളില്‍ 10 സ്റ്റിച്ചും പുറത്ത് 10 സ്റ്റിച്ചുമാണിട്ടത്. ആഴത്തില്‍ മുറിവുണ്ടായിരുന്നു. വിശ്രമം എടുക്കണമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്.
എന്നാല്‍ എത്രയും വേഗം തിരിച്ചെത്തി പന്തെറിയാനാണ് ഞാന്‍ ആഗ്രഹിച്ചത്. ആ ദിവസം വൈകീട്ട് തന്നെ പന്തെറിഞ്ഞു. ആ മത്സരം ഞങ്ങള്‍ ജയിച്ചെങ്കിലും ഭയം കാരണം ഡൊണാള്‍ഡ് ബാറ്റ് ചെയ്യാന്‍ ഇറങ്ങിയില്ല' - അക്രം പറഞ്ഞുനിര്‍ത്തി.

പക തുടര്‍ന്നെങ്കിലും അവസരമില്ല
കൗണ്ടി മത്സരത്തിന് ശേഷവും അക്രം തന്റെ പക മറന്നില്ല. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഡൊണാള്‍ഡിനെ കാത്തിരുന്നെങ്കിലും ഒരു തവണ പോലും നേര്‍ക്കുനേര്‍ എത്തിയില്ല. പാകിസ്താന്‍-ദക്ഷിണാഫ്രിക്ക മത്സരം അതിന് ശേഷം ഉണ്ടായെങ്കിലും ഡൊണാള്‍ഡിനെതിരേ പന്തെറിയാന്‍ അക്രത്തിന് അവസരം ലഭിച്ചില്ല.
ഡൊണാള്‍ഡിന്റെ ഭാഗ്യമോ അക്രത്തിന്റെ ഭാഗ്യക്കേടോ, എന്തായാലും അക്രത്തിന് ഡൊണാള്‍ഡിനോട് പകരം വീട്ടാന്‍ സാധിച്ചില്ല. അന്നത്തെ മുറിവ് ഇപ്പോഴും അക്രത്തിന്റെ മനസിലുണ്ടെന്നാണ് അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്ന് വ്യക്തമാവുന്നത്.
Also Read: എക്കാലത്തെയും മികച്ച പേസര്‍മാരെ തിരഞ്ഞെടുത്ത് പൊള്ളോക്ക്! ഒരു ഇന്ത്യന്‍ താരവും- അറിയാം

അക്രം-ഡൊണാള്‍ഡ്, കരിയര്‍ കണക്കുകള്‍
വസിം അക്രം 104 ടെസ്റ്റാണ് കളിച്ചത്. 2898 റണ്‍സും 414 വിക്കറ്റും അദ്ദേഹം നേടി. ടെസ്റ്റില്‍ മൂന്ന് സെഞ്ച്വറിയും ഒരു ഇരട്ട സെഞ്ച്വറിയും അക്രത്തിന്റെ പേരിലുണ്ട്. 25 തവണ അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയ അദ്ദേഹം അഞ്ച് തവണ 10 വിക്കറ്റ് പ്രകടനവും നടത്തി.
356 ഏകദിനത്തില്‍ നിന്ന് 3717 റണ്‍സും 502 വിക്കറ്റും അദ്ദേഹം നേടി. 6 തവണ അഞ്ച് വിക്കറ്റ് പ്രകടനവും നടത്താനായി. ഡൊണാള്‍ഡ് 72 ടെസ്റ്റില്‍ നിന്ന് 330 വിക്കറ്റും 164 ഏകദിനത്തില്‍ നിന്ന് 272 വിക്കറ്റുമാണ് നേടിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications