ഇഷാന്ത് ഫോക്‌നറുമായി ഉടക്കി, അടിയുടെ വക്കോളമെത്തി! ഇന്ത്യയെ തോല്‍പ്പിച്ച സംഭവമിതാ

ഇന്ത്യയുടെ പരിമിത ഓവര്‍ ടീമിനൊപ്പം വലിയ നേട്ടമുണ്ടാക്കാന്‍ സാധിക്കാതെ പോയ താരമാണ് ഇഷാന്ത് ശര്‍മ. എന്നാല്‍ ടെസ്റ്റില്‍ ഇന്ത്യക്കായി ഗംഭീര പ്രകടനം നടത്താന്‍ അദ്ദേഹത്തിനായിട്ടുണ്ട്. എംഎസ് ധോണി ക്യാപ്റ്റനായിരിക്കെ ഇന്ത്യന്‍ ടീമില്‍ ഇഷാന്ത് സജീവമായിരുന്നു.
വിദേശ മൈതാനങ്ങളില്‍ കൃത്യതയുള്ള ബൗണ്‍സറുകളിലൂടെ വിറപ്പിക്കാന്‍ ഇഷാന്തിന് സാധിച്ചിട്ടുണ്ട്. ഇപ്പോള്‍ ഏറെ നാളുകളായി പരിക്കിന്റെ പിടിയിലാണ് അദ്ദേഹം. 2013ലെ ചാമ്പ്യന്‍സ് ട്രോഫി കിരീടം ഇന്ത്യയുടെ അലമാരയിലെത്തിക്കുന്നതില്‍ നിര്‍ണ്ണായക പങ്കാണ് ഇഷാന്തിനുള്ളത്.
2013ല്‍ നടന്ന ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലും ഇഷാന്ത് ഇന്ത്യക്കൊപ്പം ഉണ്ടായിരുന്നു. ഈ പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇഷാന്ത് ശര്‍മയും ജെയിംസ് ഫോക്‌നറും തമ്മില്‍ ഏറ്റുമുട്ടിയതും അത് ഇന്ത്യയുടെ തോല്‍വിക്ക് കാരണമായതും ആരാധകര്‍ മറക്കാനിടയില്ല. അന്ന് എന്താണ് ശരിക്കും സംഭവിച്ചത്? അറിയാം.

ഇഷാന്തിന് ചൊടിപ്പിച്ച കാരണം അറിയാം
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 304 എന്ന വിജയലക്ഷ്യമാണ് ഓസീസിന് മുന്നില്‍വെച്ചത്. ഭേദപ്പെട്ട സ്‌കോറായതിനാല്‍ ഇന്ത്യക്ക് വിജയ പ്രതീക്ഷയുമുണ്ടായിരുന്നു. മറുപടിക്കിറങ്ങിയ ഓസ്‌ട്രേലിയയുടെ പ്രമുഖരെല്ലാം ചെറിയ സ്‌കോറില്‍ പുറത്തായി. ഒരു ഘട്ടത്തില്‍ 174ന് അഞ്ച് എന്ന നിലയിലേക്ക് ഓസീസ് തകര്‍ന്നു.
ഇതോടെ ഇന്ത്യ വലിയ വിജയപ്രതീക്ഷയിലായെങ്കിലും പിന്നീടാണ് ജെയിംസ് ഫോക്‌നറുടെ ബാറ്റിങ് പ്രകടനം വരുന്നത്. ഇഷാന്ത് ശര്‍മയെറിഞ്ഞ 48ാം ഓവറിലാണ് ഫോക്‌നര്‍ മത്സരം ഓസീസിന് അനുകൂലമാക്കി മാറ്റിയത്. ആദ്യ പന്ത് ബൗണ്ടറി, തുടര്‍ച്ചയായി രണ്ട് സിക്‌സ്, നാലാം പന്ത് ഡബിള്‍, തുടര്‍ച്ചയായി രണ്ട് സിക്‌സ്.
ഇങ്ങനെ 48ാം ഓവറില്‍ ഫോക്‌നര്‍ അടിച്ചെടുത്തത് 30 റണ്‍സ്. ഇന്ത്യ ജയിക്കേണ്ട മത്സരം ഈ ഓവറോടെ കൈയില്‍ നിന്ന് പോയി. ഫോക്‌നറുടെ അപ്രതീക്ഷിത വെടിക്കെട്ടാണ് ഇഷാന്തിനെ നിരാശപ്പെടുത്തിയത്. ഇതാണ് പിന്നീട് വാക്കേറ്റത്തിലേക്ക് കാര്യങ്ങളെത്തിച്ചത്.
Also Read: IPL2023: ഇനിയൊരു ഐപിഎല്ലിന് ബാല്യമില്ല! ഇത് അഞ്ച് പേരുടെ ലാസ്റ്റ് സീസണായേക്കും

കരിയറിലെ ഏറ്റവും മോശം മത്സരം
ഫോക്‌നറുടെ വെടിക്കെട്ട് കരിയറിലെ ഏറ്റവും മോശം മത്സരമായിരുന്നുവെന്ന് ഇഷാന്ത് ശര്‍മ തുറന്ന് പറഞ്ഞിരുന്നു. ഫോക്‌നറില്‍ നിന്ന് അത്തരമൊരു വെടിക്കെട്ട് ബാറ്റിങ് പ്രതീക്ഷിച്ചിരുന്നില്ല. എവിടെ പന്തെറിഞ്ഞിട്ടും അടികിട്ടി.
തനിക്ക് അടി കിട്ടിയതിനെക്കാളേറെ താന്‍ കാരണം ടീം തോറ്റതാണ് കൂടുതല്‍ നിരാശനാക്കിയതെന്നാണ് ഇഷാന്ത് പറഞ്ഞത്. ഇഷാന്തിന്റെ കരിയറില്‍ വലിയ തിരിച്ചടിയായി ഈ മത്സരം മാറുകയും ചെയ്തു. ഇതോടെയാണ് ഇഷാന്തിന്റെ ഏകദിന കരിയര്‍ അവസാനിച്ചതെന്ന് പറയാം.
അന്ന് കടുത്ത നിരാശയോടെയാണ് ഇഷാന്ത് കളം വിട്ടത്. എല്ലാവരും വലിയ വിമര്‍ശനം ഇഷാന്തിനെതിരേ ഉയര്‍ത്തിയതും താരത്തെ മാനസികമായി തളര്‍ത്തി. എന്നാല്‍ അതിനെ മറികടന്ന് ടെസ്റ്റില്‍ കളി തുടരാന്‍ ഇഷാന്തിന് സാധിച്ചിരുന്നു.
Also Read: എക്കാലത്തെയും മികച്ച പേസര്‍മാരെ തിരഞ്ഞെടുത്ത് പൊള്ളോക്ക്! ഒരു ഇന്ത്യന്‍ താരവും- അറിയാം

തിരിച്ചുകൊണ്ടുവന്നത് ധോണി
ഈ തോല്‍വിയുടെ നിരാശ ഏറെ നാള്‍ ഇഷാന്തിനെ അലട്ടി. അന്ന് തിരിച്ചുവരാന്‍ ധൈര്യം നല്‍കിയത് എംഎസ് ധോണിയാണെന്നും ഇഷാന്ത് പറഞ്ഞിരുന്നു. നീ നന്നായാണ് പന്തെറിഞ്ഞതെന്നും മോശം മത്സരം മാത്രമാണിതെന്ന് കരുതിയാല്‍ മതിയെന്നുമാണ് ധോണി ഇഷാന്തിനോട് പറഞ്ഞത്.
ഇഷാന്തിന്റെ ഭാര്യയുമായി അന്ന് താരം ഡേറ്റ് ചെയ്ത നടക്കുന്ന സമയമായിരുന്നു. ഈ ഓവറിന്റെ പേരില്‍ നിരവധി തവണ ഇഷാന്ത് കാമുകിയെ വിളിച്ച് കരഞ്ഞിട്ടുണ്ട്. എന്തായാലും പിന്നീട് പരിമിത ഓവറില്‍ അധികം മികവ് കാട്ടാന്‍ സാധിക്കാതിരുന്ന ഇഷാന്ത് ടെസ്റ്റില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുകയായിരുന്നു.
നിലവില്‍ പരിക്കേറ്റ് പുറത്തുള്ള ഇഷാന്തിന് ഇനിയൊരു തിരിച്ചുവരവ് നടത്തുക പ്രയാസമാണെന്ന് തന്നെ പറയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications