For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ആളുകളെ നേരിടാന്‍ ഭയന്നു, സച്ചിന്‍ കരിയറിലെ ഏറ്റവും നിരാശപ്പെട്ട മത്സരം അതാണ്! അറിയാം

സച്ചിന്‍ വൈകാരികമായി തളര്‍ന്നു പോയത് വളരെ ചുരുക്കം സന്ദര്‍ഭങ്ങളിലാണ്

1

16ാം വയസില്‍ അന്താരാഷ്ട്ര കരിയര്‍ ആആരംഭിച്ച താരമാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. അന്ന് മുതല്‍ ഇന്നുവരെ ക്രിക്കറ്റിലെ വിസ്മയമാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. തൊട്ടതെല്ലാം പൊന്നാക്കി ഓരോ മത്സരത്തിന് ശേഷവും ചരിത്ര റെക്കോഡുകള്‍ സ്വന്തമാക്കിയാണ് സച്ചിന്‍ മുന്നോട്ട് പോയത്.

ഏകദിന ലോകകപ്പ് കിരീടവും നേടി ക്രിക്കറ്റിലെ എല്ലാ പ്രധാന നേട്ടങ്ങളോടെയുമാണ് സച്ചിന്‍ പടിയിറങ്ങിയത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ റണ്‍സ്, സെഞ്ച്വറി, മത്സരം തുടങ്ങി പ്രധാനപ്പെട്ട പല റെക്കോഡുകളും ഇന്നും തകര്‍ക്കപ്പെടാതെ സച്ചിന്റെ പേരിലാണ്.

എന്നാല്‍ സച്ചിന്‍ ആളുകളെ നേരിടാന്‍ ഭയപ്പെട്ടതും സെഞ്ച്വറിയടിച്ച് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടിട്ടും പുരസ്‌കാരം വാങ്ങാന്‍ തയ്യാറാവാതെ സച്ചിന്‍ മാറിനിന്ന സംഭവം ഓര്‍മയുണ്ടോ?. സച്ചിന്റെ കരിയറില്‍ ഏറ്റവും നിരാശയുണ്ടാക്കിയ മത്സരത്തെക്കുറിച്ചറിയാം.

ആ തോല്‍വി സച്ചിനെ തളര്‍ത്തി

ആ തോല്‍വി സച്ചിനെ തളര്‍ത്തി

1998-1999ലെ ഒന്നാം ടെസ്റ്റിലെ തോല്‍വിയാണ് സച്ചിന്റെ കരിയറിലെ മറക്കാനാവാത്ത സംഭവമായി മാറിയത്. ചെന്നൈയിലായിരുന്നു മത്സരം. ആ സമയത്ത് ഇന്ത്യ-പാക് പോരാട്ടങ്ങള്‍ ആരാധകര്‍ വളരെ വൈകാരികമായാണ് കണ്ടത്. അതുകൊണ്ട് തന്നെ താരങ്ങള്‍ക്കും അതിന്റെ സമ്മര്‍ദ്ദം മത്സരത്തില്‍ നേരിടേണ്ടി വന്നിരുന്നു.

ഈ മത്സരത്തില്‍ പാകിസ്താന്‍ മുന്നോട്ടുവെച്ച 271 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച നേരിട്ടു. ഒരുവശത്ത് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പൊരുതിനിന്നു. പാകിസ്താന്റെ കരുത്തുറ്റ ബൗളിങ് നിരയെ നേരിട്ട് സച്ചിന്‍ 273 പന്തില്‍ 136 റണ്‍സാണ് നേടിയത്.

ഇന്ത്യക്ക് ജയിക്കാന്‍ 17 റണ്‍സ് വേണ്ടപ്പോഴാണ് ഏഴാമനായി സച്ചിന്‍ പുറത്താവുന്നത്. ഇന്ത്യ വിജയ പ്രതീക്ഷയിലായിരുന്നെങ്കിലും നാല് റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ വാലറ്റം കൂടാരം കയറി. ഇന്ത്യ 12 റണ്‍സിന് പാകിസ്താനോട് തോല്‍ക്കുകയും ചെയ്തു. ഇത് സച്ചിനെ വളരെയധികം നിരാശനാക്കി.

Also Read: IPL 2023: ഈ സീസണില്‍ മിന്നിക്കൂ, ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്താം! നാല് പേര്‍ വെയ്റ്റിങ്

മാന്‍ ഓഫ് ദി മാച്ച് വാങ്ങാന്‍ വന്നില്ല

മാന്‍ ഓഫ് ദി മാച്ച് വാങ്ങാന്‍ വന്നില്ല

ഇന്ത്യ തോറ്റെങ്കിലും സച്ചിന്റെ പോരാട്ടവീര്യം കണക്കിലെടുത്ത് കളിയിലെ താരമായി തിരഞ്ഞെടുത്തത് സച്ചിന്‍ ടെണ്ടുല്‍ക്കറെയായിരുന്നു. എന്നാല്‍ ഇന്ത്യയെ വിജയപ്പിക്കാനാവാത്തതിന്റെ നിരാശയില്‍ സച്ചിന്‍ പുരസ്‌കാരം സ്വീകരിക്കാന്‍ വന്നില്ല.

പിന്നീട് സച്ചിന്‍ തന്റെ കരിയറിലെ ഏറ്റവും സങ്കടമുണ്ടാക്കിയ മത്സരമെന്ന് വിശേഷിപ്പിച്ചത് പാകിസ്താനെതിരായ ഈ മത്സരത്തെയായിരുന്നു. 'നാല് വിക്കറ്റ് ശേഷിക്കെ 17 റണ്‍സ് ജയിക്കാന്‍ വേണ്ടിയിരുന്നിടത്തുനിന്നാണ് മത്സരം തോറ്റത്. അത് എന്നെ സംബന്ധിച്ച് വലിയ നിരാശയുണ്ടാക്കി.

ഡ്രസിങ് റൂമില്‍ കുട്ടിയെപ്പോലെ ഞാന്‍ കരയുകയായിരുന്നു. നിരാശകൊണ്ട് മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം വാങ്ങാന്‍ ഞാന്‍ പോയില്ല. എന്നാല്‍ എന്റെ വികാരങ്ങളെ നിയന്ത്രിച്ച് ലോകത്തെ അഭിമുഖീകരിച്ച് ആ പുരസ്‌കാരം വാങ്ങണമായിരുന്നുവെന്ന് പിന്നീട് തോന്നിയിട്ടുണ്ട്. അന്ന് പുരസ്‌കാരം വാങ്ങാത്തതില്‍ ഇന്ന് നിരാശയുമുണ്ട്.

Also Read: IND vs AUS: പ്ലേയിങ് 11 ആരൊക്കെ? ഇന്ത്യക്ക് മുന്നില്‍ മൂന്ന് ചോദ്യങ്ങള്‍! രാഹുല്‍ വേണോ?

സച്ചിന്റെ ഓള്‍റൗണ്ട് ഷോ

സച്ചിന്റെ ഓള്‍റൗണ്ട് ഷോ

സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ഓള്‍റൗണ്ട് ഷോ കണ്ട മത്സരമായിരുന്നു ഇത്. രണ്ട് ടീമിന്റെയും ബൗളിങ് മികവ് കണ്ട പോരാട്ടത്തില്‍ സച്ചിന്‍ മൂന്ന് വിക്കറ്റും 136 റണ്‍സും നേടിയാണ് കൈയടി നേടിയത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ 238 റണ്‍സടിച്ചപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ 254 റണ്‍സാണ് നേടിയത്.

ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സിനിറങ്ങിയ പാകിസ്താന്‍ 286 റണ്‍സടിച്ച് 271 റണ്‍സെന്ന വിജയലക്ഷ്യം ഇന്ത്യക്ക് മുന്നില്‍വെക്കുകയായിരുന്നു. സച്ചിനെക്കൂടാതെ നയന്‍ മോംഗിയ (52) മാത്രമാണ് ഇന്ത്യക്കായി തിളങ്ങിയത്.

വിവിഎസ് ലക്ഷ്മണ്‍ (0), രാഹുല്‍ ദ്രാവിഡ് (10), മുഹമ്മദ് അസ്ഹറുദ്ദീന്‍ (7), സൗരവ് ഗാംഗുലി (2) എന്നിവരെല്ലാം അന്ന് ബാറ്റിങ്ങില്‍ നിരാശപ്പെടുത്തി. സ്വന്തം മണ്ണില്‍ പാകിസ്താനോട് തോറ്റുവെന്നതാണ് ഇന്ത്യക്ക് വലിയ നിരാശയുണ്ടാക്കുന്ന കാര്യം.

വസിം അക്രത്തിന്റെ ക്യാപ്റ്റന്‍സിയിലായിരുന്നു പാകിസ്താന്റെ ചരിത്ര ജയം. ഈ മത്സരം പാകിസ്താന്റെ അഭിമാന ജയങ്ങളിലൊന്നായിരുന്നുവെന്ന് പിന്നീട് അക്രം പോലും തുറന്ന് പറഞ്ഞിട്ടുണ്ട്.

Story first published: Thursday, March 16, 2023, 14:35 [IST]
Other articles published on Mar 16, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+