സച്ചിനെ വീഴ്ത്തുമെന്ന് മഗ്രാത്ത്, 1999ല്‍ അഡ്‌ലെയ്ഡില്‍ നേര്‍ക്കുനേര്‍- പിന്നീട് സംഭവിച്ചത്

മുംബൈ: ലോക ക്രിക്കറ്റിന്റെ ഇതിഹാസമാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. തൊട്ടതെല്ലാം പൊന്നാക്കി നടന്ന വഴികളിലെല്ലാം ചരിത്രം കുറിച്ച അതുല്യ ഇതിഹാസം. ക്രിക്കറ്റിന്റെ ദൈവമെന്ന തലത്തിലേക്ക് ആരാധകര്‍ ഉയര്‍ത്തിയ ഏക താരം.
ഇതിഹാസങ്ങളെന്ന് വിശേഷിപ്പിക്കപ്പെട്ട ബൗളര്‍മാരെല്ലാം സച്ചിന്റെ മികവിന് മുന്നില്‍ തലകുനിക്കേണ്ടി വന്നിട്ടുണ്ടെന്നത് ചരിത്രം നോക്കിയാല്‍ വ്യക്തമാവും. മുത്തയ്യ മുരളീധരനും ഷെയ്ന്‍ വോണുമെല്ലാം സച്ചിനെന്ന ബാറ്റ്‌സ്മാന്റെ മികവിന് മുന്നില്‍ സുല്ലിട്ടവരാണ്.
ഒട്ടുമിക്ക പ്രമുഖ ബൗളര്‍മാരും സച്ചിനോട് അടുത്ത സൗഹൃദം പുലര്‍ത്തുകയും സച്ചിനെ ആരാധനയോടെ കണ്ടിരുന്നവരുമാണ്. എന്നാല്‍ ഇവരില്‍ നിന്നെല്ലാം വ്യത്യസ്തനായ ബൗളര്‍മാരിലൊരാളാണ് ഓസ്‌ട്രേലിയയുടെ ഗ്ലെന്‍ മഗ്രാത്ത്. കരിയറില്‍ സച്ചിനെ വലിയ ശത്രുതയോടെ കണ്ട ബൗളറാണ് മഗ്രാത്ത്.
കളത്തിനകത്തും പുറത്തും സച്ചിനോട് യാതൊരു മമതയും കാട്ടാത്ത ബൗളറാണ് മഗ്രാത്തെന്ന് പറയാം. സച്ചിന്റെ വിക്കറ്റ് എങ്ങനെയും നേടുകയെന്നതാണ് മഗ്രാത്തിന്റെ പ്രധാന ലക്ഷ്യമെന്നതിനാല്‍ വാശി നഷ്ടപ്പെടാതിരിക്കാന്‍ മനപ്പൂര്‍വ്വം സച്ചിനില്‍ നിന്ന് അകലം പാലിച്ച ബൗളറാണ് മഗ്രാത്ത്.
സച്ചിനോട് പല തവണ കൊമ്പുകോര്‍ത്ത മഗ്രാത്ത് 1999ലെ അഡ്‌ലെയ്ഡ് ടെസ്റ്റില്‍ സച്ചിനുമായി നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ എങ്ങനെയാണ് ആധിപത്യം കാട്ടാന്‍ ശ്രമിച്ചതെന്ന് സച്ചിന്‍ വെളിപ്പെടുത്തിയത് ഇങ്ങനെയായിരുന്നു.

ക്ഷമയോടെ ക്രീസില്‍ നിന്നു
ഓസ്‌ട്രേലിയക്കാര്‍ അന്ന് എനിക്കെതിരേ പയറ്റിയ തന്ത്രം ഓഫ് സൈഡ് പന്തുകളായിരുന്നു. നാല് സ്ലിപ്പുമായി എന്റെ വിക്കറ്റിനായി തുടര്‍ച്ചയായി ഓഫ് സൈഡ് പന്തെറിഞ്ഞു. ആദ്യ സെക്ഷനില്‍ മഗ്രാത്ത് എറിഞ്ഞ ആറ് ഓവറുകള്‍ മെയ്ഡനാവുന്ന അവസ്ഥ.
മോശം പന്തുകളില്‍ ഷോട്ട് കളിച്ചെങ്കിലും അത്തരം പന്തുകള്‍ കുറവായിരുന്നു. ഷോട്ട് ബോളുകളിലൂടെയും മഗ്രാത്ത് ഭയപ്പെടുത്താന്‍ ശ്രമിച്ചു. അന്ന് ചെയ്തത് ക്ഷമയോടെ ക്രീസില്‍ നില്‍ക്കുകയെന്നതായിരുന്നു. മികച്ച സ്വിങ് അന്ന് പിച്ചിലുണ്ടായിരുന്നു.
അതുകൊണ്ട് തന്നെ ബാറ്റുവെച്ചാല്‍ സ്ലിപ്പില്‍ പുറത്താവുന്ന സാഹചര്യമായിരുന്നു. ഓസീസ് തന്ത്രം പൊളിക്കാന്‍ ക്ഷമയോടെ ക്രീസില്‍ നില്‍ക്കുക മാത്രമായിരുന്നു വഴി. അങ്ങനെയാണ് അന്ന് ആദ്യ ഇന്നിങ്‌സില്‍ മഗ്രാത്തിനെ നേരിട്ടത്.
സച്ചിന്‍ ക്യാപ്റ്റനായ ഈ മത്സരത്തിന്റെ ഒന്നാം ഇന്നിങ്‌സില്‍ 133 പന്തില്‍ 61 റണ്‍സെടുത്താണ് സച്ചിന്‍ പുറത്തായത്. ഷെയ്ന്‍ വോണാണ് ആദ്യ ഇന്നിങ്‌സില്‍ സച്ചിന്റെ വിക്കറ്റ് നേടിയത്.
Also Read: ദ്രാവിഡിന്റെ വാക്ക് കേട്ടു! സെവാഗിന് വിക്കറ്റും നഷ്ടമായി- സംഭവം വെളിപ്പെടുത്തി ആകാശ്

വെല്ലുവിളിയില്‍ വിജയം മഗ്രാത്തിന്
സച്ചിന്‍ ആദ്യ ഇന്നിങ്‌സില്‍ മഗ്രാത്തിന് വിക്കറ്റ് നല്‍കാതെ പിടിച്ചുനിന്നെങ്കിലും രണ്ടാം ഇന്നിങ്‌സില്‍ മഗ്രാത്തിന് മുന്നില്‍ തലകുനിക്കേണ്ടി വന്നു. അഞ്ച് പന്ത് നേരിട്ട സച്ചിനെ അക്കൗണ്ട് തുറക്കാന്‍ അനുവദിക്കാതെ മഗ്രാത്ത് എല്‍ബിയില്‍ കുടുക്കുകയായിരുന്നു.
ഈ മത്സരത്തിലെ സച്ചിന്‍-മഗ്രാത്ത് പോരാട്ടം വളരെ ആവേശം നിറഞ്ഞതായിരുന്നു. സച്ചിനും മഗ്രാത്തും സൂപ്പര്‍ താരങ്ങളായതിനാല്‍ത്തന്നെ പോരാട്ടത്തിന്റെ വീറും വാശിയും കൂടും. സച്ചിനെ പുറത്താക്കിയപ്പോഴുള്ള മഗ്രാത്തിന്റെ ആവേശവും ആഘോഷവും തന്നെ ഈ പോരാട്ടം എത്രത്തോളം വാശിയേറിയതായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ്.
Also Read: വേഗത്തില്‍ പന്തെറിയും, നന്നായി ബാറ്റും ചെയ്യും- താന്‍ ഹര്‍ദിക്കിനെപ്പോലെയെന്ന് ദീപക്

നേര്‍ക്കുനേര്‍ കണക്ക്
നേര്‍ക്കുനേര്‍ കണക്കിലും മഗ്രാത്തിന് സച്ചിന്റെ മേല്‍ ആധിപത്യമുണ്ട്. 13 തവണയാണ് സച്ചിനെ മഗ്രാത്ത് പുറത്താക്കിയത്. 6 തവണ ടെസ്റ്റിലും 7 തവണ ഏകദിനത്തിലും മഗ്രാത്ത് സച്ചിന്റെ വിക്കറ്റ് നേടി. അപൂര്‍വ്വം സാഹചര്യത്തിലാണ് സച്ചിന്‍ മഗ്രാത്തിന് മുകളില്‍ ആധിപത്യം സ്ഥാപിച്ചിട്ടുള്ളത്.
2000ല്‍ നടന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ മഗ്രാത്തിന്റെ ഒരോവറില്‍ മൂന്ന് സിക്‌സും രണ്ട് ബൗണ്ടറിയും പറത്താന്‍ സച്ചിനായിരുന്നു. നിര്‍ണ്ണായക മത്സരത്തില്‍ സച്ചിന്റെ പ്രധാന പേടി സ്വപ്‌നമായിരുന്നു മഗ്രാത്ത്. 1999ലെയും 2003ലെയും ലോകകപ്പില്‍ സച്ചിനെ അനായാസമായാണ് മഗ്രാത്ത് പുറത്താക്കിയത്.
ഇതിഹാസമാണെങ്കിലും സച്ചിന്‍ മഗ്രാത്തിന്റെ പന്തുകളെ ഭയപ്പെട്ടിരുന്നുവെന്നതാണ് കണക്കുകളില്‍ നിന്ന് വ്യക്തമാവുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications