Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമില്‍ കൂടുതല്‍ ആസ്തി ആര്‍ക്ക്? ടോപ് ലിസ്റ്റില്‍ ഇവര്‍

1

മുംബൈ: ഇന്ത്യയുടെ പുരുഷ ക്രിക്കറ്റ് ടീമിലെ താരങ്ങള്‍ക്ക് ലഭിക്കുന്ന അതേ പ്രതിഫലം വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്കും നല്‍കണമെന്ന വിപ്ലവകരമായ തീരുമാനം കഴിഞ്ഞിടെയാണ് ബിസിസി ഐ സ്വീകരിച്ചത്. ഇത് വളരെയധികം പ്രശംസിക്കപ്പെടുകയും ചെയ്തു.

സമീപകാലത്തായി വനിതാ ക്രിക്കറ്റ് ടീമിന് ലഭിക്കുന്ന ആരാധക പിന്തുണയില്‍ വലിയ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ടീമിന്റെ പ്രകടന നിലവാരവും ഉയര്‍ന്നിട്ടുണ്ട്. വനിതാ ഐപിഎല്ലും വരാനിരിക്കുന്നതിനാല്‍ വനിതാ ക്രിക്കറ്റിന് വലിയ വളര്‍ച്ചയുണ്ടാവുമെന്ന് തന്നെ പ്രതീക്ഷിക്കാം.

ഇപ്പോള്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ മത്സരങ്ങളെല്ലാം തത്സമയ സംപ്രേഷണം പോലും ചെയ്യപ്പെടുന്നുണ്ട്. ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം വലിയ പുരോഗതിയാണ് സമീപകാലത്തായി കാഴ്ചവെച്ചിട്ടുള്ളതെന്ന് പറയാം. ആരാധക മനസില്‍ ഇടം നേടുന്ന വനിതാ സൂപ്പര്‍ താരങ്ങള്‍ ഇപ്പോള്‍ വളര്‍ന്നുവന്നിട്ടുണ്ട്.

സ്മൃതി മന്ദാന, മിതാലി രാജ്, ഹര്‍മന്‍പ്രീത് കൗര്‍ എന്നിവരെല്ലാം ഇത്തരത്തില്‍ വലിയ സ്വീകാര്യത ലഭിക്കുന്ന ഇന്ത്യയുടെ വനിതാ താരങ്ങളാണ്. എന്നാല്‍ ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് താരങ്ങളില്‍ ഏറ്റവും സമ്പന്നയാരെന്ന് അറിയാമോ? ടോപ് ഫൈവ് ഇതാ.

മിതാലി രാജ്

മിതാലി രാജ്

ഇന്ത്യയുടെ വനിതാ ടീം മുന്‍ ക്യാപ്റ്റന്‍ മിതാലി രാജാണ് ആസ്തിയുടെ കാര്യത്തില്‍ മുന്നിലുള്ളവരിലൊരാള്‍. ഏകദിനത്തില്‍ ഏറ്റവും റണ്‍സ് നേടിയിട്ടുള്ള വനിതാ താരമാണ് മിതാലി. വിവാഹം പോലും കഴിക്കാതെ ക്രിക്കറ്റിനായി ജീവിതം മാറ്റിവെച്ച താരമാണ് മിതാലി. വലിയ കരിയര്‍ സൃഷ്ടിച്ച മിതാലിയുടെ ആസ്തിയും വലുതാണ്.

ബിസിസി ഐ നേരത്തെ ഒരു വര്‍ഷം 30 ലക്ഷം രൂപയാണ് മിതാലിക്ക് നല്‍കിയിരുന്നത്. പരസ്യത്തിലൂടെയും വലിയ വരുമാനം മിതാലിക്ക് ലഭിച്ചിരുന്നു. ന്യൂസീലന്‍ഡ് ആസ്താനമായ ലേവര്‍ ആന്റ് വുഡ് ബാറ്റ് കമ്പനിയുടെ അംബാസഡറായതിലൂടെ 20 ലക്ഷമാണ് പ്രതി വര്‍ഷം താരത്തിന് ലഭിച്ചത്.

ഊബര്‍, അമേരിക്കന്‍ ടൂറിസ്റ്റര്‍, റോയല്‍ ചലഞ്ച്, അലന്‍സൊള്ളി എന്നിവയുടെയെല്ലാം ബ്രാന്റ് അംബാസഡറെന്ന നിലയിലും മിതാലിക്ക് വലിയ പ്രതിഫലം ലഭിക്കുന്നുണ്ട്. നിലവില്‍ വിരമിക്കല്‍ ജീവിതം നയിക്കുന്ന മിതാലിയുടെ ആസ്തി 5 മില്യനാണ്.

Also Read: Womens T20 World Cup: മഴക്കളിയില്‍ ഇന്ത്യക്ക് ജയം, അയര്‍ലന്‍ഡിനെ തകര്‍ത്ത് സെമിയില്‍

ഹര്‍മന്‍ പ്രീത് കൗര്‍

ഹര്‍മന്‍ പ്രീത് കൗര്‍

നിലവിലെ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ നയിക്കുന്നത് ഹര്‍മന്‍പ്രീത് കൗറാണ്. ബിസിസി ഐയുടെ ഗ്രേഡ് എ കരാറാണ് ഹര്‍മന്‍പ്രീതിനുള്ളത്. മികച്ച റെക്കോഡുകളുള്ള ഹര്‍മന്‍പ്രീതിന് വലിയ ആരാധക പിന്തുണയുമുണ്ട്. 5.2 മില്യണാണ് ഹര്‍മന്റെ ആസ്തി.

ഐടിസി, ബി നാച്ചുറല്‍ എന്നിവയാണ് ഹര്‍മന്‍ അംബാസഡറായിട്ടുള്ള പ്രധാന ബ്രാന്റുകള്‍. ഇപ്പോഴും ഇന്ത്യന്‍ വനിതാ ടീമില്‍ സജീവമായി തുടരുന്ന ഹര്‍മന്‍ നിലവിലെ ടി20 ലോകകപ്പ് കളിക്കുകയാണ്.

സ്മൃതി മന്ദാന

സ്മൃതി മന്ദാന

നിലവിലെ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരങ്ങളില്‍ ഏറ്റവും ആരാധക പിന്തുണയുള്ള ഒരാള്‍ സ്മൃതി മന്ദാനയാണ്. വെടിക്കെട്ട് ഓപ്പണര്‍ പ്രകടനം കൊണ്ടും സൗന്ദര്യംകൊണ്ടും ആരാധക ഹൃദയത്തില്‍ ഇടം പിടിച്ചവരിലൊരാളാണ്. വരാനിരിക്കുന്ന ഐപിഎല്ലില്‍ ആര്‍സിബിയുടെ ക്യാപ്റ്റനാണ് സ്മൃതി.

വിദേശ ലീഗുകളിലടക്കം കളിച്ച് മികവ് കാട്ടിയിട്ടുള്ള മന്ദാന നിരവധി ബ്രാന്റുകളുടെ അംബാസഡറാണ്. റെഡ്ബുള്‍, ബാറ്റ, ഹീറോ മോട്ടോര്‍കോപ്പ് എന്നിവയെല്ലാമായി മന്ദാനക്ക് കരാറുണ്ട്. താരത്തിന്റെ നിലവിലെ ആസ്തി 5 മില്യനാണ്.

ജുലാന്‍ ഗോസ്വാമി

ജുലാന്‍ ഗോസ്വാമി

ഇന്ത്യയുടെ സീനിയര്‍ പേസറാണ് ജുലാന്‍ ഗോസ്വാമി. ഏകദിനത്തില്‍ ഏറ്റവും വിക്കറ്റ് നേടിയിട്ടുള്ള ഗോസ്വാമി വനിതാ ക്രിക്കറ്റിലെ ഇതിഹാസമാണെന്ന് പറയാം. 182 ഏകദിനവും 68 ടി20യും ഇന്ത്യക്കായി കളിച്ചിട്ടുള്ള ഗോസ്വാമി 321 വിക്കറ്റുകളാണ് കരിയറില്‍ നേടിയത്.

എന്നാല്‍ അധികം ബ്രാന്റുകളുമായൊന്നും താരത്തിന് കരാറില്ല. നിലവിലെ കണക്കുകള്‍ പ്രകാരം 1.5 മില്യനമാണ് ജുലാന്റെ ആസ്തി. പരസ്യങ്ങളിലൂടെയൊന്നും അധികം വരുമാനം താരത്തിന് ലഭിച്ചിട്ടില്ല.

Also Read: 'ഇന്ത്യയെ തോല്‍പ്പിക്കാനാവില്ല', പ്രശംസിച്ച റമീസ് രാജക്ക് പൊങ്കാല! കമന്റുകള്‍ വൈറല്‍

പൂനം യാദവ്

പൂനം യാദവ്

പൂനം യാദവും ഈ പട്ടികയിലുണ്ട്. ലെഗ് ബ്രേക്ക് താരം 150ന് മുകളില്‍ വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. ബിസിസി ഐയുടെ ഗ്രേഡ് ബി കരാറാണ് പൂനം യാദവിനുള്ളത്. ബിഗ് ബാഷ് ലീഗിലടക്കം കളിച്ചിട്ടുള്ള പൂനത്തിന്റെ ആസ്തി 1.4 മില്യനാണ്. ഇപ്പോഴും ഇന്ത്യന്‍ ടീമില്‍ സജീവമാണ് പൂനം. 31കാരിയായ താരത്തിന് പരസ്യങ്ങളിലൂടെ അധികം വരുമാനം ഉണ്ടാക്കാനായിട്ടില്ല.

Story first published: Tuesday, February 21, 2023, 18:49 [IST]
Other articles published on Feb 21, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+