
സഞ്ജുവിന്റെ ബാറ്റിങ് ശൈലി
സഞ്ജുവിന്റെ ബാറ്റിങ് ശൈലിയാണ് ഇതിന്റെ പ്രധാന കാരണം. ക്ഷമയില്ലാത്ത ബാറ്റ്‌സ്മാനാണ് സഞ്ജു. പ്രകോപനങ്ങളില്‍ പെട്ടെന്ന് വീഴുന്ന സ്വഭാവമാണ് സഞ്ജുവിന്റേത്. ടെസ്റ്റില്‍ ക്ഷമയോടെ ബാറ്റ് ചെയ്യേണ്ട സാഹചര്യത്തില്‍ സഞ്ജു വലിയ ഷോട്ടുകള്‍ക്ക് ശ്രമിച്ച് വിക്കറ്റ് നഷ്ടപ്പെടുത്താന്‍ സാധ്യത കൂടുതലാണ്.
ക്രീസില്‍ നിലയുറപ്പിച്ച് വലിയ സ്‌കോര്‍ സ്ഥിരതയോടെ നേടാന്‍ താരത്തിന് പ്രയാസമാണ്. തന്റേതായ ദിവസം ഏത് ബൗളര്‍മാരെയും കടന്നാക്രമിച്ച് റണ്‍സുയര്‍ത്താന്‍ സഞ്ജുവിന് കഴിവുണ്ട്. എന്നാല്‍ സ്ഥിരത എന്നും സഞ്ജുവിന്റെ പ്രശ്‌നമാണ്.
സ്പിന്നിനെതിരേ മികച്ച റെക്കോഡ് അവകാശപ്പെടുമ്പോഴും മികച്ച സ്പിന്നര്‍മാരെ നേരിടാന്‍ സഞ്ജുവിന് പ്രയാസമാണ്. ശ്രീലങ്കയുടെ വനിന്‍ഡു ഹസരങ്കയ്‌ക്കെതിരായ സഞ്ജുവിന്റെ മോശം കണക്ക് ഇതിന് ഉദാഹരണമാണ്.
ടെസ്റ്റില്‍ സ്പിന്നിന് മുന്‍തൂക്കം ഇന്ത്യന്‍ പിച്ചുകളില്‍ ലഭിക്കാറുണ്ട്. ഇത്തരം സാഹചര്യത്തില്‍ സഞ്ജുവിന് തിളങ്ങുക പ്രയാസമാണെന്ന് മുന്‍ പ്രകടനങ്ങളില്‍ നിന്ന് വ്യക്തം. ഇതാണ് ഇന്ത്യ സഞ്ജുവിനെ പരിഗണിക്കാത്ത പ്രധാന കാരണങ്ങളിലൊന്ന്.
Also Read: WPL: നാലിലും തോറ്റ് ആര്‍സിബി, പാരമ്പര്യം കാത്തു! ക്യാപ്റ്റന്‍ സ്മൃതി പറയുന്നതിങ്ങനെ

വിദേശത്ത് തിളങ്ങാന്‍ സാധ്യത കുറവ്
സഞ്ജുവിനെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് പരിഗണിച്ചാല്‍ ഇന്ത്യന്‍ പിച്ചുകളില്‍ മാത്രമാവും പരിഗണിക്കാനാവുക. വിദേശ മൈതാനത്ത് മറ്റ് കീപ്പര്‍മാരെ ഇന്ത്യ ആശ്രയിക്കേണ്ടതായി വരും. സഞ്ജുവിന് വിദേശത്ത് ടെസ്റ്റ് കളിച്ച് അനുഭവസമ്പത്ത് കുറവുണ്ട്.
ഇന്ത്യ എ ടീമിനൊപ്പവും ടെസ്റ്റ് കളിക്കാന്‍ അധികം അവസരം സഞ്ജുവിന് ലഭിച്ചിട്ടില്ല. വിക്കറ്റിന് പിന്നില്‍ സഞ്ജു തിളങ്ങുമെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ വിദേശത്തെ ബാറ്റിങ് സാഹചര്യം പരിഗണിക്കുമ്പോള്‍ സഞ്ജുവിനെ വിശ്വസിക്കുക പ്രയാസമാണ്.
അതുകൊണ്ട് തന്നെ റിഷഭിന്റെ ബാക്കപ്പ് കീപ്പറായി പരിഗണിച്ചാലും വിദേശത്ത് ഇന്ത്യ മറ്റൊരു കീപ്പറിലേക്ക് ചിന്തിക്കേണ്ടി വരും. വിദേശത്ത് അവസരം നല്‍കാന്‍ സാധിക്കുന്ന തരത്തിലുള്ള പ്രകടനങ്ങളൊന്നും സഞ്ജുവിന് അവകാശപ്പെടാനില്ലാത്തത് താരത്തെ തഴഞ്ഞുനിര്‍ത്താനുള്ള കാരണമായി പറയാം.
Also Read: 2020ല്‍ വിരമിച്ചു, എന്നിട്ടും എന്തുകൊണ്ട്് ധോണി ലെജന്റ്‌സ് ലീഗ് കളിക്കുന്നില്ല? അറിയാം

മധ്യനിരയില്‍ മികവ് കാട്ടാനാവില്ല
സഞ്ജുവിനെ ഇന്ത്യ ടെസ്റ്റ് ടീമിലേക്ക് പരിഗണിച്ചാലും മധ്യനിരയില്‍ കളിപ്പിക്കുക പ്രയാസമാണ്. സഞ്ജുവിന് ടോപ് ഓഡറിലാണ് ശോഭിക്കാനാവുക. നിലവിലെ ഇന്ത്യന്‍ ടീമില്‍ സഞ്ജുവിനെ ടോപ് ഓഡറിലേക്ക് പരിഗണിക്കുക പ്രയാസമാണ്.
ടെസ്റ്റില്‍ സഞ്ജുവിനെ മധ്യനിരയില്‍ കളിപ്പിച്ചാല്‍ വലിയൊരു ഇംപാക്ട് സൃഷ്ടിക്കാന്‍ സാധിച്ചേക്കില്ല. വാലറ്റത്തെ കൂട്ടുപിടിച്ച് കളിക്കാനും ഉത്തരവാദിത്തം ഏറ്റെടുത്ത് കളിക്കാനും സഞ്ജുവിന് പ്രയാസമാണ്. കേരളത്തിനൊപ്പം ആഭ്യന്തര ക്രിക്കറ്റില്‍ വലിയൊരു പ്രകടനം സഞ്ജുവിന് അവകാശപ്പെടാനാവില്ല.
39ല്‍ താഴെയാണ് അദ്ദേഹത്തിന്റെ ഫസ്റ്റ്ക്ലാസിലെ ശരാശരി. അതുകൊണ്ട് തന്നെ സഞ്ജുവില്‍ വലിയ പ്രതീക്ഷവെക്കാന്‍ ടീം മാനേജ്‌മെന്റ് താല്‍പര്യപ്പെടുന്നില്ല.


Click it and Unblock the Notifications
