Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യയെ തട്ടകത്തില്‍ മുട്ടുകുത്തിച്ചു, 2012ന് ശേഷം ഈ നേട്ടം മൂന്ന് ടീമുകള്‍ക്ക് മാത്രം- അറിയാം

1

മുംബൈ: ലോക ക്രിക്കറ്റിലെ കരുത്തരുടെ നിരയാണ് ഇന്ത്യ. എല്ലാ കാലത്തും മികച്ച ടീം കരുത്ത് ഇന്ത്യക്കൊപ്പമുണ്ടായിരുന്നു. ലോക ക്രിക്കറ്റിലേക്ക് നിരവധി പ്രിതിഭകളെ സംഭാവന ചെയ്യാന്‍ ഇന്ത്യന്‍ ടീമിന് സാധിച്ചിട്ടുണ്ട്.

സമീപകാലത്തായി ഇന്ത്യയുടെ ഹോം ഗ്രൗണ്ടിലെ പ്രകടന കണക്കുകള്‍ മികച്ചതാണ്. എതിരാളികള്‍ക്കൊന്നും അടുത്തൊന്നും ഇന്ത്യയില്‍ പരമ്പര നേടാനായിട്ടില്ല. ടെസ്റ്റില്‍ ഇന്ത്യ പരമ്പര തോറ്റിട്ട് നാളുകളേറെയായെന്ന് പറയാം.

ഇന്ത്യയുടെ ബാറ്റിങ് ബൗളിങ് കരുത്ത് മികച്ചതായതിനാല്‍ സന്ദര്‍ശക ടീമുകള്‍ക്ക് പരമ്പര നേടുകയെന്നത് ഏറെക്കുറെ അസാധ്യമാണെന്ന് പറയാം. ഇന്ത്യയിലെ സ്പിന്‍ സാഹചര്യത്തോട് പൊരുത്തപ്പെടുക സന്ദര്‍ശക ടീമുകള്‍ക്കും പ്രയാസമായതിനാല്‍ ഇന്ത്യ തട്ടകത്തില്‍ ആധിപത്യം തുടരുകയാണ്.

2011ല്‍ ഏകദിന ലോകകപ്പ് കിരീടം ചൂടിയ ശേഷം ഇന്ത്യന്‍ ടീമില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. 2012ന് ശേഷം ഇന്ത്യയെ നാട്ടില്‍ നാണംകെടുത്തി ഏകദിന പരമ്പര നേടാന്‍ ചില ടീമുകള്‍ക്ക് സാധിച്ചിട്ടുണ്ട്. ആ മൂന്ന് ടീമുകള്‍ ഏതൊക്കെയാണെന്ന് പരിശോധിക്കാം.

പാകിസ്താന്‍ തോല്‍പ്പിച്ചു

പാകിസ്താന്‍ തോല്‍പ്പിച്ചു

2012-13ലെ മൂന്ന് മത്സര ഏകദിന പരമ്പരയിലാണ് ഇന്ത്യ തട്ടകത്തില്‍ പാകിസ്താനോട് തോറ്റത്. ചെന്നൈയിലും കൊല്‍ക്കത്തയിലും നടന്ന ആദ്യത്തെ രണ്ട് മത്സരത്തിലും ജയം പാകിസ്താന്‍ നേടി മൂന്ന് മത്സര പരമ്പര ഉറപ്പിച്ചു. മൂന്നാം മത്സരം ഇന്ത്യ ജയിച്ചതിനാല്‍ വൈറ്റ് വാഷ് ആകാതെ രക്ഷപെട്ടു.

ഇന്ത്യയെ സംബന്ധിച്ച് വലിയ നാണക്കേടുണ്ടാക്കുന്ന പരമ്പരയായിരുന്നു ഇത്. ആദ്യ മത്സരത്തില്‍ 6 വിക്കറ്റിനും രണ്ടാം മത്സരത്തില്‍ 85 റണ്‍സിനും പാകിസ്താന്‍ ഇന്ത്യയെ തോല്‍പ്പിച്ചപ്പോള്‍ 10 റണ്‍സിനാണ് ഇന്ത്യ മൂന്നാം മത്സരം ജയിച്ചത്.

ഇന്ത്യ രണ്ടാം നിര ടീമുമായി ഇറങ്ങിയല്ല പരാജയം ഏറ്റുവാങ്ങിയത്. വീരേന്ദര്‍ സെവാഗ്, വിരാട് കോലി, ഗൗതം ഗംഭീര്‍, യുവരാജ് സിങ്, എംഎസ് ധോണി, സുരേഷ് റെയ്‌ന എന്നിവരെല്ലാം ഉള്‍പ്പെട്ട ഇന്ത്യന്‍ ടീമിനെയാണ് പാകിസ്താന്‍ തോല്‍പ്പിച്ചത്.

പാകിസ്താന്റെ അവസാനത്തെ ഇന്ത്യന്‍ പര്യടനമായിരുന്നു ഇത്. പിന്നീട് രാഷ്ട്രീയ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ഇരു ടീമും ഇപ്പോള്‍ പരമ്പര കളിക്കുന്നില്ല. ഐസിസി ടൂര്‍ണമെന്റുകളില്‍ മാത്രമാണ് ഇപ്പോള്‍ ഇരു ടീമും ഏറ്റുമുട്ടുന്നത്.

Also Read: കോലി ടെസ്റ്റ് സെഞ്ച്വറി നേടാത്ത ഇന്ത്യന്‍ മൈതാനമുണ്ടോ? ഒന്നല്ല മൂന്നെണ്ണമുണ്ട്- അറിയാം

2015ല്‍ ദക്ഷിണാഫ്രിക്ക

2015ല്‍ ദക്ഷിണാഫ്രിക്ക

2015ല്‍ ദക്ഷിണാഫ്രിക്കയും ഇന്ത്യയില്‍ പരമ്പര നേടി ആതിഥേയരെ ഞെട്ടിച്ചു. അഞ്ച് മത്സര ഏകദിന പരമ്പരയാണ് 3-2ന് ദക്ഷിണാഫ്രിക്ക ജയിച്ചത്. വാശിയേറി പോരാട്ടം കണ്ട പരമ്പരയായിരുന്നു ഇത്. കാണ്‍പൂരില്‍ നടന്ന ആദ്യ ഏകദിനം ദക്ഷിണാഫ്രിക്ക അഞ്ച് റണ്‍സിന് ജയിച്ചു. രണ്ടാം ഏകദിനത്തില്‍ 22 റണ്‍സ് ജയവുമായി ഇന്ത്യ തിരിച്ചുവരവ് നടത്തി.

രാജ്‌കോട്ടില്‍ നടന്ന മൂന്നാം മത്സരത്തില്‍ 18 റണ്‍സിന്റെ ജയം ദക്ഷിണാഫ്രിക്ക നേടി. ചെന്നൈയില്‍ നടന് നാലാം മത്സരത്തില്‍ 35 റണ്‍സിന്റെ ജയവുമായി ഇന്ത്യ പരമ്പരയില്‍ ഒപ്പമെത്തി.

പരമ്പര വിജയിയെ തീരുമാനിക്കുന്ന അഞ്ചാം ഏകദിനത്തില്‍ 214 റണ്‍സിന്റെ കൂറ്റന്‍ ജയം നേടിയാണ് ഇന്ത്യയില്‍ ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര നേടിയത്. ഈ പര്യടനത്തില്‍ മൂന്ന് മത്സര ടി20 പരമ്പരയും 2-0ന് ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയപ്പോള്‍ മൂന്ന് മത്സര ടെസ്റ്റ് പരമ്പര 2-1ന് ഇന്ത്യ ജയിച്ചു.

Also Read: Womens T20 World Cup: ഭാഗ്യം തുണച്ചില്ല, പൊരുതി വീണ് ഇന്ത്യന്‍ പെണ്‍പട- ഓസീസ് ഫൈനലില്‍

2019ല്‍ ഓസ്‌ട്രേലിയ

2019ല്‍ ഓസ്‌ട്രേലിയ

അവസാനമായി ഈ നേട്ടത്തിലെത്തിയ ടീം ഓസ്‌ട്രേലിയയാണ്. 2019ലെ ഇന്ത്യന്‍ പര്യടനത്തിലാണ് ഓസ്‌ട്രേലിയ ഇന്ത്യയെ തോല്‍പ്പിച്ചത്. അഞ്ച് മത്സര ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരവും ഇന്ത്യ ജയിച്ചെങ്കിലും തുടര്‍ച്ചയായി മൂന്ന് ജയം സ്വന്തമാക്കി ഓസ്‌ട്രേലിയ 3-2ന് പരമ്പര സ്വന്തമാക്കുകയായിരുന്നു.

ആദ്യ മത്സരത്തില്‍ 6 വിക്കറ്റിനും രണ്ടാം മത്സരത്തില്‍ 8 റണ്‍സിനുമാണ് ഇന്ത്യ ജയിച്ചത്. എന്നാല്‍ മൂന്നാം മത്സരത്തില്‍ 32 റണ്‍സിനും നാലാം മത്സരത്തില്‍ നാല് വിക്കറ്റിനും അഞ്ചാം മത്സരത്തില്‍ 35 റണ്‍സിനും ജയിച്ചാണ് ഓസ്‌ട്രേലിയ പരമ്പര നേടിയത്. രണ്ട് മത്സര ടി20 പരമ്പരയും ഓസ്‌ട്രേലിയയാണ് സ്വന്തമാക്കിയത്.

Story first published: Friday, February 24, 2023, 14:02 [IST]
Other articles published on Feb 24, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+