For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: നാലാം ടെസ്റ്റിലും സ്മിത്ത് ക്യാപ്റ്റന്‍, ഇന്ത്യ ഭയക്കണം- മൂന്ന് കാരണങ്ങളിതാ

സ്മിത്തിന്റെ ക്യാപ്റ്റന്‍സിയിലാണ് ഓസീസ് മൂന്നാം ടെസ്റ്റ് ജയിച്ചത്

1

അഹമ്മദാബാദ്: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ നാലാം മത്സരം 9ന് അഹമ്മദാബാദില്‍ നടക്കാന്‍ പോവുകയാണ്. ആദ്യ രണ്ട് മത്സരങ്ങളും ഇന്ത്യ ജയിച്ചപ്പോള്‍ മൂന്നാം മത്സരത്തില്‍ ഓസ്‌ട്രേലിയക്കൊപ്പമായിരുന്നു ജയം. ഈ ജയത്തോടെ ഓസ്‌ട്രേലിയ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലുമെത്തി.

എന്നാല്‍ ഇന്ത്യക്ക് നടക്കാനിരിക്കുന്ന നാലാം ടെസ്റ്റില്‍ ജയിച്ചാല്‍ മാത്രമെ ഫൈനലില്‍ പ്രവേശിക്കാനാവൂ. അതുകൊണ്ട് തന്നെ ഇന്ത്യയെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമായ മത്സരമാണ് അഹമ്മദാബാദില്‍ നടക്കാന്‍ പോകുന്നത്.

ഇന്ത്യക്ക് എന്ത് വിലകൊടുത്തും ജയിക്കേണ്ട മത്സരത്തിന് മുമ്പ് ആശങ്കപ്പെടുത്തുന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. നാലാം ടെസ്റ്റിലും ഓസ്‌ട്രേലിയയെ നയിക്കാന്‍ പാറ്റ് കമ്മിന്‍സിനുണ്ടാവില്ലെന്നും സ്റ്റീവ് സ്മിത്ത് ഓസീസ് നായകനായി തുടരുമെന്നുമാണ് റിപ്പോര്‍ട്ടുള്ളത്.

ആദ്യ രണ്ട് മത്സരത്തിലും കമ്മിന്‍സിന് കീഴില്‍ തോറ്റ ഓസീസിനെ വിജയവഴിയിലേക്കെത്തിച്ചത് സ്മിത്താണ്. സീനിയര്‍ താരം നാലാം മത്സരത്തിലും ഓസീസിനെ നയിക്കുന്നത് ഇന്ത്യയെ സംബന്ധിച്ച് വലിയ തിരിച്ചടി തന്നെയാണ്. കാരണങ്ങള്‍ അറിയാം.

ഇന്ത്യയിലെ വിജയ മന്ത്രം അറിയാം

ഇന്ത്യയിലെ വിജയ മന്ത്രം അറിയാം

ഇന്ത്യയില്‍ എങ്ങനെ ജയിക്കാം എന്നത് സംബന്ധിച്ച് വ്യക്തമായ ധാരണയുള്ള നായകനാണ് സ്റ്റീവ് സ്മിത്ത്. ഇന്ത്യയില്‍ അഞ്ച് ടെസ്റ്റ് നയിച്ച് രണ്ട് മത്സരത്തില്‍ ജയം നേടിക്കൊടുക്കാന്‍ സ്മിത്തിനായിട്ടുണ്ട്. ഇന്ത്യന്‍ പിച്ചില്‍ ഇത് വലിയ നേട്ടം തന്നെയാണ്.

2017ല്‍ സ്മിത്ത് നായകനായിരിക്കെ ഇന്ത്യന്‍ പര്യടനത്തിനെത്തിയ ഓസീസിനെ പൂനെ ടെസ്റ്റില്‍ ജയിപ്പിക്കാന്‍ സ്മിത്തിനായിരുന്നു. ഇത്തവണ ഇന്‍ഡോറിലും സ്മിത്തിന് കീഴില്‍ ജയിക്കാന്‍ ഓസ്‌ട്രേലിയക്കായി. ഇന്ത്യന്‍ സാഹചര്യത്തില്‍ ജയിക്കാന്‍ എന്താണ് വേണ്ടതെന്ന് സ്മിത്തിന് നന്നായി അറിയാം.

അതുകൊണ്ട് തന്നെ ഇന്ത്യ ഭയക്കണം. അഹമ്മദാബാദിലും ഇന്ത്യ ടേണിങ് പിച്ചൊരുക്കാനാണ് സാധ്യത. ഓസീസ് സ്പിന്നര്‍മാരെ ഫലപ്രദമായി ഉപയോഗിക്കാന്‍ സ്മിത്തിന് സാധിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഇന്ത്യയുടെ ബാറ്റ്‌സ്മാന്‍മാര്‍ക്ക് കാര്യങ്ങള്‍ എളുപ്പമായിരിക്കില്ലെന്നുറപ്പ്.

Also Read: IPL2023: ഇനിയൊരു ഐപിഎല്ലിന് ബാല്യമില്ല! ഇത് അഞ്ച് പേരുടെ ലാസ്റ്റ് സീസണായേക്കും

ഇന്ത്യന്‍ താരങ്ങളെ അടുത്തറിയാവുന്ന താരം

ഇന്ത്യന്‍ താരങ്ങളെ അടുത്തറിയാവുന്ന താരം

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെയും റൈസിങ് പൂനെ സൂപ്പര്‍ ജയ്ന്റ്‌സിനെയും നയിച്ചിട്ടുള്ള താരമാണ് സ്മിത്ത്. അതുകൊണ്ട് തന്നെ ഇന്ത്യന്‍ താരങ്ങളെ അടുത്തറിയാം. ഇന്ത്യയുടെ പ്രമുഖ താരങ്ങളായ വിരാട് കോലി, രോഹിത് ശര്‍മ എന്നിവരെയെല്ലാം ഏറെ നാളുകളായി സ്മിത്തിനറിയാം.

അതുകൊണ്ട് തന്നെ ഇവരുടെ ദൗര്‍ബല്യത്തെക്കുറിച്ച് കൃത്യമായ ബോധ്യം സ്മിത്തിനുണ്ട്. ഇത് ഇന്ത്യക്ക് ഭീഷണിയാണ്. ഓരോ താരത്തെയും എങ്ങനെ പുറത്താക്കണമെന്നതില്‍ വ്യക്തമായ ധാരണയുള്ള ക്യാപ്റ്റനാണ് സ്മിത്ത്.

കോലിയുടെ സ്പിന്‍ ദൗര്‍ബല്യം മുതലാക്കാനും രോഹിത്തിനെ ഓഫ് സൈഡില്‍ കുടുക്കാനുള്ള തന്ത്രവുമല്ല സ്മിത്തിന്റെ കൈയിലുണ്ട്. ഇന്‍ഡോറില്‍ ഓരോ താരത്തിനനുസരിച്ച് ഫീല്‍ഡില്‍ വ്യത്യാസം വരുത്തി ഇന്ത്യക്ക് സ്മിത്ത് സമ്മര്‍ദ്ദം നല്‍കിയത് എല്ലാവരും കണ്ടതാണ്.

ഇന്ത്യയുടെ ബാറ്റിങ് നിരയെ വലിയ സമ്മര്‍ദ്ദത്തിലേക്ക് തള്ളിവിടാന്‍ സ്മിത്തിന് സാധിക്കും. അതിനുള്ള അനുഭവസമ്പത്തും ക്രിക്കറ്റ് ബുദ്ധിയും സ്മിത്തിനുണ്ട്. പരിചയസമ്പത്തില്ലാത്ത പാറ്റ് കമ്മിന്‍സിന് ഇന്ത്യക്ക് മുകളില്‍ സ്ഥാപിക്കാന്‍ സാധിക്കാതിരുന്ന സമ്മര്‍ദ്ദം ഫലപ്രദമായി സൃഷ്ടിക്കാന്‍ സ്മിത്തിന് സാധിക്കും.

Also Read: എക്കാലത്തെയും മികച്ച പേസര്‍മാരെ തിരഞ്ഞെടുത്ത് പൊള്ളോക്ക്! ഒരു ഇന്ത്യന്‍ താരവും- അറിയാം

 ഓസീസിന്റെ ആത്മവിശ്വാസം ഉയരും

ഓസീസിന്റെ ആത്മവിശ്വാസം ഉയരും

സ്റ്റീവ് സ്മിത്തിന് കീഴില്‍ വലിയ ആത്മവിശ്വാസത്തോടെയാണ് ഓസീസ് കളിക്കുന്നത്. കമ്മിന്‍സിന് കീഴില്‍ കളിച്ചപ്പോള്‍ ലഭിക്കാത്ത ആത്മവിശ്വാസം സ്മിത്തിന് കീഴില്‍ ഓസീസ് കാട്ടുന്നു. മൂന്നാം മത്സരത്തില്‍ അവരുടെ ശരീര ഭാഷയിലടക്കം ഈ ആത്മവിശ്വാസം കാണാനാവുമായിരുന്നു.

മൂന്നാം മത്സരം വിജയിച്ചതോടെ ഓസീസിന്റെ ആത്മവിശ്വാസം ഇരട്ടിച്ചുവെന്നുറപ്പ്. സ്മിത്തിന് കീഴില്‍ ടീമില്‍ വലിയ പോസിറ്റീവ് സാഹചര്യമുണ്ട്. ഇത് ഇന്ത്യക്ക് വലിയ ഭീഷണിയാണ്. സ്മിത്തിന്റെ നേതൃത്വത്തില്‍ മൂന്നാം മത്സരത്തിലെ അതേ മനോഭാവം ഓസീസ് തുടര്‍ന്നാല്‍ ഇന്ത്യക്കത് വലിയ തിരിച്ചടിയായി മാറുമെന്നുറപ്പ്.

Story first published: Tuesday, March 7, 2023, 7:58 [IST]
Other articles published on Mar 7, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+